Vithura man death: തിരുവനന്തപുരത്ത് മകന്റെ ചോറൂണു ദിവസം പിതാവ് തൂങ്ങിമരിച്ചു

Debt Crisis Leads to Man's Death: ദുരന്തം നടക്കുന്ന ദിവസം അമലിന്റെ മകന്റെ ചോറൂണ് ചടങ്ങുകൾ നടക്കുകയായിരുന്നു. ചടങ്ങിന്റെ ഭാഗമായി കുടുംബാംഗങ്ങൾ അടുത്തുള്ള ഗുരുമന്ദിരത്തിലേക്ക് പോയിരുന്നു. എന്നാൽ അമൽ ഇവർക്കൊപ്പം ചേരാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പഴയ കെട്ടിടത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

Vithura man death: തിരുവനന്തപുരത്ത് മകന്റെ ചോറൂണു ദിവസം പിതാവ്  തൂങ്ങിമരിച്ചു

man died

Published: 

07 Nov 2025 | 05:10 PM

തിരുവനന്തപുരം: മകന്റെ ചോറൂണ് ചടങ്ങുകൾ നടക്കുന്നതിനിടെ വിതുരയിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത് പ്രദേശത്തെ ദുഃഖത്തിലാഴ്ത്തി. പേരയത്തുംപാറ സ്വദേശി അമൽകൃഷ്ണനാണ് ( 30 ) മരിച്ചത്. കനത്ത കടബാധ്യതയാണ് ജീവനൊടുക്കാൻ കാരണം എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

ആറ് സുഹൃത്തുക്കളുമായി ചേർന്ന് അമൽ കൃഷ്ണൻ നടത്തിവന്ന ടർഫിന് സമീപത്തെ പഴയ കെട്ടിടത്തിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. സ്ഥലത്തു നിന്ന് പോലീസ് ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്.

ദുരന്തം നടക്കുന്ന ദിവസം അമലിന്റെ മകന്റെ ചോറൂണ് ചടങ്ങുകൾ നടക്കുകയായിരുന്നു. ചടങ്ങിന്റെ ഭാഗമായി കുടുംബാംഗങ്ങൾ അടുത്തുള്ള ഗുരുമന്ദിരത്തിലേക്ക് പോയിരുന്നു. എന്നാൽ അമൽ ഇവർക്കൊപ്പം ചേരാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പഴയ കെട്ടിടത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ടർഫ് നടത്തിപ്പുമായി ബന്ധപ്പെട്ട് ലക്ഷക്കണക്കിന് രൂപയുടെ കട ബാധ്യത ഉണ്ടായിരുന്നതായാണ് വിവരം.

വിതുര പോലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. സാമ്പത്തിക പ്രയാസങ്ങൾ മൂലമുള്ള കടുത്ത മാനസിക സമ്മർദ്ദമാണ് അമലിനെ ഈ കടുംകൈക്ക് പ്രേരിപ്പിച്ചതെന്നാണ് ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നത്.

Related Stories
Crime News: വിവാഹത്തെ എതിർത്തു; ടെക്സ്റ്റൈൽസ് ജീവനക്കാരിയെ കുത്തി പരിക്കേൽപ്പിച്ച് മകന്റെ കാമുകി
Christmas New Year Bumper 2026: 20 കോടിയിലേക്ക് ഇനി 3 ദിവസം മാത്രം, റെക്കോഡ് വില്പനയിൽ ക്രിസ്തുമസ്- പുതുവത്സര ബമ്പർ
Kerala Driving License: ടെസ്റ്റ് പാസായാൽ ലൈസൻസ് ഉടനടി, പുതിയ നടപടി ഉടനെ എത്തുമോ?
Japanese Encephalitis: ലക്ഷണങ്ങളില്ല, അമീബിക് ഭീതി വരും മുമ്പേ ഉള്ളത്, ജപ്പാൻ മസ്തിഷ്കജ്വരത്തെപ്പറ്റി കേട്ടിട്ടുണ്ടോ?
Kozhikode Deepak Death: ഷിംജിതയെ പോലീസ് വാഹനത്തിൽ കയറ്റാതെ സ്വകാര്യ വാഹനത്തിൽ കയറ്റിയത് എന്തിന്? കൊലക്കുറ്റം ചുമത്തണമെന്ന് ദീപക്കിന്റെ കുടുംബം
Kerala Coastal Alert issued: സംസ്ഥാനത്ത് കള്ളക്കടൽ പ്രതിഭാസം, ഈ ജില്ലകളിൽ കടലാക്രമണ സാധ്യത പ്രവചിച്ച് അധികൃതർ
തൈര് എത്ര നാൾ വരെ ഫ്രിഡ്ജിൽ സൂക്ഷിക്കാം
പോത്തിറച്ചി എങ്ങനെ തിരിച്ചറിയാം?
ഷാരൂഖാന്റെ വാച്ചിന്റെ വില എത്ര? പ്രത്യേകതകൾ ഏറെ
കോളിഫ്‌ളവറില്‍ നിന്നും പുഴുവിനെ തുരത്താനുള്ള വഴിയിതാ
അങ്കമാലിയിൽ ഉത്സവത്തിനിടയിൽ ആന ഇടയുന്നു
ഇന്ത്യന്‍ ആര്‍മിയുടെ റൈഫിള്‍ ഘടിപ്പിച്ച റോബോട്ടിനെ കണ്ടിട്ടുണ്ടോ? റിപ്പബ്ലിക് പരേഡിന്റെ റിഹേഴ്‌സലിനിടയിലെ കാഴ്ച
പ്രയാഗ്‌രാജിൽ വ്യോമസേനയുടെ പരിശീലന വിമാനം കുളത്തിൽ തകർന്നുവീണു
അമിത ലോഡ് ആപത്ത്