AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Elephant Attack: വീണ്ടും ജീവനെടുത്ത് കാട്ടാന; ആറളം ഫാമിലുണ്ടായ ആക്രമണത്തില്‍ ജീവന്‍ പൊലിഞ്ഞത് ദമ്പതികള്‍ക്ക്‌

Kannur Aralam Farm Elephant Attack: ആര്‍ആര്‍ടി സംഘം സ്ഥലത്തെത്തി. ആറളം മേഖലയില്‍ കാട്ടാന ശല്യം രൂക്ഷമാണ്. പ്രദേശത്ത് ഇതിനെതിരെ പ്രതിഷേധവും ശക്തമാണ്. കശുവണ്ടി വിറ്റാണ് ദമ്പതികള്‍ ഉപജീവനമാര്‍ഗം കണ്ടെത്തിയിരുന്നത്. പതിവുപോലെ കശുവണ്ടി ശേഖരിക്കാന്‍ എത്തിയപ്പോള്‍ ആന അക്രമിക്കുകയായിരുന്നു

Elephant Attack: വീണ്ടും ജീവനെടുത്ത് കാട്ടാന; ആറളം ഫാമിലുണ്ടായ ആക്രമണത്തില്‍ ജീവന്‍ പൊലിഞ്ഞത് ദമ്പതികള്‍ക്ക്‌
പ്രതീകാത്മക ചിത്രം Image Credit source: Getty
jayadevan-am
Jayadevan AM | Published: 23 Feb 2025 19:42 PM

കണ്ണൂര്‍: ആറളം ഫാമില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ദമ്പതികള്‍ക്ക് ദാരുണാന്ത്യം. ആറളം ഫാമിലെ പതിമ്മൂന്നാം ബ്ലോക്കിലെ ആദിവാസി ദമ്പതികളായ വെള്ളിയും, ഭാര്യ ലീലയുമാണ് മരിച്ചത്. കശുവണ്ടി ശേഖരിക്കുന്നതിനിടെയായിരുന്നു ആക്രമണം. ഇവരുടെ വീടിന് സമീപം ഇന്ന് വൈകിട്ടാണ് സംഭവം നടന്നത്. ഈ പ്രദേശത്ത് സ്ഥിരമായി ആനകള്‍ ഇറങ്ങാറുണ്ടെന്നാണ് റിപ്പോര്‍ട്ട്. ദമ്പതികളുടെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും. എന്നാല്‍ ആന സമീപത്തുള്ളതിനാല്‍ മൃതദേഹം ഇതുവരെ മാറ്റാന്‍ സാധിച്ചിട്ടില്ല.

ആര്‍ആര്‍ടി സംഘം സ്ഥലത്തെത്തി. ആറളം മേഖലയില്‍ കാട്ടാന ശല്യം രൂക്ഷമാണ്. പ്രദേശത്ത് ഇതിനെതിരെ പ്രതിഷേധവും ശക്തമാണ്. കശുവണ്ടി വിറ്റാണ് ദമ്പതികള്‍ ഉപജീവനമാര്‍ഗം കണ്ടെത്തിയിരുന്നത്. പതിവുപോലെ കശുവണ്ടി ശേഖരിക്കാന്‍ എത്തിയപ്പോള്‍ ആന അക്രമിക്കുകയായിരുന്നു.

Read Also : കുടുംബകലഹം; ചെങ്ങന്നൂരില്‍ ഉറങ്ങിക്കിടന്ന ജ്യേഷ്ഠനെ അനിയന്‍ കഴുത്തില്‍ കയര്‍ കുരുക്കി കൊലപ്പെടുത്തി

വന്യജീവി ആക്രമണത്തില്‍ സമീപനാളുകളില്‍ നിരവധി പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. തൃശൂരില്‍ ഏതാനും ദിവസം മുമ്പ് കാട്ടാന ആക്രമണത്തില്‍ ഒരാള്‍ മരിച്ചിരുന്നു. താമര വെള്ളച്ചാല്‍ സ്വദേശി പ്രഭാകരന്‍ (60) ആണ് മരിച്ചത്. കാട്ടിനുള്ളില്‍ വനവിഭവം ശേഖരിക്കാന്‍ പോയപ്പോഴായിരുന്നു ആക്രമണം.

പീച്ചി വനമേഖലയ്ക്ക് സമീപം ഉള്‍ക്കാട്ടിലാണ് സംഭവം നടന്നത്. മകനും, മരുമകനുമൊപ്പമാണ് പ്രഭാകരന്‍ കാട്ടില്‍ പോയത്. മരുമകനെയാണ് ആദ്യം ആന അക്രമിക്കാന്‍ ശ്രമിച്ചത്. ഇതുകണ്ട് ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് ആന പ്രഭാകരനെ ആക്രമിച്ചത്.