PM Shri Schools scheme: ‘ധാരണാപത്രത്തില്‍ നിന്നും എൽഡിഎഫ് പിന്‍മാറണം’; എംഎ ബേബിയെ കണ്ട് പ്രതിഷേധം അറിയിക്കാന്‍ സിപിഐ
CPI Against PM Shri scheme: സിപിഎം മുന്നണി മര്യാദ ലംഘിച്ചു എന്നും സിപിഐ. കൂടാതെ ഡൽഹിയിൽ ഇന്ന് ചേരുന്ന സിപിഐ ദേശീയ എക്സിക്യൂട്ടീവ് യോഗത്തിലും പിഎം ശ്രീ പ്രധാന ചർച്ചാവിഷയമാകും.
തിരുവനന്തപുരം: പിഎം ശ്രീ യിൽ ഒപ്പിട്ട സംസ്ഥാന സർക്കാർ നടപടിക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ സിപിഐ. എൽഡിഎഫിന്റെ എതിർപ്പുകൾ വക വയ്ക്കാതെ സംസ്ഥാന സർക്കാർ നടപടിക്കെതിരെ സിപിഎം ജനറൽ സെക്രട്ടറി എം എ ബേബിയെ നേരിൽകണ്ട് അമർഷം അറിയിക്കാനാണ് സിപിഐയുടെ തീരുമാനം. പാർട്ടി ജനറൽ സെക്രട്ടറി ഡി രാജ എംഎ ബേബിയുമായി ഇന്ന് കൂടിക്കാഴ്ച നടത്താൻ സാധ്യത. നിലവിൽ ചെന്നൈയിലാണ് എം എ ബേബി ഉള്ളത്. അദ്ദേഹം ഉച്ചയോടെ ഡൽഹിയിലേക്ക് മടങ്ങിയെത്തും. ധാരണ പത്രത്തിൽ ഒപ്പുവെച്ച എൽഡിഎഫ് സർക്കാർ അതിൽ നിന്നും പിന്മാറണം എന്നാണ് എൽഡിഎഫിന്റെ മുഖ്യഘടകകക്ഷിയായ സിപിഐയുടെ ആവശ്യം.
സിപിഎം മുന്നണി മര്യാദ ലംഘിച്ചു എന്നും സിപിഐ. കൂടാതെ ഡൽഹിയിൽ ഇന്ന് ചേരുന്ന സിപിഐ ദേശീയ എക്സിക്യൂട്ടീവ് യോഗത്തിലും പിഎം ശ്രീ പ്രധാന ചർച്ചാവിഷയമാകും. അതിനിടെ പ്രതിഷേധത്തിന്റെ ഭാഗമായി എഐഎസ്എഫും എഐവൈഎഫും വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസിലേക്ക് ഇന്ന് മാർച്ച് നടത്തും. സിപിഐയുടെ യുവജന വിഭാഗമാണ് എഐഎസ്എഫ്. വിഷയത്തിൽ സിപിഐ പ്രതിഷേധത്തിന് പിന്നാലെ മന്ത്രി വി ശിവൻകുട്ടിയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചിരുന്നു.
ALSO READ:ഇയാൾ ലക്ഷണമൊത്ത സംഘിക്കുട്ടി; നേമത്ത് ബിജെപി എംഎൽഎ തോറ്റിട്ടില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