AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Eid Ul Fitr 2025: സംസ്ഥാനത്ത് ഇന്ന് ചെറിയ പെരുന്നാൾ; പ്രിയപ്പെട്ടവർക്ക് ആശംസകൾ നേരാം…

Eid Ul Fitr 2025: വൃത പരിശുദ്ധിയുടെയും ആത്മസമർപ്പണത്തിന്റെയും നാളുകൾക്ക് പരിസമാപ്തി നൽകി കൊണ്ട് ഈദ്-ഉൽ-ഫിത്തറിനെ വരവേറ്റ് വിശ്വസികൾ. പെരുന്നാൾ നമസ്കാരത്തിനായി പള്ളികളും ഈദ്​ഗാഹുകളും ഒരുങ്ങികഴിഞ്ഞു.

Eid Ul Fitr 2025: സംസ്ഥാനത്ത് ഇന്ന് ചെറിയ പെരുന്നാൾ; പ്രിയപ്പെട്ടവർക്ക് ആശംസകൾ നേരാം…
Nithya Vinu
Nithya Vinu | Updated On: 31 Mar 2025 | 06:31 AM

ചെറിയ പെരുന്നാൾ ആഘോഷത്തിൽ കേരളം. വൃത പരിശുദ്ധിയുടെയും ആത്മസമർപ്പണത്തിന്റെയും നാളുകൾക്ക് പരിസമാപ്തി നൽകി കൊണ്ട് ഈദ്-ഉൽ-ഫിത്തറിനെ വരവേറ്റ് വിശ്വസികൾ. പെരുന്നാൾ നമസ്കാരത്തിനായി പള്ളികളും ഈദ്​ഗാഹുകളും ഒരുങ്ങികഴിഞ്ഞു. ഒരു മാസത്തെ വ്രതാനുഷ്ഠാനത്തെ അതിജീവിക്കാൻ ശക്തി നൽകിയ അല്ലാഹുവിന് നന്ദി പറയുന്നതിനാണ് മുസ്ലീങ്ങൾ ഈദ്-ഉൽ-ഫിത്തർ ആഘോഷിക്കുന്നത്. സൂര്യോദയത്തിന് മുമ്പ് ഉണർന്ന് നമസ്‌കാരവും ഗുസൽ (വുദു)വും അനുഷ്ഠിച്ചുകൊണ്ടാണ് ദിവസം ആരംഭിക്കുന്നത്. സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും ആഘോഷ വേളയിൽ നമുക്കും പങ്ക് ചേരാം.

നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ഈദ് ആശംസകൾ നേരാം..

ഈ പുണ്യ ദിനത്തിൽ അള്ളാഹു നിങ്ങൾക്ക് എല്ലാ സമൃദ്ധിയും നൽകട്ടെ, ഈദ് മുബാറക്!

ഈ സ്നേഹത്തിന്റെ സന്തോഷത്തിന്റെ ദിനത്തിൽ നിങ്ങളുടെ എല്ലാ പ്രാ‍ത്ഥനകൾക്കും ഉത്തരം ലഭിക്കട്ടെ,
ഈദ് മുബാറക്!

നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും അനുഗ്രഹങ്ങളും സന്തോഷവും നിറഞ്ഞ ഒരു ഈദ് ആശംസിക്കുന്നു.

ഈദ് മുബാറക്! അല്ലാഹു നിങ്ങളുടെ എല്ലാ ദുആകളും നിറവേറ്റട്ടെ, ജന്നത്തിന്റെ പാതയിലേക്ക് നിങ്ങളെ എപ്പോഴും നയിക്കട്ടെ.

ഈ ഈദ് നിങ്ങൾക്കും നിങ്ങൾ സ്നേഹിക്കുന്നവർക്കും സന്തോഷത്തിന്റെ ആഘോഷമാകട്ടെ.

ഈദ് മുബാറക്! സമാധാനപരവും സന്തോഷകരവുമായ ഒരു ഈദ് ആശംസിക്കുന്നു

ഈദ് പുതിയ പ്രതീക്ഷയും സ്നേഹവും പുതിയൊരു തുടക്കവും നൽകട്ടെ. നല്ലൊരു ഒരു ഈദ് ആശംസിക്കുന്നു!

ഈദിന്റെ മാന്ത്രികത സന്തോഷം നൽകുകയും നിങ്ങളുടെ ഹൃദയത്തിൽ സന്തോഷം നിറയ്ക്കുകയും ചെയ്യട്ടെ.

നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും സമാധാനവും സമൃദ്ധവുമായ ഒരു ഈദ് ആശംസിക്കുന്നു.

ഈദ് മുബാറക്! നിങ്ങളുടെ വീട് സന്തോഷവും സ്നേഹവും കൊണ്ട് നിറയട്ടെ.

ഈദ് മുബാറക്! ഈ പ്രത്യേക ദിനത്തിൽ, അല്ലാഹുവിന്റെ ദിവ്യാനുഗ്രഹങ്ങൾ നിങ്ങളുടെ ജീവിതത്തിൽ സന്തോഷവും, സമാധാനവും, സമൃദ്ധിയും നിറയ്ക്കട്ടെ.