AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Electric Shock Death: വനംവകുപ്പ് വൈദ്യുതി ഉപയോഗിച്ച് ഫെന്‍സിങ് നടത്തുന്നില്ല; കുട്ടിയുടെ മരണത്തില്‍ ഗൂഢാലോചന: വനംമന്ത്രി

AK Saseendran On Electric Shock Death in Nilambur: വൈദ്യുതി ഉപയോഗിച്ച് വനംവകുപ്പ് ഫെന്‍സിങ് നടത്തുന്നില്ല. ഇത്തരത്തില്‍ ഫെന്‍സിങ് നടത്തുന്ന വിവരം വൈദ്യുതി വകുപ്പും അറിഞ്ഞിട്ടില്ല. ഇപ്പോള്‍ പ്രതിപക്ഷത്തുള്ള തമ്മിലടി മറയ്ക്കുന്നതിനായാണ് വിഷയം ഉയര്‍ത്തുന്നത്.

Electric Shock Death: വനംവകുപ്പ് വൈദ്യുതി ഉപയോഗിച്ച് ഫെന്‍സിങ് നടത്തുന്നില്ല; കുട്ടിയുടെ മരണത്തില്‍ ഗൂഢാലോചന: വനംമന്ത്രി
എകെ ശശീന്ദ്രന്‍Image Credit source: Social Media
shiji-mk
Shiji M K | Published: 08 Jun 2025 14:55 PM

മലപ്പുറം: നിലമ്പൂര്‍ വഴിക്കടവില്‍ വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ പ്രതിപക്ഷത്തിനെതിരെ വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍. സംഭവത്തിന് പിന്നില്‍ പ്രതിപക്ഷത്തിന്റെ ഗൂഢോലോചനയുണ്ടെന്ന് മന്ത്രി ആരോപിച്ചു. പ്രതിപക്ഷം വിഷയ ദാരിദ്ര്യം നേരിടുന്നുണ്ട്. അതിനാല്‍ ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന്‍ തന്നെ എന്ന് പ്രചരിപ്പിക്കുകയാണെന്നും മന്ത്രി കുറ്റപ്പെടുത്തി.

വൈദ്യുതി ഉപയോഗിച്ച് വനംവകുപ്പ് ഫെന്‍സിങ് നടത്തുന്നില്ല. ഇത്തരത്തില്‍ ഫെന്‍സിങ് നടത്തുന്ന വിവരം വൈദ്യുതി വകുപ്പും അറിഞ്ഞിട്ടില്ല. ഇപ്പോള്‍ പ്രതിപക്ഷത്തുള്ള തമ്മിലടി മറയ്ക്കുന്നതിനായാണ് വിഷയം ഉയര്‍ത്തുന്നത്. നിലമ്പൂരുകാര്‍ വിഷയം അറിയുന്നതിന് മുമ്പ് തന്നെ യുഡിഎഫ് മലപ്പുറത്ത് പ്രതിഷേധം നടത്തിയെന്നും അദ്ദേഹം പറഞ്ഞു.

വിദ്യാര്‍ഥിക്ക് ഷോക്കേറ്റത് സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് നിന്നാണ്. സംഭവത്തില്‍ രണ്ടുപേര്‍ പോലീസ് കസ്റ്റഡിയിലുണ്ട്. അവരെ ചോദ്യം ചെയ്ത് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ച് വരികയാണ്. പരിക്കേറ്റ കുട്ടികള്‍ ഉടന്‍ സുഖം പ്രാപിക്കട്ടെയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഷോക്കേറ്റ് വിദ്യാര്‍ഥി മരിച്ച സംഭവത്തെ രാഷ്ട്രീയവത്കരിക്കാനുള്ള ശ്രമം പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നതായി എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണനും ആരോപിച്ചു. ഇക്കാര്യം തിരഞ്ഞെടുപ്പില്‍ ഉപയോഗിക്കാമെന്നുള്ള സമീപനം സ്വീകരിക്കുന്നത് തെറ്റാണ്. നിയമവിരുദ്ധമായ നിലപാട് സ്വീകരിച്ചവര്‍ക്കെതിരെ കര്‍ശനമായ നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Also Read: Ananthu Death: അനന്തുവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു; വിങ്ങലായി സഹപാഠികള്‍; വീട്ടുകാരെ ആശ്വസിപ്പിക്കാനാകാതെ പ്രിയപ്പെട്ടവർ

യുഡിഎഫ് നടത്തുന്ന ഗൂഢാലോചനയ്‌ക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും രംഗത്തെത്തിയിട്ടുണ്ട്. ഇതൊരു ഗൂഢാലോചനയാണെന്ന് അറസ്റ്റിലായവരുടെ ഫോണ്‍ പരിശോധിച്ചാല്‍ വ്യക്തമാകുമെന്നും വിഷയത്തെ യുഡിഎഫ് രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.