AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Dr, Haris: സ്വകാര്യ പ്രാക്ടീസിനെ വിമർശിച്ച സർവ്വ സമ്മതൻ, ഡോ. ഹാരിസ് നിസ്സാരക്കാരനല്ല

Dr. Haris famous for the Thiruvananthapuram Medical College issue: സ്വകാര്യ പ്രാക്ടീസിന് തയ്യാറായില്ലെന്ന് മാത്രമല്ല സംഘടനാ യോഗങ്ങളിൽ എല്ലാം അതിനെപ്പറ്റി അദ്ദേഹം വിമർശിക്കാറുമുണ്ടായിരുന്നു. ഈ നിലപാടുകൾ തന്നെയാണ് കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് അദ്ദേഹത്തെ തിരുവനന്തപുരത്ത് വകുപ്പ് മേധാവിയാക്കി എത്തിച്ചതിന് പിന്നിലും.

Dr, Haris: സ്വകാര്യ പ്രാക്ടീസിനെ വിമർശിച്ച സർവ്വ സമ്മതൻ, ഡോ. ഹാരിസ് നിസ്സാരക്കാരനല്ല
Dr HarisImage Credit source: facebook
Aswathy Balachandran
Aswathy Balachandran | Published: 29 Jun 2025 | 02:38 PM

തിരുവനന്തപുരം: ഉപകരണക്ഷാമം കാരണം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സ പ്രതിസന്ധി ഉണ്ടെന്നും രോഗികൾക്ക് ചികിത്സ ലഭിക്കുന്നില്ലെന്നും തുറന്നടിച്ച ഡോക്ടർ ഹാരിസിനെ ഈ വിഷയത്തിലാണ് നമ്മൾ എല്ലാവരും അറിഞ്ഞത്. എന്നാൽ പ്രശസ്തനായ ഒരു ഡോക്ടർ എന്ന നിലയിലും തന്റെ നിലപാടുകളുടെയും സത്യസന്ധതയുടെയും പേരിലും ഇതിനു മുന്നേ പ്രശസ്തനായിരുന്നു എന്ന് എത്രപേർക്ക് അറിയാം.

ഇപ്പോൾ അദ്ദേഹത്തെ പിന്താങ്ങിക്കൊണ്ട് ആരോഗ്യമന്ത്രി വീണാ ജോർജ് കൂടി രംഗത്ത് എത്തിയതോടെ ഹാരിസിന്റെ പ്രസക്തി ഉയരുന്നു. സത്യസന്ധനായ കഠിനാധ്വാനിയാണ് ഡോക്ടർ എന്ന് ആരോഗ്യമന്ത്രി കൂടി വ്യക്തമാക്കി കഴിഞ്ഞു. ഡോക്ടർ പറഞ്ഞത് സിസ്റ്റത്തിന്റെ പ്രശ്നമാണ് ഡോക്ടറുടെ പ്രശ്നമല്ല ഇത് എന്നാണ് വീണാ ജോർജ് പറഞ്ഞത്.

ആരാണ് ഡോക്ടർ ഹാരിസ്

 

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ യൂറോളജി വിഭാഗം മേധാവിയാണ് ഡോക്ടർ ഹാരിസ് ചിറക്കൽ. മനം മടുത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റിടുന്നതിനു മുൻപ് തന്നേ അദ്ദേഹം പ്രശസ്തനായിരുന്നു. ആശുപത്രിയിൽ എത്തുന്ന ഓരോ രോഗിയിലും ശ്രദ്ധ പതിയണമെന്ന് നിർബന്ധമുള്ള ഡോക്ടർ സഹപ്രവർത്തകർക്കിടയിലും ആശുപത്രി ജീവനക്കാർക്കിടയിലും പ്രിയപ്പെട്ടവൻ ആയിരുന്നു. ഒരു ദിവസവും നിശ്ചയിച്ചിട്ടുള്ള അത്രയും ഓപ്പറേഷനുകൾ ചെയ്ത് തീരും വരെ തിയേറ്ററിൽ തന്നെ നിൽക്കുന്ന അദ്ദേഹം മറ്റൊരു ഡോക്ടർമാർക്കിടയിൽ നിന്ന് വ്യത്യസ്തമായിരുന്നു.

എത്ര സമയം വൈകിയാലും ഓപ്പറേഷൻ കഴിയാതെ അദ്ദേഹം ആശുപത്രി വിട്ടിരുന്നില്ല. സർക്കാർ ഡോക്ടർമാർക്ക് സ്വകാര്യ പ്രാക്ടീസ് അനുവദനീയമായിരുന്നു സമയത്ത് പോലും ഡോക്ടർ ഹാരിസ് അത് ചെയ്തിട്ടുണ്ടായിരുന്നില്ല. സ്വകാര്യ പ്രാക്ടീസിന് തയ്യാറായില്ലെന്ന് മാത്രമല്ല സംഘടനാ യോഗങ്ങളിൽ എല്ലാം അതിനെപ്പറ്റി അദ്ദേഹം വിമർശിക്കാറുമുണ്ടായിരുന്നു. ഈ നിലപാടുകൾ തന്നെയാണ് കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് അദ്ദേഹത്തെ തിരുവനന്തപുരത്ത് വകുപ്പ് മേധാവിയാക്കി എത്തിച്ചതിന് പിന്നിലും.

ജീവനക്കാരുടെയോ ഉന്നതരുടെയോ സ്വാധീനത ഒരിക്കലും വഴങ്ങിയ ചരിത്രമില്ല. സ്വന്തം മകന് കാഴ്ച പരിശോധന സർട്ടിഫിക്കറ്റ് ആവശ്യമായി വന്നപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ കണ്ണാശുപത്രിയിൽ വരി നിന്ന് സാധാരണ രോഗികൾക്കൊപ്പം സർട്ടിഫിക്കറ്റ് വാങ്ങിയ ഡോക്ടർ ഹാരിസ് വ്യത്യസ്തൻ ആണെന്ന് ഒരിക്കൽ കൂടി തെളിയിക്കുകയായിരുന്നു.