POCSO Case: തിരുവനന്തപുരത്ത് ഒൻപതാം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; അമ്മാവൻ അറസ്റ്റില്‍
Maternal Uncle Arrested: കഴിഞ്ഞ കുറച്ച് മാസങ്ങളായി കുടുംബ പ്രശ്നം കാരണം ഇയാൾ സഹോദരിയുടെ വീട്ടിലായിരുന്നു താമസം. ഇതിനിടെയാണ് ഇയാൾ കുട്ടിയെ ശാരീരികമായി ഉപദ്രവിച്ചതെന്നാണ് പോലീസ് പറയുന്നത്.

തിരുവനന്തപുരം: ഒൻപതാം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പെൺകുട്ടിയുടെ അമ്മയുടെ സഹോദരൻ (44) അറസ്റ്റില്‍. തിരുവനന്തപുരം അയിരൂർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. കഴിഞ്ഞ കുറച്ച് മാസങ്ങളായി കുടുംബ പ്രശ്നം കാരണം ഇയാൾ സഹോദരിയുടെ വീട്ടിലായിരുന്നു താമസം. ഇതിനിടെയിലാണ് ഇയാൾ കുട്ടിയെ ശാരീരികമായി ഉപദ്രവിച്ചതെന്നാണ് പോലീസ് പറയുന്നത്.
പെൺകുട്ടിയെ പീഡിപ്പിച്ച ഇയാൾ വിവരം പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും പോലീസ് പറയുന്നു. കഴിഞ്ഞ ദിവസം വയറുവേദനയെ തുടർന്ന് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ആണ് വിവരം പുറത്തറിയുന്നത്. തുടർന്ന് ആശുപത്രി അധികൃതർ അയിരൂർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പിടിയിലായ പ്രതിയെ കോടതിയിൽ ഹാജരാക്കും.
കുട്ടി സ്കൂളിൽ നിന്നും തിരികെ വീട്ടിലെത്തുന്ന സമയത്ത് വീട്ടിൽ ആരും ഉണ്ടാകാറില്ല. ഈ സമയത്താണ് പ്രതി കുട്ടിയെ പീഡിപ്പിച്ചതെന്നാണ് പോലീസ് പറയുന്നത്.