Driving Licence: കണ്ണടക്കാര്‍ ഒന്ന് ശ്രദ്ധിച്ചോളൂ; ഡ്രൈവിങ് ലൈസന്‍സ് അപേക്ഷയിലെ ഫോട്ടോയിലും കണ്ണട വെച്ചിരിക്കണം

Driving Licence Photo Guidelines: കണ്ണടയില്ലാത്ത ഫോട്ടോ നല്‍കിയതിന് ശേഷം, ലേണേഴ്‌സ് ടെസ്റ്റിന് കണ്ണടവെച്ചെത്തിയാല്‍ അപേക്ഷ നിരസിക്കും. കണ്ണട വെക്കാതെ നല്‍കിയ ഫോട്ടോ മാറ്റാന്‍ ഇതിനോടകം പലരോടും വകുപ്പ് ആവശ്യപ്പെട്ടു.

Driving Licence: കണ്ണടക്കാര്‍ ഒന്ന് ശ്രദ്ധിച്ചോളൂ; ഡ്രൈവിങ് ലൈസന്‍സ് അപേക്ഷയിലെ ഫോട്ടോയിലും കണ്ണട വെച്ചിരിക്കണം

പ്രതീകാത്മക ചിത്രം

Published: 

18 Oct 2025 | 08:29 AM

കോഴിക്കോട്: ഡ്രൈവിങ് ലൈസന്‍സ് അപേക്ഷയില്‍ മാറ്റം. കണ്ണട സ്ഥിരമായി ധരിക്കുന്നവരാണെങ്കില്‍, അവര്‍ കണ്ണടവെച്ച ഫോട്ടോ തന്നെ അപേക്ഷയില്‍ ഉള്‍പ്പെടുത്തണം. ഇതുസംബന്ധിച്ച് മോട്ടോര്‍ വാഹനവകുപ്പ് നിര്‍ദേശം പുറപ്പെടുവിച്ചു. അപേക്ഷകര്‍ കണ്ണടവെച്ച ഫോട്ടോ തന്നെയാണോ തരുന്നതെന്ന കാര്യം ഉറപ്പാക്കാന്‍ സംസ്ഥാനത്തെ ഡ്രൈവിങ് സ്‌കൂളുകള്‍ക്ക് വകുപ്പ് നിര്‍ദേശം നല്‍കി.

കണ്ണടയില്ലാത്ത ഫോട്ടോ നല്‍കിയതിന് ശേഷം, ലേണേഴ്‌സ് ടെസ്റ്റിന് കണ്ണടവെച്ചെത്തിയാല്‍ അപേക്ഷ നിരസിക്കും. കണ്ണട വെക്കാതെ നല്‍കിയ ഫോട്ടോ മാറ്റാന്‍ ഇതിനോടകം പലരോടും വകുപ്പ് ആവശ്യപ്പെട്ടു. അപേക്ഷയില്‍ നല്‍കുന്ന ഫോട്ടോ തന്നെയാണ് പിന്നീട് ലൈസന്‍സിലും ഉപയോഗിക്കുന്നത്.

കാഴ്ചയ്ക്ക് പ്രശ്‌നമുള്ളവരുടെ ഉള്‍പ്പെടെ തിരിച്ചറിയല്‍ രേഖയില്‍ കണ്ണടവെച്ചുള്ള ഫോട്ടോ വേണം. അപേക്ഷകര്‍ കാഴ്ച പരിശോധന നടത്തിയതിന് ശേഷം ഡോക്ടറുടെ സാക്ഷ്യപത്രം ഉള്‍പ്പെടെ ചേര്‍ത്താണ് മോട്ടോര്‍ വാഹനവകുപ്പില്‍ ലൈസന്‍സ് ടെസ്റ്റിനായി അപേക്ഷിക്കുന്നത്. സ്ഥിരമായി കണ്ണട വെക്കാത്ത ആളുകള്‍, അതായത് വായിക്കാന്‍ മാത്രം കണ്ണട ഉപയോഗിക്കുന്നവര്‍ക്കും ഈ നിര്‍ദേശം ബാധകമാണ്.

ഡ്രൈവിങ് ലൈസന്‍സ് ആധാറുമായി ബന്ധിപ്പിക്കണം

ന്യൂഡല്‍ഹി: ഡ്രൈവിങ് ലൈസന്‍സ് കൈവശം വെച്ചിരിക്കുന്ന രാജ്യത്തെ എല്ലാ പൗരന്മാരും ആധാറുമായി ബന്ധിപ്പിക്കണമെന്ന് നിര്‍ദേശം പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍. നേരത്തെ ലൈസന്‍സും മൊബൈല്‍ നമ്പറും ബന്ധിപ്പിക്കണമെന്ന നിര്‍ദേശമുണ്ടായിരുന്നു.

Also Read: Driving Licence: ഇനിയും ലൈസന്‍സ് ആധാറുമായി ബന്ധിപ്പിച്ചില്ലേ? ഇ-ചലാന്‍ വിവരങ്ങള്‍ പോലും അറിയില്ല

ഇ ചലാന്‍, ലൈസന്‍സ് അപ്‌ഡേറ്റ് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ലഭ്യമാകുന്നതിന് ഈ നീക്കം സഹായിക്കും. ഗതാഗത നിയമങ്ങള്‍ തെറ്റിക്കുമ്പോള്‍ ലഭിക്കുന്ന ഇ ചലാനെ കുറിച്ച് പലരും അറിയുന്നില്ല. ചലാന്‍ പുറപ്പെടുവിച്ച് മൂന്ന് മാസത്തിനുള്ളില്‍ പിഴ അടയ്ക്കണമെന്നാണ് നിയമം. അടച്ചില്ലെങ്കില്‍ ഡ്രൈവിങ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യപ്പെടും.

പുതിനയില എത്ര നാൾ വേണമെങ്കിലും കേടുവരാതിരിക്കും
തൈര് എത്ര നാൾ വരെ ഫ്രിഡ്ജിൽ സൂക്ഷിക്കാം
പോത്തിറച്ചി എങ്ങനെ തിരിച്ചറിയാം?
ഷാരൂഖാന്റെ വാച്ചിന്റെ വില എത്ര? പ്രത്യേകതകൾ ഏറെ
വയനാട് പനമരം മേഖലയിൽ കാട്ടാനക്കൂട്ടം ഇറങ്ങിയപ്പോൾ
അറസ്റ്റിലായ ഷിംജിതയെ മെഡിക്കൽ പരിശോധനയ്ക്ക് എത്തിച്ചപ്പോൾ
നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ച് കയറി
ആ ചേച്ചി പറഞ്ഞില്ലായിരുന്നെങ്കിലോ? ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചത് കണ്ടോ