5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Drinking Water Issue Kochi : കുടിവെള്ളത്തിൽ ഇ കോളി; കാക്കനാട്ടെ ഫ്ലാറ്റിലെ താമസക്കാർക്ക് ഛർദിയും വയറിളക്കവും

Diarrhea and vomiting 350 flat residents at kochi: നിലവിൽ ടാങ്കർ വഴി വെള്ളം എത്തിച്ചാണ് ഫ്ലാറ്റിലെ ജല ഉപയോഗം നടത്തുന്നത്. ആരോഗ്യ വകുപ്പ് സ്ഥലത്തെത്തി ജലത്തിന്റെ വിവിധ സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്.

Drinking Water Issue Kochi : കുടിവെള്ളത്തിൽ ഇ കോളി; കാക്കനാട്ടെ ഫ്ലാറ്റിലെ താമസക്കാർക്ക് ഛർദിയും വയറിളക്കവും
e coli bacteria
aswathy-balachandran
Aswathy Balachandran | Updated On: 18 Jun 2024 13:14 PM

കൊച്ചി: കൊച്ചിയിൽ കുടിവെള്ള പ്രശ്നം ഒരു പുതിയ വിഷയമല്ല. ഇത്തവണ പ്രശനം സംഭവിച്ചിരിക്കുന്നത് കാക്കനാട്ടെ ഡിഎൽഎഫ് ഫ്ലാറ്റിലാണ്. ഇവിടുത്തെ താമസക്കാരായ 350 പേരാണ് ഛർദിയും വയറിളക്കവുമായി ചികിത്സ തേടിയത്. കുടിവെള്ളത്തിലൂടെയാണ് രോഗം പടർന്നതെന്നാണ് നിലവിലെ സംശയം. ആരോഗ്യ വകുപ്പ് ജലസാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്.

സംഭവത്തെത്തുടർന്ന് ഡി എം ഒ ഉന്നതതല യോഗം വിളിച്ചു. 15 ടവറുകളിലായി 1268 ഫ്ലാറ്റിൽ 5000ത്തിന് മുകളിൽ ആളുകൾ ഇവിടെ താമസിക്കുന്നുണ്ടെന്നാണ് കണക്ക്. ഫ്ലാറ്റിലെ കിണറുകൾ, മഴവെള്ളം, ബോർവെൽ, മുനിസിപ്പൽ ലൈൻ തുടങ്ങിയവയാണ് ഫ്ലാറ്റിലെ പ്രധാന ജല സ്രോതസുകൾ. ഇവയിൽ ഏതിൽ നിന്നാണ് രോഗം പടർന്നതെന്ന് വ്യക്തമല്ല.

ALSO READ : സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; രണ്ടു ജില്ലകളിൽ യെല്ലോ അലർട്ട

നിലവിൽ ടാങ്കർ വഴി വെള്ളം എത്തിച്ചാണ് ഫ്ലാറ്റിലെ ജല ഉപയോഗം നടത്തുന്നത്. ആരോഗ്യ വകുപ്പ് സ്ഥലത്തെത്തി ജലത്തിന്റെ വിവിധ സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ പരിശോധനകളും ക്ലോറിനേഷൻ അടക്കമുള്ള നടപടികളും ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു. പരിശോധനയിൽ ഫ്ലാറ്റിലെ ഒരാളിൽ ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം സ്ഥിരീകരിച്ചു.

എന്നാൽ ഇതു തന്നെയാണോ ഇത്രയും പേർക്ക് അസുഖം വരാൻ കാരണമെന്ന് ഇപ്പോൾ വ്യക്തമല്ല. നിലവിൽ ആരേയും ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിട്ടില്ല. വെള്ളത്തിൽ നിന്നുള്ള ബാക്ടീരിയ തന്നെയാണ് അണുബാധയ്ക്ക് കാരണം എന്നാണ് ആശുപത്രി അധികൃതർ പറയുന്നു. ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടും കൃത്യമായ മുന്നറിയിപ്പ് നൽകിയില്ലെന്ന് അസോസിയേഷനെതിരെ പരാതി ഇതിനിടെ ഉയർന്നു.

Latest News