AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Veena Vijayan: വീണയെ വിടാതെ ഇഡി: 17ന് ഹാജരാകാൻ വീണ്ടും സമൻസ്

Veena Vijayan CMRL-Exalogic Case:മാത്രമല്ല വേണ്ട രേഖകൾ ഹാജരാക്കാം എന്നും വീണ ഇഡിയെ അറിയിച്ചിരുന്നു. ഇ.ഡി കൊച്ചി യൂണിറ്റില്‍ നേരിട്ടു ഹാജരാകാനുള്ള സമന്‍സിന് മറുപടിയായാണ് ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടികൊണ്ടായിരുന്നു വീണ അവധി പറഞ്ഞത്. വീണയുടെ അപേക്ഷ പരിഗണിച്ചുകൊണ്ട് ഇന്ന് ഹാജരാകേണ്ടതില്ലെന്ന് ഇഡിയും നിലപാടെടുത്തു............

Veena Vijayan: വീണയെ വിടാതെ ഇഡി: 17ന് ഹാജരാകാൻ വീണ്ടും സമൻസ്
Veena Vijayan CaseImage Credit source: Social Media
Ashli C
Ashli C | Published: 12 Jun 2026 | 01:22 PM

കൊച്ചി:സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസിൽ വീണയെ വിടാതെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയുമായ പിണറായി വിജയന്റെ മകൾ വീണ വിജയന് വീണ്ടും ഇഡി നോട്ടീസ് അയച്ചു. ബുധനാഴ്ച ഹാജരാകാൻ ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് അയച്ചത്. നേരത്തെ ഇന്ന് ഹാജരാകണം എന്ന് പറഞ്ഞ് വീണയ്ക്ക് നോട്ടീസ് അയച്ചിരുന്നെങ്കിലും ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ച് തനിക്ക് ഇന്ന് ഹാജരാകാൻ സാധിക്കില്ല എന്നായിരുന്നു വീണാ വിജയൻ അധികൃതരെ അറിയിച്ചത്.

മാത്രമല്ല വേണ്ട രേഖകൾ ഹാജരാക്കാം എന്നും വീണ ഇഡിയെ അറിയിച്ചിരുന്നു. ഇ.ഡി കൊച്ചി യൂണിറ്റില്‍ നേരിട്ടു ഹാജരാകാനുള്ള സമന്‍സിന് മറുപടിയായാണ് ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടികൊണ്ടായിരുന്നു വീണ അവധി പറഞ്ഞത്. വീണയുടെ അപേക്ഷ പരിഗണിച്ചുകൊണ്ട് ഇന്ന് ഹാജരാകേണ്ടതില്ലെന്ന് ഇഡിയും നിലപാടെടുത്തു. പിന്നാലെ ഇന്ന് വീണ്ടും സമൻസ് അയച്ചിരിക്കുകയാണ്.

ALSO READ:മാസപ്പടിക്കേസില്‍ നിര്‍ണായക നടപടികളിലേക്ക് ഇ.ഡി, ചോദ്യംചെയ്യല്‍ ആരംഭിക്കുന്നു

സാധാരണയായി അനാരോഗ്യം കാണിച്ചുകൊണ്ടുള്ള അവധി അപേക്ഷകൾക്ക് വൈദ്യപരിശോധന രേഖകള്‍ സഹിതം സമര്‍പ്പിച്ചാല്‍ ഇ.ഡി പരിഗണിക്കാറുണ്ട്. പി.എം‌.എല്‍.എ നിയമ‌പ്രകാരം നൽകിയ സമൻസിൽ പ്രതി നേരിട്ട് ഹാജരാകണം എന്നാണ് നിയമം. വീണയ്ക്ക് ഒരു ദിവസത്തെ അവധി അനുവദിച്ചാലും മറ്റൊരു ദിവസം ഹാജരാകേണ്ടതായി വരും. കൂടാതെ അഭിഭാഷകർ വഴി ആവശ്യമായ രേഖകൾ ഹാജരാക്കാം എന്ന് വീണ വിജയൻ അറിയിച്ചിട്ടുണ്ടെങ്കിലും അത് പരിഗണനയിൽ എടുക്കാൻ സാധ്യതയില്ല. വീണയെ ചോദ്യം ചെയ്തു കഴിഞ്ഞതിനു ശേഷം സി.എം ആര്‍.എല്‍ അധികൃതരിലേക്ക് അന്വേഷണം വ്യാപിപ്പിക്കാൻ ആണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നീക്കം.

