Dileep: ദിലീപ് നിയമ നടപടിയിലേക്ക്; പൊലീസ് നടത്തിയ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യം

Dileep Take Legal Actions: വിധി വന്നതിനു പിന്നാലെ പോലീസുകാർക്കെതിരേയും മഞ്ജു വാര്യർക്കെതിരേയും ​ഗുരുതരമായ ആരോപണങ്ങളാണ് ദിലീപ് ഉന്നയിച്ചിരുന്നത്. ഉന്നത പോലീസ് ഉദ്യോഗസ്ഥയും...

Dileep: ദിലീപ് നിയമ നടപടിയിലേക്ക്; പൊലീസ് നടത്തിയ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യം

ഇപ്പോൾ അമ്മയിലേക്ക് വീണ്ടും തിരിച്ചെടുക്കാനുള്ള തിരക്കിട്ട നീക്കങ്ങളാണ് സംഘടനയിൽ നടക്കുന്നതെന്നാണ് സൂചന. നടിയെ ആക്രമിച്ച കേസിൽ പ്രതിചേർക്കപ്പെട്ടതിന് പിന്നാലെ അമ്മ സംഘടനയിൽ നിന്നും ഫെഫ്കയിൽ നിന്നും എല്ലാം ദിലീപിനെ ഒഴിവാക്കിയിരുന്നു.

Updated On: 

09 Dec 2025 | 10:48 AM

നടിയെ ആക്രമിച്ച കേസിൽ തനിക്കെതിരെ പോലീസ് ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് പരാതി നൽകാൻ ദിലീപ്. കേസിൽ തന്നെ പ്രതിചേർക്കാനായി പോലീസുകാർ ശ്രമിച്ചു എന്ന് ആരോപിച്ചു കൊണ്ടാണ് പരാതി നൽകുന്നത്. ഉദ്യോഗസ്ഥർ അവരുടെ നേട്ടത്തിനു വേണ്ടി തന്നെ ബലിയാടാക്കിയെന്നാണ് ദിലീപ് ആരോപിക്കുന്നത്. വിധി വന്നതിനു പിന്നാലെ പോലീസുകാർക്കെതിരേയും മഞ്ജു വാര്യർക്കെതിരേയും ​ഗുരുതരമായ ആരോപണങ്ങളാണ് ദിലീപ് ഉന്നയിച്ചിരുന്നത്.

ഉന്നത പോലീസ് ഉദ്യോഗസ്ഥയും അവരുടെ ക്രിമിനലുകൾ ആയ പോലീസുകാരും തില മാധ്യമങ്ങളും ചേർന്ന് കള്ളക്കഥ പ്രചരിപ്പിച്ചു. നടി ആക്രമിക്കപ്പെട്ട പശ്ചാത്തലത്തിൽ മഞ്ജു പ്രസം​ഗത്തിൽ ആരോപിച്ച ​ഗൂഡാലോചനയാണ് തനിക്കെതിരെ തിരിഞ്ഞത്. ഉത്തരവ് പകർപ്പ് ലഭിച്ചശേഷം തുടർന്ന് നടപടികൾ സ്വീകരിക്കുമെന്നും ദിലീപ് അറിയിച്ചു.

അതേസമയം കഴിഞ്ഞ ദിവസമാണ് നടി ആക്രമിക്കപ്പെട്ട കേസിൽ കോടതി വിധി വന്നത്. കേസിൽ എട്ടാം പ്രതിയായിരുന്ന ദിലീപിനെ തെളിവുകൾ ഇല്ലെന്ന് ചൂണ്ടിക്കാട്ടി കോടതി വെറുതെ വിട്ടു. എറണാകുളം പ്രിൻസിപ്പൽ കോടതിയുടെതാണ് ഉത്തരവ്. നടി ആക്രമിച്ച ദൃശ്യങ്ങൾ പകർത്തിയ ആദ്യത്തെ ആറ് പ്രതികളും കുറ്റക്കാരാണെന്നും കോടതി കണ്ടെത്തി.

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട് എട്ടുവർഷവും എട്ടുമാസവും പിന്നിടുമ്പോഴാണ് നിർണായകമായ ഉത്തരവ് പുറത്തുവന്നത്. വിധിക്ക് പിന്നാലെ ദിലീപിനെ അനൂകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രം​ഗത്തെത്തിയത്. 2017 ഫെഹൃബ്രുവരി 17നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഓടിക്കൊണ്ടിരുന്ന വാഹനത്തിൽ വെച്ചാണ് നടിയെ പീഡിപ്പിക്കുകും ന​ഗ്നചിത്രങ്ങൾ പകർത്തുകയും ചെയ്തത്.

കേസിൽ ഒന്നാംപ്രതി പൾസർ സുനിയാണ്. സുനിക്ക് പണം വാഗ്ദാനം ചെയ്ത ദിലീപ് കൊട്ടേഷൻ നൽകി ചെയ്യിപ്പിച്ചു എന്നായിരുന്നു കേസ്. എന്നാൽ ഇപ്പോൾ ദിലീപ് ഗൂഢാലോചന നടത്തിയതിന് തെളിവില്ല എന്നാണ് നിലവിൽ തെളിഞ്ഞിരിക്കുന്നത്.

തൈര് എല്ലാവർക്കും കഴിക്കാമോ? അപകടം ഇവർക്ക്
കാപ്പികുടിച്ചാൽ ചർമ്മത്തിന് ദോഷമോ?
മിക്‌സിയിലിട്ട് അടിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങള്‍
ചർമ്മത്തിലെ ഈ മാറ്റങ്ങൾ തൈറോയിഡിന്റേയോ?
Viral Video | മഞ്ഞിനിടയിലൂടെ വന്ദേഭാരത്, വൈറൽ വീഡിയോ
Viral Video | തീറ്റ തന്നയാൾക്ക് മയിലിൻ്റെ സമ്മാനം
മണാലിയിൽ ശക്തമായ മഞ്ഞു വീഴ്ച, കുടുങ്ങി വാഹനങ്ങൾ
Viral Video | ആനക്കുട്ടിയുടെ വൈറൽ പിറന്നാൾ ആഘോഷം