Rahul Mamkootathil: മുൻകൂര്‍ ജാമ്യാപേക്ഷയിൽ വാദം പൂര്‍ത്തിയായി, രാഹുൽ മാങ്കൂട്ടത്തിലിന്റെ ‘വിധി’ നാളെ അറിയാം
Rahul Mamkootathil's anticipatory bail plea: ബെംഗളൂരുവിൽ താമസിക്കുന്ന രണ്ടാം കേസിലെ പരാതിക്കാരി രാഹുലിനെതിരെ ഗുരുതരമായ മൊഴിയാണ് പോലീസിന് നൽകിയത്. കാലുപിടിച്ച് തടയാൻ ശ്രമിച്ചിട്ടും രാഹുൽ ക്രൂരമായി ലൈംഗിക അതിക്രമം നടത്തിയതായി യുവതി മൊഴി നൽകി.
തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സംഗകേസിൽ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി. പ്രോസിക്യൂഷന്‍റെ ഹർജി അംഗീകരിച്ചുകൊണ്ട് അടച്ചിട്ട കോടതി മുറിയിലാണ് മുൻകൂര്‍ ജാമ്യാപേക്ഷയിൽ വാദം നടന്നത്. ഡിസംബര്‍ പത്ത് ബുധനാഴ്ച തിരുവനന്തപുരം പ്രിന്‍സിപ്പൽ സെഷൻസ് കോടതി മുൻകൂർ ജാമ്യാപേക്ഷയിൽ ഉത്തരവ് പറയും.
അതേസമയം, ആദ്യ പരാതിയിലെ ജാമ്യാപേക്ഷയിൽ ഡിസംബർ 15ന് വിധി പറയുന്നത് വരെ ഹൈക്കോടതി രാഹുലിന്റെ അറസ്റ്റ് തടഞ്ഞിട്ടുണ്ട്. പരാതിക്കാരിയെ സമൂഹമാധ്യമങ്ങളിൽ അധിക്ഷേപിച്ചെന്ന പരാതിയിൽ കെപിസിസി ജനറൽ സെക്രട്ടറി സന്ദീപ് വാര്യരുടെ അറസ്റ്റും ഈ മാസം 19വരെ പ്രിൻസിപ്പൽ സെഷൻസ് കോടതി തടഞ്ഞിട്ടുണ്ട്.
രാഹുലിന് കുരുക്കായി പരാതിക്കാരിയുടെ മൊഴി
23കാരി കെപിസിസി അധ്യക്ഷന് നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്തത്. ബെംഗളൂരുവിൽ താമസിക്കുന്ന രണ്ടാം കേസിലെ പരാതിക്കാരി രാഹുലിനെതിരെ ഗുരുതരമായ മൊഴിയാണ് പോലീസിന് നൽകിയത്. കാലുപിടിച്ച് തടയാൻ ശ്രമിച്ചിട്ടും രാഹുൽ ക്രൂരമായി ലൈംഗിക അതിക്രമം നടത്തിയതായി യുവതി മൊഴി നൽകി.
പരിചയമുണ്ടായിരുന്ന രാഹുൽ ആദ്യം പ്രണയാഭ്യർത്ഥനയും പിന്നീട് വിവാഹ അഭ്യർത്ഥനയും നടത്തുകയായിരുന്നു. വീട്ടുകാരുമായി വിവാഹം ചർച്ച ചെയ്തു. വിവാഹം നിശ്ചയിക്കുന്നതിന് മുമ്പ് ചില കാര്യങ്ങള്‍ സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് ഔട്ട് ഹൗസിലേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു.
ALSO READ: വിധി വരുന്നത് വരെ കടുത്ത നടപടി പാടില്ല; രാഹുലിന്റെ ജാമ്യഹര്‍ജി 10ന് പരിഗണിക്കും
രാഹുലിന്‍റെ സുഹൃത്ത് ഫെന്നിയായിരുന്നു കാർ ഓടിച്ചിരുന്നത്. ഔട്ട് ഹൗസിലെത്തിയ ശേഷം എനിക്ക് നിന്നെ ബലാത്സംഗം ചെയ്യണമെന്ന് പറഞ്ഞ് ഉപദ്രവിക്കുകയായിരുന്നു. ക്രൂരമായ ലൈംഗികാതിക്രമമാണ് നേരിട്ടത്. കാലു പിടിച്ച് വെറുതെ വിടണമെന്നാവശ്യപ്പെട്ടിട്ടും വിട്ടില്ല.
രാഹുലിനെ പേടിച്ചാണ് പരാതിപ്പെടാത്തത്. പക്ഷേ വീണ്ടും രാഹുൽ കാണണമെന്നാവശ്യപ്പെട്ട് വിളിക്കുകയും സന്ദേശങ്ങള്‍ അയക്കുകയും ചെയ്തുവെന്നും യുവതി പോലീസിന് മൊഴി നൽകി. രാഹുൽ മാങ്കൂട്ടത്തിലിന്റെ ശബ്ദരേഖയും ചാറ്റുകളും പൊലീസിന് കൈമാറി.