സി.എം.ആര്‍.എല്ലില്‍ നിന്നും വീണയുടെ എക്‌സാലോജിക്ക് കമ്പനി ചെയ്യാത്ത സേവനങ്ങള്‍ക്ക് വേണ്ടി വന്‍ തുക കൈപ്പറ്റി എന്നാണ് കേസ്. ചെയ്യാത്ത ജോലിയുടെ ചെലവുകൾ കാണിച്ച് 130 കോടിയിലധികം രൂപയുടെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് നടന്നതായി സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് കണ്ടെത്തിയിരുന്നു. തുടർന്ന് ഈ വിഷയത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കള്ളപ്പണം വെളുപ്പിക്കാൻ നിയമപ്രകാരം കേസെടുത്ത് അന്വേഷണം തുടർന്നു.

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണത്തെ തടയാൻ സിഎംആർഎൽ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു എന്നാൽ രണ്ടുതവണയും ഹർജി തള്ളി നിരപരാധിത്വം തെളിയിക്കാൻ ആണ് ഉദ്ദേശമെങ്കിൽ കേസ് അന്വേഷിക്കുകയല്ലേ വേണ്ടത് എന്നായിരുന്നു കോടതിയുടെ ചോദ്യം. സി.എം.ആര്‍.എല്‍ കമ്പനിയില്‍ നിന്ന് വീണയ്ക്ക് 2016 മുതല്‍ 2021 വരെയുള്ള കാലയളവില്‍ 2.78 കോടി രൂപയും എംപവര്‍ ഇന്ത്യ ക്യാപിറ്റല്‍ എന്ന സ്ഥാപനത്തില്‍ നിന്ന് 50 ലക്ഷം രൂപയും ലഭിച്ചിരുന്നു.

എന്നാൽ ചെയ്യാത്ത സേവനങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഈ തുക സ്വീകരിച്ചത് എന്നാണ് വീണക്കെതിരെയുള്ള ആരോപണം. അതിനാൽ തന്നെ കരിമണൽ കമ്പനിയിൽ നിന്നും പണം ലഭിച്ചത് എന്തിനാണ് എന്ന് വ്യക്തമാക്കുന്ന രേഖകൾ അടക്കം ചോദ്യം ചെയ്യലിന് എത്താനാണ് വീണയോട് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞിരിക്കുന്നത്. അന്വേൽണവുമായി ബന്ധപ്പെട്ട് പിണറായി വിജയന്റെ കണ്ണൂരുള്ള വസതിയിലും തിരുവനന്തപുരത്തെ വാടകവീട്ടിൽ അടക്കം 12 ഇടങ്ങളിൽ ഇഡി റെയ്ഡ് നടത്തിയിരുന്നു. പിന്നാലെ വലിയ രീതിയിലുള്ള പ്രതിഷേധമായിരുന്നു സിപിഎം പ്രവർത്തകർ അഴിച്ചുവിട്ടത്. സംഭവത്തിൽ കണ്ടാൽ അറിയുന്ന മുന്നൂറ് പേർക്കെതിരെ പോലീസ് കേസ് എടുത്തിരുന്നു.

ENGLISH SUMMARY

The Enforcement Directorate has not spared Veena in the CMRL Exalogic monthly payment case. The ED has again sent a notice to Veena Vijayan, the daughter of opposition leader and former Chief Minister Pinarayi Vijayan. The notice was sent asking her to appear on Wednesday.

Follow Us