Nilambur Elephant Attack: നിലമ്പൂരിൽ ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞു; മുന്നിൽ കണ്ട സ്കൂട്ടർ ഉൾപ്പടെ എടുത്തെറിയുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്

Elephant Attack in Nilambur Temple Festival: ആനയെ തളയ്ക്കുന്നതിന് കുന്നംകുളത്ത് നിന്ന് എലിഫന്റ് സ്‌കോഡും വനം ആർടിടി വിഭാഗവും സ്ഥലത്തെത്തിയിട്ടുണ്ട്.

Nilambur Elephant Attack: നിലമ്പൂരിൽ ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞു; മുന്നിൽ കണ്ട സ്കൂട്ടർ ഉൾപ്പടെ എടുത്തെറിയുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്

വീഡിയോയിൽ നിന്നുള്ള ദൃശ്യങ്ങൾ

Updated On: 

08 Feb 2025 18:21 PM

മലപ്പുറം: നിലമ്പൂരിൽ ഉത്സവത്തിനിടെ ആന ഇടഞ്ഞു. മാരിയമ്മൻ ദേവി ക്ഷേത്രത്തിൽ ഉത്സവ എഴുന്നള്ളിപ്പിനായി കൊണ്ടുവന്ന ബ്രമണിയം വീട്ടിൽ ഗോവിന്ദൻ കുട്ടി എന്ന ആനയാണ് ഇടഞ്ഞത്. മുന്നിൽ ഉണ്ടായിരുന്ന സ്കൂട്ടർ ഉൾപ്പടെ എടുത്തെറിഞ്ഞ് ആന പരാക്രമം കാട്ടുന്നതിന്റെ വീഡിയോ പുറത്തു വന്നു. പോലീസ് ഉൾപ്പടെ ഉടൻ സ്ഥലത്തെത്തി. ആനയെ തളയ്ക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്.

ആന ഗെയ്റ്റും തകർത്ത് പാപ്പന്റെ നേരെ പാഞ്ഞതോടെ പാപ്പാനും അവിടെ നിന്ന് ഓടി രക്ഷപ്പെട്ടു. ശനിയാഴ്ച വൈകീട്ട് നാല് മണിയോടെയാണ് സംഭവം. 4.15ഓടെ ഗേറ്റ് തകർത്ത് കോവിലകം റോഡിൽ നിന്ന് കളത്തിൽ കടവിലേക്ക് പോകുന്ന റോഡിലേക്ക് ആന ഇറങ്ങിയതോടെ ജനങ്ങളും പരിഭ്രാന്തരായി. സ്ഥലത്തുണ്ടായിരുന്ന പലരും സമീപത്തുള്ള കെട്ടിടങ്ങളുടെ മുകളിലേക്ക് ഓടി കയറി. ആനയെ തളയ്ക്കുന്നതിന് കുന്നംകുളത്ത് നിന്ന് എലിഫന്റ് സ്‌കോഡും വനം ആർടിടി വിഭാഗവും സ്ഥലത്തെത്തിയിട്ടുണ്ട്.

ALSO READ: കൂറ്റനാട് നേർച്ച കഴിഞ്ഞ് മടങ്ങുന്നതിനിടെ ആന ഇടഞ്ഞു; കുത്തേറ്റ് പാപ്പാന് ദാരുണാന്ത്യം

അതേസമയം, കഴിഞ്ഞ ദിവസം കൂറ്റനാട് നേർച്ച കഴിഞ്ഞ് മടങ്ങുന്നതിനിടെ ആനയുടെ കുത്തേറ്റ് പാപ്പാൻ മരിച്ചു. കോട്ടയം സ്വദേശി കുഞ്ഞുമോൻ (50) ആണ് വള്ളംകുളങ്ങര നാരായണൻകുട്ടി എന്ന ആനയുടെ കുത്തേറ്റ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 11 മണിയോടെ ഗജസംഗമം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ആന ഇടഞ്ഞത്. ആനയെ തളയ്ക്കാൻ ശ്രമിക്കുന്നതിനിടെ ആണ് പാപ്പാന് കുത്തേൽക്കുന്നത്. നിരവധി വാഹനങ്ങളും ആന നശിപ്പിച്ചു. പിന്നീട്, ആനയെ തളച്ച ശേഷം മറ്റൊരു സ്ഥലത്തേക്ക് മാറ്റി. ആന ഇടയുന്ന സമയത്ത് മറ്റ് നാൽപതിലേറെ ആനകൾ സ്ഥലത്തുണ്ടായിരുന്നു. കുഞ്ഞുമോനെ രക്ഷിക്കാൻ നാട്ടുകാർ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും