Cough Syrup: കഫ് സിറപ്പ് വിൽപനയിൽ കേരളത്തിൽ നിബന്ധനകൾ കടുപ്പിച്ചു; ഡോക്ടറുടെ കുറിപ്പടിയില്ലാതെ കുട്ടികൾക്ക് നൽകരുത്

Cough Syrup Restriction Kerala: മധ്യപ്രദേശിൽ കുട്ടികളുടെ മരണത്തിൽ കോൾഡ്രിഫ് കഫ് സിറപ്പിന്റെ പങ്ക് സംശയിക്കപ്പെട്ടതിനെ തുടർന്ന്, കേരളത്തിൽ ഈ മരുന്നിന്റെ വിൽപ്പന തടയാനും പരിശോധന ശക്തമാക്കാനും ഉന്നതതല യോഗത്തിൽ തീരുമാനമെടുത്തു.

Cough Syrup: കഫ് സിറപ്പ് വിൽപനയിൽ കേരളത്തിൽ നിബന്ധനകൾ കടുപ്പിച്ചു; ഡോക്ടറുടെ കുറിപ്പടിയില്ലാതെ കുട്ടികൾക്ക് നൽകരുത്

Cough Syrup 1

Published: 

06 Oct 2025 14:40 PM

തിരുവനന്തപുരം: കേരളത്തിൽ കുട്ടികൾക്കുള്ള കഫ് സിറപ്പിന്റെ ഉപയോഗത്തിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. 12 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ഡോക്ടറുടെ പുതിയ കുറിപ്പടിയില്ലാതെ കഫ് സിറപ്പ് നൽകരുതെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് നിർദേശിച്ചു. പഴയ കുറിപ്പടിയുമായി ചെന്നാലും മരുന്ന് നൽകുന്നത് നിരോധിച്ചിരിക്കുകയാണ്.

കുട്ടികളുടെ ചുമ മരുന്നുകളുടെ ഉപയോഗം വിലയിരുത്താൻ സംസ്ഥാന ഡ്രഗ്‌സ് കൺട്രോളർ, ചൈൽഡ് ഹെൽത്ത് നോഡൽ ഓഫീസർ, ഐ എ പി സംസ്ഥാന പ്രസിഡൻറ് എന്നിവരടങ്ങിയ മൂന്നംഗ വിദഗ്ധ സമിതിയെ നിയോഗിച്ചു. ഇവർ അടിയന്തരമായി പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കും. കൂടാതെ, കുട്ടികൾക്കുള്ള ചുമ മരുന്നുകളുടെ ഉപയോഗം സംബന്ധിച്ച് പ്രത്യേക മാർഗരേഖയും സംസ്ഥാനം പുറത്തിറക്കും.

 

Also Read: മഴയുണ്ടേ… കുടയെടുക്കാൻ മറക്കണ്ട! സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും, യെലോ അലർട്ട്

 

മധ്യപ്രദേശിൽ കുട്ടികളുടെ മരണത്തിൽ കോൾഡ്രിഫ് കഫ് സിറപ്പിന്റെ പങ്ക് സംശയിക്കപ്പെട്ടതിനെ തുടർന്ന്, കേരളത്തിൽ ഈ മരുന്നിന്റെ വിൽപ്പന തടയാനും പരിശോധന ശക്തമാക്കാനും ഉന്നതതല യോഗത്തിൽ തീരുമാനമെടുത്തു. ആരോഗ്യവകുപ്പും ഡ്രഗ് കൺട്രോൾ വകുപ്പും ചേർന്ന് നടത്തിയ പരിശോധനയിൽ 170 ബോട്ടിലുകൾ കണ്ടെടുത്തിട്ടുണ്ട്. ആദ്യഘട്ടത്തിൽ 52 സാമ്പിളുകൾ പരിശോധിച്ചുവെങ്കിലും, കൂടുതൽ സാമ്പിളുകൾ ശേഖരിച്ച് പരിശോധന തുടരുകയാണ്. ഡൈഎത്തിലീൻ ഗ്ലൈക്കോളിന്റെ അളവ് അനുവദനീയ പരിധി കടക്കുന്നതാണ് പരിശോധിക്കുന്നത്.

രണ്ട് വയസ്സിൽ താഴെയുള്ള കുഞ്ഞുങ്ങൾക്ക് കഫ് സിറപ്പ് നൽകരുതെന്നും, മരുന്ന് വ്യാപാരികളും ഫാർമസിസ്റ്റുകളും ഈ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും ഡ്രഗ് കൺട്രോളർ സർക്കുലർ അയച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഈ നിർദേശങ്ങൾ നടപ്പാക്കാൻ ശക്തമായ നിരീക്ഷണ സംവിധാനവും ഉറപ്പാക്കും.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും