AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Ernakulam collector : ‘കളക്ടറോട് ആ ജനലൊന്ന് തുറന്നു നോക്കാൻ പറ വാപ്പീ… അവധി പ്രഖ്യാപിക്കാത്ത എറണാകുളം കളക്ടർ എയറിൽ

Ernakulam Rain Alert : ‘തെക്ക് കോട്ടയത്തിന് അവധി, വടക്ക് തൃശൂർക്ക് അവധി, പടിഞ്ഞാറ് ആലപ്പുഴയ്ക്ക് അവധി, കിഴക്ക് ഇടുക്കിക്ക് അവധി, എന്നിട്ടും ഇടയ്ക്കു കിടക്കുന്ന എറണാകുളത്തിനു മാത്രം അവധിയില്ല അല്ലേ സാറേ’ എന്ന തരത്തിലുള്ള ട്രോളുകളും ഉയരുന്നുണ്ട്.

Ernakulam collector : ‘കളക്ടറോട് ആ ജനലൊന്ന് തുറന്നു നോക്കാൻ പറ വാപ്പീ… അവധി പ്രഖ്യാപിക്കാത്ത എറണാകുളം കളക്ടർ എയറിൽ
എറണാകുളം കളക്ടർ എൻ.എസ്.കെ. ഉമേഷ്
Aswathy Balachandran
Aswathy Balachandran | Updated On: 17 Jul 2024 | 03:19 PM

 

കൊച്ചി: മഴയെത്തുടർന്ന് പല ജില്ലകൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചിരുന്നു. എന്നാൽ എറണാകുളം ജില്ലയ്ക്ക് അവധിയില്ല. നോക്കി നോക്കിയിരുന്നു നിരാശരായ കുട്ടികൾ ജില്ലാ കളക്ടറുടെ അക്കൗണ്ടിൽ പരാതിയും പരിഭവവും ട്രോളുകളുമായി എത്തി.
‘കളക്ടറോട് ആ ജനലൊന്ന് തുറന്നു നോക്കാൻ പറ വാപ്പീ…. എന്നാണ് ഒരാളുടെ സങ്കടം. ‍‘‍ഞായറാഴ്ചയും സ്കൂളിൽ സ്പെഷൽ ക്ലാസ് ഉണ്ടാവാൻ ആഗ്രഹിച്ച 90’ലെ ഒരു പഠിപ്പിസ്റ്റ് ആയിരുന്നു നമ്മുടെ എറണാകുളം കലക്ടർ എന്ന പ്രസ്ഥാവനയുമായി മറ്റൊരാൾ എത്തി. ‘വിശാലമനസ്കനായ നമ്മുടെ കളക്ടർ സാർ നാളെ അവധി തരും’ എന്ന പ്രതീക്ഷയും പലരും പങ്കുവച്ചു.

കളക്ടറുടെ ഫെയ്സ്ബുക് പേജിൽ പരിഭവം പറച്ചിലും അപേക്ഷയും കുറ്റപ്പെടുത്തലും ആശങ്കയുമെല്ലാം നിറഞ്ഞതോടെ കളക്ടർ എൻ.എസ്.കെ. ഉമേഷ് എയറിലായി. എറണാകുളം ജില്ലയിൽ ഇന്ന് യെലോ അലർട്ടാണ് ഉള്ളത്. ഇതിനാലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിക്കാത്തത്. എന്നാൽ രാത്രി മുഴുവൻ പെയ്ത മഴയ്ക്കു ശേഷം ഇന്നും എറണാകുളത്ത് മഴ ശക്തമാണ്. തിങ്കളാഴ്ച ജില്ലയിൽ ഓറഞ്ച് അലർട്ടായിരുന്നു.

ALSO READ : ഇന്ന് അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്; എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

ഇതിനാൽ അവധി പ്രഖ്യാപിച്ചിരുന്നു. ചൊവ്വ മുഹറം അവധി കൂടി ലഭിക്കുകയും മഴ കുറയാതിരിക്കുകയും ചെയ്തതോടെ ബുധനാഴ്ച കൂടി അവധിയായിരിക്കും എന്ന പ്രതീക്ഷയിലായിരുന്നു കുട്ടികൾ. അത് തകർന്നതോടെയാണ് കളക്ടറുടെ അരികിൽ പരാതിയുമായി എത്തിയത്.

‘തെക്ക് കോട്ടയത്തിന് അവധി, വടക്ക് തൃശൂർക്ക് അവധി, പടിഞ്ഞാറ് ആലപ്പുഴയ്ക്ക് അവധി, കിഴക്ക് ഇടുക്കിക്ക് അവധി, എന്നിട്ടും ഇടയ്ക്കു കിടക്കുന്ന എറണാകുളത്തിനു മാത്രം അവധിയില്ല അല്ലേ സാറേ’ എന്ന തരത്തിലുള്ള ട്രോളുകളും ഉയരുന്നുണ്ട്. സാറിന്റെ അവധിക്ക് കാത്തു നിൽക്കാതെ എന്റെ രണ്ടു മക്കൾക്കും ഞാൻ അവധി നൽകിയിരിക്കുന്നു’ എന്ന് പ്രഖ്യാപിച്ചവരും ഉണ്ട്.