AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Nilambur By Election 2025: പന്നിക്കെണിയില്‍ നിന്നു ഷോക്കേറ്റ് വിദ്യാര്‍ത്ഥി മരിച്ച സംഭവം; നിലമ്പൂരില്‍ യുഡിഎഫിന്റെ പ്രതിഷേധം; പ്രതികരിച്ച് സ്ഥാനാര്‍ത്ഥികള്‍

Nilambur wild boar trap accident: ജിത്തുവാണ് മരിച്ചത്. വഴിക്കടവിലെ വെള്ളക്കെട്ട് എന്ന സ്ഥലത്താണ് അപകടമുണ്ടായത്. ഫുട്‌ബോള്‍ കളിച്ചതിന് ശേഷമാണ് ജിത്തുവും സംഘവും മീന്‍ പിടിക്കാന്‍ പോയത്. കൂടെയുണ്ടായിരുന്ന ഷാനു, യദു എന്നിവര്‍ക്ക് പരിക്കേറ്റു

Nilambur By Election 2025: പന്നിക്കെണിയില്‍ നിന്നു ഷോക്കേറ്റ് വിദ്യാര്‍ത്ഥി മരിച്ച സംഭവം; നിലമ്പൂരില്‍ യുഡിഎഫിന്റെ പ്രതിഷേധം; പ്രതികരിച്ച് സ്ഥാനാര്‍ത്ഥികള്‍
ജിത്തു Image Credit source: സോഷ്യല്‍ മീഡിയ
jayadevan-am
Jayadevan AM | Published: 08 Jun 2025 06:33 AM

നിലമ്പൂര്‍: നിലമ്പൂര്‍ വഴിക്കടവില്‍ പന്നിക്കെണിയില്‍ നിന്നു ഷോക്കേറ്റ് 15കാരന്‍ മരിച്ച സംഭവത്തില്‍ യുഡിഎഫിന്റെ പ്രതിഷേധം. കോണ്‍ഗ്രസ്, മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ സര്‍ക്കാര്‍ ഉത്തരം പറയണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. അനധികൃതമായി പന്നിക്കെണി വയ്ക്കാന്‍ കെഎസ്ഇബി ഒത്താശ ചെയ്തുവെന്നും ഇവര്‍ ആരോപിച്ചു. യുഡിഎഫിന്റെ റോഡ് ഉപരോധത്തെ തുടര്‍ന്ന് ഗതാഗതക്കുരുക്കും രൂപപ്പെട്ടു. പ്രതിഷേധക്കാരും പൊലീസും ഉന്തും തള്ളുമുണ്ടായി.

പ്രദേശത്തെത്തിയ സിപിഎം നേതാവ് എ. വിജയരാഘവന്റെ വാഹനവും പ്രതിഷേധക്കാര്‍ തടഞ്ഞു. യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തും സ്ഥലത്തെത്തിയിരുന്നു. സര്‍ക്കാര്‍ സ്‌പോണ്‍സേഡ് കൊലപാതകമെന്നായിരുന്നു ഷൗക്കത്തിന്റെ ആരോപണം. ഇത്തരം കെണികള്‍ക്ക് കെഎസ്ഇബി മൗനാനനുവാദം നല്‍കുന്നുവെന്നാണ് വിമര്‍ശനം.

ഇടതുസ്ഥാനാര്‍ത്ഥി എം. സ്വരാജും സ്ഥലത്തെത്തി. അനധികൃ ഫെന്‍സിംഗാണോ അപകടകാരണമെന്ന് പരിശോധിക്കണമെന്നും, അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂരില്‍ വിഷയം കൂടുതല്‍ ആളിക്കത്താനാണ് സാധ്യത.

അപകടം മീന്‍പിടിത്തത്തിന് പോകുന്നതിനിടെ

പത്താം ക്ലാസ് വിദ്യാര്‍ത്ഥി ജിത്തുവാണ് മരിച്ചത്. വഴിക്കടവിലെ വെള്ളക്കെട്ട് എന്ന സ്ഥലത്താണ് അപകടമുണ്ടായത്. ഫുട്‌ബോള്‍ കളിച്ചതിന് ശേഷമാണ് ജിത്തുവും സംഘവും മീന്‍ പിടിക്കാന്‍ പോയത്. കൂടെയുണ്ടായിരുന്ന ഷാനു, യദു എന്നിവര്‍ക്ക് പരിക്കേറ്റു. ഇവര്‍ ചികിത്സയിലാണ്. ബന്ധുക്കളായ അഞ്ചംഗ സംഘമാണ് മീന്‍പിടിത്തത്തിന് പോയതെന്നാണ് റിപ്പോര്‍ട്ട്.

Read Also: Nilambur By Election 2025: കോവിഡ് കടുക്കുന്നു, നിലമ്പൂരിൽ ആൾക്കൂട്ട പ്രചാരണം വേണ്ട, തിരഞ്ഞെടുപ്പ് കമ്മീഷനു മുന്നിൽ പരാതി

അതേസമയം, സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനോ, വനംവകുപ്പിനോ പങ്കില്ലെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. സ്വകാര്യവ്യക്തിയുടെ പറമ്പിലാണ് സംഭവം നടന്നത്. ഈ സംഭവത്തെ രാഷ്ട്രീയവത്കരിക്കാന്‍ ശ്രമിക്കുന്നുവെന്നാണ് മന്ത്രിയുടെ ആരോപണം. സംഭവത്തില്‍ അന്വേഷണമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.