Kochi Infrastructure: ഇടപ്പള്ളി റെയിൽവേ മേൽപാലം നിർമ്മാണം നാളെ ആരംഭിക്കും; ദേശീയപാത വികസനം ഇനി കണ്ണടച്ചു തുറക്കും മുമ്പേ…

NH 66 Development: നിലവിലുള്ള രണ്ടുവരി മേൽപാലത്തിന് പുറമേയാണ് മൂന്ന് വരികളുള്ള പുതിയ പാലം നിർമ്മിക്കുന്നത് എന്നാണ് വിവരം. പുതിയ മേൽപാലത്തിന് ആകെ 607 മീറ്റർ നീളമുണ്ടാകും. ഈ വർഷം അവസാനത്തോടെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാനാണ് ദേശീയപാത അതോറിറ്റി ലക്ഷ്യമിടുന്നത്. ഈ ഭാഗത്ത് ആവശ്യമായ ഇടങ്ങളിൽ അടിപ്പാത അനുവദിക്കുന്ന കാര്യവും അധികൃതരുടെ പരിഗണനയിലുണ്ട്.

Kochi Infrastructure: ഇടപ്പള്ളി റെയിൽവേ മേൽപാലം നിർമ്മാണം നാളെ ആരംഭിക്കും; ദേശീയപാത വികസനം ഇനി കണ്ണടച്ചു തുറക്കും മുമ്പേ...

പ്രതീകാത്മക ചിത്രം

Published: 

23 Apr 2026 | 08:09 PM

ചേരാനല്ലൂർ: ദേശീയപാത വികസനത്തിന്റെ ഭാഗമായുള്ള ഇടപ്പള്ളി റെയിൽവേ മേൽപാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഏപ്രിൽ 24-ന് പുനരാരംഭിക്കും. റെയിൽവേയുടെ ഭാഗത്തുനിന്നുണ്ടായിരുന്ന സാങ്കേതിക തടസ്സങ്ങൾ നീങ്ങിയതോടെയാണിത്. ഈ പാലം കൂടി പൂർത്തിയാകുന്നതോടെ കൊടുങ്ങല്ലൂർ മുതൽ ഇടപ്പള്ളി വരെയുള്ള 26.3 കിലോമീറ്റർ ദേശീയപാത നിർമ്മാണം അതിവേഗത്തിൽ ലക്ഷ്യസ്ഥാനത്തെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നിലവിലുള്ള രണ്ടുവരി മേൽപാലത്തിന് പുറമേയാണ് മൂന്ന് വരികളുള്ള പുതിയ പാലം നിർമ്മിക്കുന്നത് എന്നാണ് വിവരം. പുതിയ മേൽപാലത്തിന് ആകെ 607 മീറ്റർ നീളമുണ്ടാകും. ഈ വർഷം അവസാനത്തോടെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാനാണ് ദേശീയപാത അതോറിറ്റി ലക്ഷ്യമിടുന്നത്. ഈ ഭാഗത്ത് ആവശ്യമായ ഇടങ്ങളിൽ അടിപ്പാത അനുവദിക്കുന്ന കാര്യവും അധികൃതരുടെ പരിഗണനയിലുണ്ട്.

Also Read – ട്രെയിനിൽ തിരക്ക് കുറയും… മംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് സമ്മർ സ്പെഷ്യൽ ചാകര

2023 മേയിൽ മേൽപാലത്തിന്റെ പ്രാഥമിക പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നെങ്കിലും നിർമ്മാണ സമയത്ത് വേണ്ട ഗതാഗത നിയന്ത്രണങ്ങൾ സംബന്ധിച്ച് റെയിൽവേയുടെ അനുമതി ലഭിക്കാൻ കാലതാമസം നേരിട്ടിരുന്നു. കഴിഞ്ഞ ദിവസമാണ് റെയിൽവേയിൽ നിന്ന് അനുകൂലമായ അറിയിപ്പ് ലഭിച്ചത്. ഇതോടെ പണികൾ അതിവേഗം പൂർത്തിയാക്കാൻ കരാർ കമ്പനിക്ക് നിർദ്ദേശം നൽകി. കൊടുങ്ങല്ലൂർ-ഇടപ്പള്ളി റൂട്ടിലെ ഗതാഗതക്കുരുക്കിന് വലിയ പരിഹാരമാകുന്ന ഈ മേൽപാലം പൂർത്തിയാകുന്നതോടെ ദേശീയപാത 66-ലൂടെയുള്ള യാത്ര കൂടുതൽ സുഗമമാകും.

കൊല്ലം ദേശീയപാത വികസനം: ഉയരപ്പാതയ്ക്ക് പകരം മേൽപാലങ്ങൾ വരുന്നു

ദേശീയപാത 66 വികസനത്തിന്റെ ഭാഗമായി കൊല്ലം കാവനാട് – കടമ്പാട്ടുക്കോണം റീച്ചിൽ നിർമ്മിക്കാനിരുന്ന ഉയരപ്പാതകൾക്ക് (RE Wall) പകരം മേൽപാലങ്ങൾ നിർമ്മിക്കാൻ ദേശീയപാത അതോറിറ്റി അനുമതി നൽകി. മൈലക്കാട്, മേവറം, കടവൂർ എന്നിവിടങ്ങളിലാണ് മണ്ണിട്ടു നികത്തിയുള്ള ഉയരപ്പാതകൾക്ക് പകരം പില്ലറുകളിൽ സ്ഥാപിക്കുന്ന മേൽപാലങ്ങൾ വരുന്നത്. കടവൂരിൽ 440 മീറ്റർ നീളത്തിലും മേവറത്ത് 190 മീറ്റർ നീളത്തിലുമുള്ള മേൽപാലമാണ് വരുന്നത്. മൈലക്കാടാകട്ടെ 150 മീറ്റർ നീളത്തിലുള്ള മേൽപാലമാണ് നിർമ്മിക്കുക.

മൈലക്കാട് നിർമ്മാണത്തിലിരുന്ന ഉയരപ്പാത ഇടിഞ്ഞുവീണ് വലിയ ദുരന്തം തലനാരിഴയ്ക്ക് ഒഴിവായ പശ്ചാത്തലത്തിലും, പ്രദേശവാസികളുടെ തുടർച്ചയായ സമരത്തെത്തുടർന്നുമാണ് ഈ നടപടി. നാലുമാസം മുൻപ് മൈലക്കാട് ഉയരപ്പാതയുടെ മണ്ണ് ഇടിഞ്ഞുവീണത് വലിയ ആശങ്കയുണ്ടാക്കിയിരുന്നു. സ്കൂൾ കുട്ടികൾ സഞ്ചരിച്ച വാൻ കടന്നുപോയതിന് തൊട്ടുപിന്നാലെയായിരുന്നു ഈ അപകടം. ഈ പ്രദേശത്തെ മണ്ണിന്റെ പ്രത്യേകതകൾ കാരണം ഉയരപ്പാതകൾ സുരക്ഷിതമല്ലെന്ന വിദഗ്ദ്ധ റിപ്പോർട്ടും കളക്ടറുടെ ശുപാർശയും എൻ.കെ. പ്രേമചന്ദ്രൻ എം.പി പാർലമെന്റിൽ ഉന്നയിച്ച വിഷയങ്ങളും പുതിയ തീരുമാനത്തിലേക്ക് നയിച്ചു.

പുതിയ മാറ്റങ്ങൾ സംബന്ധിച്ച് കരാർ കമ്പനിയും ദേശീയപാത അതോറിറ്റിയും തമ്മിൽ സെറ്റിൽമെന്റ് കരാർ ഒപ്പുവെച്ചു. മൈലക്കാട്ടെ മേൽപാലം കരാർ കമ്പനി സ്വന്തം ചെലവിലാണ് നിർമ്മിക്കുന്നത്. മേവറത്തും കടവൂരിലും കമ്പനി ചെലവിൽ തന്നെയാണ് നിർമ്മാണം നടക്കുക. മണ്ണിന്റെ ഘടന പരിശോധിച്ച ശേഷം ആർ.ഇ വാൾ രീതി അപ്രായോഗികമാണെന്ന് കണ്ടതിനെ തുടർന്നാണ് മാറ്റം വരുത്തിയത്.

Follow Us
Related Stories
Kambammettu road Closed: കേരള-തമിഴ്‌നാട് അതിർത്തി യാത്രക്കാർ ശ്രദ്ധിക്കുക, കമ്പംമെട്ട് മലയോരപാത പൂർണ്ണമായി അടച്ചു
Railway Update: പാസഞ്ചർ ട്രെയിൻ വൈകുന്നത് പതിവാകുന്നു; ജീവനക്കാരും വിദ്യാർത്ഥികളും ദുരിതത്തിൽ
എന്തെല്ലാമാണ് തിരുത്തേണ്ടത്? 7999477716 ഈ വാട്ട്സാപ്പ് നമ്പറിൽ അറിയിച്ചാൽ മതി; പൊതുജനാഭിപ്രായം തേടാൻ സി.പി.എം
അ‌ഞ്ച് പേർക്കും മുൻകൂർ ജാമ്യം’! ആലപ്പുഴയിലെ നവകേരളയാത്രാ മർദ്ദനത്തിൽ ഗൺമാന്മാർക്ക് ആശ്വാസം
Idukki Night Travel Ban: ഇടുക്കിയിലെ രാത്രിയാത്രാ നിരോധനം അംഗീകരിക്കില്ല; കളക്ടറുടെ ഉത്തരവിനെതിരെ വ്യാപാരികൾ
Kerala Rain Alert: തൃശൂരിൽ മിന്നൽ ചുഴലി, സ്കൂളിൽ വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്; മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്
ഫിഫ ലോകകപ്പ് ജേതാക്കളെ പ്രവചിച്ച് സൂപ്പര്‍ കമ്പ്യൂട്ടര്‍
കൊളസ്ട്രോളിനും ബിപിയ്ക്കും ഏത്തപ്പഴവുമായി എന്തു ബന്ധം
മീന്‍ എത്ര ദിവസം ഫ്രിഡ്ജില്‍  സൂക്ഷിക്കാം? എവിടെ വെക്കണം?
ഫ്രിഡ്ജിലെ ദുർഗന്ധം പോകുന്നില്ലേ? ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
AC റോഡിൽ സ്കൂട്ടർ മറിഞ്ഞ് അപകടം, രണ്ട് പേർക്ക് ദാരുണാന്ത്യം
പുതിയ ATM തട്ടിപ്പ് കണ്ടോ, ശ്രദ്ധിച്ചില്ലെങ്കിൽ എല്ലാം പോകും
മലപ്പുറത്ത് ബൈക്കും സ്കൂട്ടറും ഇടിച്ചുണ്ടായ അപകടം
തീർഥാടകരുടെ ബാഗ് അടിച്ചുമാറ്റി സിംഹം