Thamarassery Doctor Attack Case: മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ച കുട്ടിയുടെ പിതാവ് ഡോക്ടറെ വെട്ടി; ഗുരുതര പരിക്ക്‌

Doctor attacked in Thamarassery: അപ്രതീക്ഷിതമായ ആക്രമണമായിരുന്നു. മോളെ കൊന്നവനല്ലേയെന്ന് ചോദിച്ചുകൊണ്ടാണ് സനൂപ് ഡോക്ടറെ വെട്ടിയതെന്നാണ് വിവരം. തന്റെ കുടുംബത്തിന് നീതി ലഭിച്ചില്ലെന്നും പറഞ്ഞായിരുന്നു സനൂപിന്റെ ആക്രമണം

Thamarassery Doctor Attack Case: മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ച കുട്ടിയുടെ പിതാവ് ഡോക്ടറെ വെട്ടി; ഗുരുതര പരിക്ക്‌

പ്രതീകാത്മക ചിത്രം

Published: 

08 Oct 2025 15:36 PM

താമരശേരി: അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ച ഒമ്പത് വയസുകാരിയുടെ പിതാവ് ഡോക്ടറെ വെട്ടിപ്പരിക്കേല്‍പിച്ചു. താമരശേരി താലൂക്ക് ആശുപത്രിയിലാണ് സംഭവം. ഡോക്ടര്‍ വിപിനാണ് വെട്ടേറ്റത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. സനൂപ് എന്നയാളാണ് വെട്ടിയത്. മകള്‍ക്ക്‌ മതിയായ ചികിത്സ ലഭിച്ചില്ലെന്ന് ആരോപിച്ചാണ് ഇയാളെ ഡോക്ടറെ വെട്ടിയതെന്നാണ് വിവരം. ഡോ. വിപിനെ കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലേക്ക് മാറ്റി. സനൂപിനെ പൊലീസ് പിടികൂടി. തന്റെ മറ്റ് മക്കള്‍ക്കൊപ്പമാണ് സനൂപ് ആശുപത്രിയിലെത്തിയത്. കുട്ടികളെ പുറത്തുനിര്‍ത്തിയാണ് ഇയാല്‍ ഡോക്ടറെ അക്രമിച്ചത്. സൂപ്രണ്ടിനെ ലക്ഷ്യം വച്ചാണ് വന്നത്. എന്നാല്‍ സൂപ്രണ്ടിനെ കാണാത്തതിനാല്‍ വിപിനെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു.

അപ്രതീക്ഷിതമായ ആക്രമണമായിരുന്നു. മോളെ കൊന്നവനല്ലേയെന്ന് ചോദിച്ചുകൊണ്ടാണ് സനൂപ് ഡോക്ടറെ വെട്ടിയതെന്നാണ് വിവരം. തന്റെ കുടുംബത്തിന് നീതി ലഭിച്ചില്ലെന്നും പറഞ്ഞായിരുന്നു സനൂപിന്റെ ആക്രമണം. സനൂപ് വിപിനെ വെട്ടാനുപയോഗിച്ച കത്തി പൊലീസ് കണ്ടെടുത്തിട്ടുണ്ട്. സംഭവത്തില്‍ ശക്തമായ പ്രതിഷേധത്തിന് ഒരുങ്ങുകയാണ് കെജിഎംഒ.

പനി മൂലമാണ് സനൂപിന്റെ മകള്‍ അനയയെ താമരശേരി താലൂക്ക് ആശുപത്രിയിലെത്തിച്ചത്. അനയയുടെ ആരോഗ്യനില വഷളായതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തു. അവിടെ വച്ചാണ് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചത്. ചികിത്സയിലിരിക്കെ അനയ മരിച്ചു. താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ കാലതാമസമുണ്ടായെന്നും, ഇതാണ് അനയ മരിക്കാന്‍ കാരണമെന്നുമാണ് കുടുംബത്തിന്റെ ആരോപണം.

Also Read: New Mahi Double Murder: ന്യൂമാഹി ഇരട്ടക്കൊലക്കേസ്: കൊടിസുനി ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതേവിട്ടു

രോഗം സ്ഥിരീകരിക്കുന്നതില്‍ കാലതാമസം ഉണ്ടായെന്നും കുടുംബം ആരോപിച്ചു. അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ചാണ് കുട്ടി മരിച്ചതെങ്കിലും, ഇത് വ്യക്തമാക്കുന്ന മരണ സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ലെന്നും ആരോപണമുയര്‍ന്നിരുന്നു. അനനയുടെ കുടുംബത്തിന്റെ ആരോപണത്തെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കോണ്‍ഗ്രസ് പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. അനയയുടെ സഹോദരനും മസ്തിഷ്‌കജ്വരം ബാധിച്ചെങ്കിലും, പിന്നീട് രോഗം ഭേദമായി. ഓഗസ്ത് 14നാണ് അനയ മരിച്ചത്.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും