Divya S Iyer: ദിവ്യയുടെ അഭിനന്ദനം രാഷ്ട്രീയ തലത്തിലേക്ക് മാറി; സദ്ദുദേശപരമെങ്കിലും വീഴ്ച സംഭവിച്ചതായി ശബരിനാഥന്‍

Sabarinathan Reacts To Divya S Iyer's Statement: സര്‍ക്കാരിനെയും അവരുടെ നയങ്ങളെയും അഭിനന്ദിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ രാഷ്ട്രീയ നിയമനം ലഭിച്ച ഒരാളെ അഭിനന്ദിക്കുന്നത് അങ്ങനെയല്ല. ദിവ്യ നടത്തിയ പ്രതികരണം പെട്ടെന്ന് സര്‍ക്കാര്‍ തലത്തില്‍ നിന്ന് രാഷ്ട്രീയ തലത്തിലേക്ക് മാറി. അതാണ് വിവാദങ്ങള്‍ക്ക് കാരണമായതെന്നും ശബരിനാഥന്‍ കൂട്ടിച്ചേര്‍ത്തു.

Divya S Iyer: ദിവ്യയുടെ അഭിനന്ദനം രാഷ്ട്രീയ തലത്തിലേക്ക് മാറി; സദ്ദുദേശപരമെങ്കിലും വീഴ്ച സംഭവിച്ചതായി ശബരിനാഥന്‍

കെ എസ് ശബരിനാഥന്‍, ദിവ്യ എസ് അയ്യര്‍

Published: 

16 Apr 2025 14:25 PM

തിരുവനന്തപുരം: കണ്ണൂര്‍ സിപിഎം ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിനെ ദിവ്യ എസ് അയ്യര്‍ അഭിനന്ദിച്ചതില്‍ പ്രതികരിച്ച് ഭര്‍ത്താവും കോണ്‍ഗ്രസ് നേതാവുമായി ശബരിനാഥന്‍. ഒരു രാഷ്ട്രീയ നിയമനത്തെ ദിവ്യ അഭിനന്ദിച്ചത് സദ്ദുദേശത്തോടെ ആണെങ്കിലും വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് ശബരിനാഥന്‍ പറഞ്ഞു.

സര്‍ക്കാരിനെയും അവരുടെ നയങ്ങളെയും അഭിനന്ദിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ രാഷ്ട്രീയ നിയമനം ലഭിച്ച ഒരാളെ അഭിനന്ദിക്കുന്നത് അങ്ങനെയല്ല. ദിവ്യ നടത്തിയ പ്രതികരണം പെട്ടെന്ന് സര്‍ക്കാര്‍ തലത്തില്‍ നിന്ന് രാഷ്ട്രീയ തലത്തിലേക്ക് മാറി. അതാണ് വിവാദങ്ങള്‍ക്ക് കാരണമായതെന്നും ശബരിനാഥന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, ദിവ്യയ്‌ക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്കെതിരെ കെ കെ രാഗേഷ് രംഗത്തെത്തി. ഇപ്പോഴുണ്ടായിരിക്കുന്ന വിവാദം അനാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ യൂത്ത് കോണ്‍ഗ്രസ് സ്വീകരിച്ച നിലപാട് ദൗര്‍ഭാഗ്യകരമാണ്. നല്ല വാക്കുകള്‍ പറഞ്ഞതിന് ദിവ്യയെ അധിക്ഷേപിക്കുകയാണെന്നും രാഗേഷം വിമര്‍ശിച്ചു.

കര്‍ണന് പോലും അസൂയ തോന്നുന്ന കെകെആര്‍ കവചമെന്നായിരുന്നു മുഖ്യമന്ത്രിക്കൊപ്പമുള്ള കെ കെ രാഗേഷിന്റെ ചിത്രം പങ്കിട്ട് കൊണ്ട് ദിവ്യ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. ഇതോടെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെ ദിവ്യയ്‌ക്കെതിരെ രംഗത്തെത്തുകയായിരുന്നു.

Also Read: Divya S Iyer: വിശ്വസ്തതയുടെ പാഠപുസ്തകം, കര്‍ണ്ണന് പോലും അസൂയ തോന്നുന്ന കവചം; കെ.കെ. രാഗേഷിന് ദിവ്യ എസ് അയ്യരുടെ പ്രശംസ

പിണറായി വിജയന് പാദസേവ ചെയ്യുന്ന ഉദ്യോഗസ്ഥയാണ് ദിവ്യ എന്നാണ് കെ മുരളീധരന്‍ കുറ്റപ്പെടുത്തിയത്. വിഷയത്തില്‍ കൂടുതല്‍ പ്രതികരിച്ച് വഷളാക്കേണ്ടെന്ന നിലപാടില്‍ കോണ്‍ഗ്രസ് നേതാക്കള്‍ എത്തിയതിന് പിന്നാലെയായിരുന്നു മുരളീധരന്റെ പ്രതികരണം.

Related Stories
KSRTC Bus Controversy: കെഎസ്ആര്‍ടിസി ബസിൽ ദിലീപിന്റെ സിനിമ പ്രദര്‍ശിപ്പിച്ചു; പിന്നാലെ പ്രതിഷേധവുമായി യാത്രക്കാരി; ടിവി ഓഫ് ചെയ്തു
Kerala Weather Update: തെളിഞ്ഞ മാനം കണ്ട് ആശ്വസിക്കണോ? തണുപ്പിനൊപ്പം മഴയും വില്ലനാകും! കാലാവസ്ഥ മുന്നറിയിപ്പ് ഇങ്ങനെ….
Kerala Lottery Result: ഒരു കോടിയുടെ ഭാഗ്യശാലി നിങ്ങളാകാം, സമൃദ്ധി ലോട്ടറി ഫലം പുറത്ത്
Kerala Local Body Election 2025: പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്തെത്തും; രാജീവ് ചന്ദ്രശേഖറെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചു
Actress Attack Case: വിധി ചോർന്നോ? നടിയെ ആക്രമിച്ച കേസിൽ ഡിജിപിക്ക് പരാതി
Arya Rajendran: ‘ഒരിഞ്ചുപോലും പിന്നോട്ടില്ല’; വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ആര്യ രാജേന്ദ്രൻ
ക്രിസ്മസ് അപ്പുപ്പന് ആ തൊപ്പി കിട്ടിയതെങ്ങനെ?
കുക്കറിൽ ചായ ഉണ്ടാക്കിയാലോ ?
പ്രമേഹമുള്ളവര്‍ക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ?
ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് കഴിച്ചാൽ എന്താണ് പ്രശ്നം?
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം