AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Crime News : ചെന്നിത്തലയില്‍ വയോധിക ദമ്പതികള്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍; ദുരൂഹത; മകനെ തിരഞ്ഞ് പൊലീസ്‌

Alappuzha Chennithala Couple Death : പടിഞ്ഞാറ് കറ്റോട്ട് രാഘവൻ, ഭാര്യ ഭാരതി എന്നിവരാണ് മരിച്ചത്‌. ടിന്‍ ഷീറ്റ് കൊണ്ട് നിര്‍മ്മിച്ച ഇവരുടെ വീട് പൂര്‍ണമായും കത്തി നശിച്ചു. ശനിയാഴ്ച പുലര്‍ച്ചെയോടെയാണ് സംഭവം നടന്നതെന്നാണ് റിപ്പോര്‍ട്ട്. കൊലപാതകമെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇവരുടെ മകനെ പൊലീസ് തിരയുന്നുണ്ട്

Crime News : ചെന്നിത്തലയില്‍ വയോധിക ദമ്പതികള്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍; ദുരൂഹത; മകനെ തിരഞ്ഞ് പൊലീസ്‌
പ്രതീകാത്മക ചിത്രം Image Credit source: Freepik
jayadevan-am
Jayadevan AM | Published: 01 Feb 2025 07:26 AM

ആലപ്പുഴ: ചെന്നിത്തലയില്‍ വയോധിക ദമ്പതികളെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. പടിഞ്ഞാറ് കറ്റോട്ട് രാഘവൻ(96), ഭാര്യ ഭാരതി (86) എന്നിവരെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട് കത്തി നശിച്ചു. ടിന്‍ ഷീറ്റ് കൊണ്ട് നിര്‍മ്മിച്ച വീടാണ് ഇത്. കൊലപാതകമെന്ന് പൊലീസ് സംശയിക്കുന്നു. ശനിയാഴ്ച പുലര്‍ച്ചെയോടെയാണ് സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് ദമ്പതികളുടെ മകനായ വിജയനെ പൊലീസ് തിരയുന്നുണ്ട്.

അതേസമയം, വയനാട്ടില്‍ അതിഥി തൊഴിലാളിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായി. ഉത്തര്‍പ്രദേശ് സ്വദേശിയായ മുഖീബി(25)നെ കൊലപ്പെടുത്തിയ കേസില്‍, അതേ സംസ്ഥാനത്തുനിന്നുള്ള മുഹമ്മദ് ആരിഫിനെയാണ് അറസ്റ്റു ചെയ്തത്.

വെള്ളമുണ്ടയിലാണ് സംഭവം. മുഖീബിനെ കൊലപ്പെടുത്തിയ പ്രതി മൃതദേഹം കഷ്ണങ്ങളാക്കി ഉപേക്ഷിക്കുകയായിരുന്നു. ഭാര്യയുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്നായിരുന്നു കൊലപാതകം. കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം നടന്നത്. മൃതദേഹം കഷ്ണങ്ങളാക്കിയ പ്രതി ഇത് ബാഗിലാക്കി ഓട്ടോയില്‍ കയറ്റി കൊണ്ടുപോയിരുന്നു.

തുടര്‍ന്ന് ഒരു ബാഗ് മൂളിത്തോട് പാലത്തിന് മുകളിലെത്തിയപ്പോള്‍ താഴേക്ക് വലിച്ചെറിഞ്ഞു. പിന്നീട് മറ്റൊരു ബാഗും ഉപേക്ഷിക്കുന്നതു കണ്ടപ്പോള്‍ ഓട്ടോ ഡ്രൈവര്‍ക്ക് സംശയം തോന്നി. തുടര്‍ന്ന് ഡ്രൈവര്‍ പൊലീസില്‍ വിവരം അറിയിച്ചു. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരങ്ങള്‍ പുറത്തറിയുന്നത്.

പൊലീസ് നടത്തിയ അന്വേഷണത്തില്‍ പാലത്തിന് അടിയില്‍ നിന്ന് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെടുത്തു. പ്രതിയെ ചോദ്യം ചെയ്തുവരികയാണ്. ഏറെ കാലമായി വെള്ളമുണ്ടയില്‍ താമസിച്ച് ജോലി ചെയ്തുവരികയായിരുന്നു ഉത്തര്‍പ്രദേശ് സ്വദേശികള്‍.

Read More : ചോറ്റാനിക്കരയില്‍ കൊല്ലപ്പെട്ട പോക്സോ അതിജീവിതയുടെ സംസ്കാരം ഇന്ന്; വീട്ടിൽ പൊതുദർശനം

അതിജീവിതയുടെ സംസ്കാരം ഇന്ന്

ചോറ്റാനിക്കരയില്‍ ആണ്‍സുഹൃത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പോക്‌സോ അതിജീവിതയുടെ സംസ്‌കാരം ഇന്ന് നടക്കും. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് കളമശേരി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനില്‍കും. പിന്നീടാണ് സംസ്‌കാരം.