Pinarayi Vijayan ED Raid: വിഡി സതീശന്‍ ഇന്നലെ പ്രധാനമന്ത്രിയെ കണ്ടു, ഇന്ന് റെയ്ഡ്; ദുരൂഹത സംശയിച്ച് ബിനീഷ് കൊടിയേരി

Bineesh Kodiyeri Sparks Debate With Remarks on Satheesan Modi Meeting and ED Raid: പിണറായി വിജയന്റെയും മരുമകനും ബേപ്പൂര്‍ എംഎല്‍എയുമായ മുഹമ്മദ് റിയാസിന്റെയും വീടുകളില്‍ ഇഡി റെയ്ഡ് നടക്കുന്നുണ്ട്. പിണറായി വിജയന്റെ കണ്ണൂരിലെ വീട്ടിലെ നിലവില്‍ തിരുവനന്തപുരത്ത് അദ്ദേഹം എടുത്തിരിക്കുന്ന ബേക്കറി ജങ്ഷനിലെ വാടക വീട്ടിലും പരിശോധന നടക്കുന്നുണ്ട്.

Pinarayi Vijayan ED Raid: വിഡി സതീശന്‍ ഇന്നലെ പ്രധാനമന്ത്രിയെ കണ്ടു, ഇന്ന് റെയ്ഡ്; ദുരൂഹത സംശയിച്ച് ബിനീഷ് കൊടിയേരി

വിഡി സതീശന്‍, നരേന്ദ്ര മോദി, ബിനീഷ് കൊടിയേരി

Updated On: 

27 May 2026 | 11:15 AM

കണ്ണൂര്‍: മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടില്‍ ഉള്‍പ്പെടെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന റെയ്ഡില്‍ പ്രതികരിച്ച് ബിനീഷ് കൊടിയേരി. മുഖ്യമന്ത്രി വിഡി സതീശനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ വെച്ച് നടത്തിയ കൂടിക്കാഴ്ചയ്ക്ക് റെയ്ഡുമായി ബന്ധമുണ്ടെന്നാണ് ബിനീഷ് കൊടിയേരിയുടെ ആരോപണം. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

മുഖ്യമന്ത്രി വിഡി സതീശന്‍ ഇന്നലെ പ്രധാനമന്ത്രിയെ കണ്ടു, ഇന്ന് സഖാവ് പിണറായിയുടെ വീട്ടില്‍ ഇഡി റെയ്ഡ്, എന്നാണ് ബിനീഷ് കൊടിയേരി ഫേസ്ബുക്കില്‍ കുറിച്ചത്.

പിണറായി വിജയന്റെയും മരുമകനും ബേപ്പൂര്‍ എംഎല്‍എയുമായ മുഹമ്മദ് റിയാസിന്റെയും വീടുകളില്‍ ഇഡി റെയ്ഡ് നടക്കുന്നുണ്ട്. പിണറായി വിജയന്റെ കണ്ണൂരിലെ വീട്ടിലെ നിലവില്‍ തിരുവനന്തപുരത്ത് അദ്ദേഹം എടുത്തിരിക്കുന്ന ബേക്കറി ജങ്ഷനിലെ വാടക വീട്ടിലും പരിശോധന നടക്കുന്നുണ്ട്.

ബിനീഷ് കൊടിയേരിയുടെ പോസ്റ്റ്‌

വീണ വിജയന്റെ മൊഴി രേഖപ്പെടുത്തി

സിഎംആര്‍എല്‍ മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണ വിജയന്റെ മൊഴിയെടുത്തു. തിരുവനന്തപുരത്തെ വീട്ടില്‍ വെച്ചാണ് ഇഡി മൊഴി രേഖപ്പെടുത്തിയത്. സിഎംആര്‍എല്‍ മാസപ്പടി കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം തുടരാമെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇഡി റെയ്ഡ്.

അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് കരിമണല്‍ കമ്പനി എംഡി ശശിധരന്‍ കര്‍ത്ത, കമ്പനിയുടെ ചീഫ് ഫിനാന്‍സ് ഓഫീസര്‍ കെഎസ് സുരേഷ് കുമാര്‍, ജീവനക്കാരായ അഞ്ജു റേച്ചല്‍, ചന്ദ്രശേഖരന്‍ എന്നിവര്‍ ഉള്‍പ്പെടെ നല്‍കിയ ഹരജികള്‍ ഹൈക്കോടതി തള്ളുകയായിരുന്നു. മേല്‍കോടതിയെ സമീപിക്കാന്‍ ഒരാഴ്ചത്തെ സമയം അനുവദിക്കണമെന്ന് കമ്പനി ആവശ്യപ്പെട്ടെങ്കിലും കോടതി അതും സമ്മതിച്ചില്ല.

Also Read: Pinarayi Vijayan ED Raid : പിണറായി വിജയന്റെ വീട്ടിൽ ഇഡി റെയ്ഡ്

വീണ വിജയന്റെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിയ്ക്ക് ചെയ്യാത്ത സേവനത്തിന് ലക്ഷങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് എസ്എഫ്‌ഐഒ കണ്ടെത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇഡി അന്വേഷണം തുടങ്ങിയത്. കമ്പനിയിലെ ഉദ്യോഗസ്ഥര്‍ക്കെല്ലാം സമര്‍സ് നല്‍കുകയും റെയ്ഡ് ആരംഭിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ചോദ്യം ചെയ്യലിന്റെ പേരില്‍ പീഡിപ്പിക്കുകയാണെന്നും കമ്പനിക്കെതിരെ ഇഡിയുടെ പക്കല്‍ തെളിവില്ലെന്നും ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥര്‍ കോടതിയെ സമീപിച്ചു.

പ്രതിഷേധം ശക്തം

പിണറായി വിജയന്റെ വീട്ടിലെ ഇഡി റെയ്ഡില്‍ പ്രതിഷേധിച്ച് പാര്‍ട്ടി പ്രവര്‍ത്തകര്‍. കേന്ദ്ര സര്‍ക്കാര്‍ തെമ്മാടികള്‍ എന്ന മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് പ്രതിഷേധം. റെയ്ഡ് ബിജെപിയും കോണ്‍ഗ്രസും തമ്മിലുള്ള സംയുക്ത ഓപ്പറേഷന്റെ ഭാഗമാണെന്ന് മുതിര്‍ന്ന സിപിഎം നേതാവ് പി ജയരാജന്‍ പറഞ്ഞു.

അതേസമയം, പിണറായി വിജയന്റെ തിരുവനന്തപുരത്തെ വീടിന് മുന്നിലും സിപിഎം നേതാക്കള്‍ പ്രതിഷേധം നടത്തുന്നുണ്ട്. കെകെ ജയചന്ദ്രന്‍, വി ശിവന്‍കുട്ടി, വി ജോയ്, ആനാവൂര്‍ നാഗപ്പന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം. നരേന്ദ്ര മോദിക്കും വിഡി സതീശനുമെതിരെ മുദ്രാവാക്യം വിളിച്ചാണ് സംസ്ഥാന വ്യാപകമായി സിപിഎം പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്നത്.

English Summary

Bineesh Kodiyeri has raised suspicion over a possible connection between the recent meeting of VD Satheesan and Prime Minister Narendra Modi and the ED raid reportedly conducted at Pinarayi Vijayan’s residence, intensifying the political controversy in Kerala.

Follow Us
ആരോ​ഗ്യം ശ്രദ്ധിച്ചു ബക്രീദ് ആഘോഷിക്കാം. വഴികൾ
പേടിസ്വപ്നം കണ്ടു ഭയക്കേണ്ട പരിഹാരം ഇതാ
നല്ല ഉറക്കം കിട്ടാന്‍ രാത്രിയില്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍
പല്ലി ദേഹത്ത് വീണാല്‍ മരണമോ അതോ ഭാഗ്യമോ?
കുന്നംകുളത്ത് നിർത്തിട്ടിരുന്ന ഓട്ടോയിലേക്ക് കാർ ഇടിച്ചു കയറി, 3 പേർക്ക് പരിക്ക്
കാർ നിയന്ത്രണം വിട്ടു, വഴി നിന്നയാൾക്കും വീട്ടിൽ ഇരുന്ന കുട്ടിക്കും പരിക്ക്
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു