Ettumanoor Jessy Murder: ‘അവള്‍ കൊല്ലപ്പെടേണ്ടവളാണ്’; പക തീരാതെ സാം; ക്രൂര മനോഭാവമെന്ന് പോലീസ്

Ettumanoor Jessy Murder Case: ജെസിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി കൊക്കയിൽ തള്ളിയ സാമിന്റെ കാറിൽ നിന്ന് രക്തക്കറയും കൊല്ലപ്പെട്ട ജെസിയുടേതെന്നു കരുതുന്ന മുടിയും കണ്ടെത്തി.

Ettumanoor Jessy Murder: അവള്‍ കൊല്ലപ്പെടേണ്ടവളാണ്; പക തീരാതെ സാം; ക്രൂര മനോഭാവമെന്ന് പോലീസ്

Kottayam Woman Murder

Published: 

06 Oct 2025 | 09:30 AM

കോട്ടയം: മറ്റ് സ്ത്രീകളുമായുള്ള ബന്ധം ചോദ്യം ചെയ്തതിന് ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി കൊക്കയിൽ തള്ളിയ കേസിൽ അറസ്റ്റിലായ ഭർത്താവ് സാം കെ ജോർജിന്റെ ക്രൂര മനോഭാവത്തില്‍ മാറ്റമില്ലെന്ന് പോലീസ്. അവൾ കൊല്ലപ്പെടേണ്ടവളാണ് എന്ന് ചോദ്യം ചെയ്യലിനിടെ സാം പറഞ്ഞതായാണ് പോലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. ഭാവിയെക്കുറിച്ചുള്ള ചോദ്യത്തോടു പ്രതികരിച്ചില്ലെന്നും അറിയുന്നു.

മറ്റ് സ്ത്രീകളുമായുള്ള ബന്ധം ചോദ്യം ചെയ്തതിനും ജെസിയുമായി ഉണ്ടായിരുന്ന രണ്ടു കേസുകളില്‍ വിധി പ്രതികൂലമാകുമെന്നും സ്വത്തുക്കള്‍ നഷ്ടമാകുമെന്നും കരുതിയാണ് സാം കൊലപാതകം നടത്തിയതെന്നാണ് പോലീസ് നി​ഗമനം. അതേസമയം ജെസിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി കൊക്കയിൽ തള്ളിയ സാമിന്റെ കാറിൽ നിന്ന് രക്തക്കറയും കൊല്ലപ്പെട്ട ജെസിയുടേതെന്നു കരുതുന്ന മുടിയും കണ്ടെത്തി.

അന്വേഷണത്തിന്റെ ഭാ​ഗമായി കഴിഞ്ഞ ദിവസം സാമിന്റെ കാർ പിടിച്ചെടുത്തിരുന്നു. പിന്നാലെ നടന്ന പരിശോധനയിലാണ് കാറിൽ നിന്ന് മുടിയും രക്തകറയും കണ്ടെത്തിയത്. ഇത് ശാസ്ത്രീയ പരിശോധനയ്ക്കായി ഇന്നലെ ലാബിലേക്കു നല്‍കി.സാം ഉപേക്ഷിച്ച മുളകുസ്‌പ്രേയുടെ ടിന്‍ ഇവിടെനിന്നു കണ്ടെടുത്തു. ഈ സ്പ്രേ ജെസിയുടെ മുഖത്ത് പ്രയോ​ഗിച്ചാണ് സാം വീട്ടിലേക്ക് അതിക്രമിച്ചുകയറിയതും കൊലപാതകം നടത്തിയതും.

കഴിഞ്ഞ മാസം 26-ാം തീയതിയായിരുന്നു ജെസിയെ കുറവിലങ്ങാട്ടുനിന്ന് കാണാതായത്. പിന്നാലെ നടത്തിയ പരിശോധനയിലാണ് ഇടുക്കി ഉടുമ്പന്നൂര്‍ ചെപ്പുകുളം വ്യൂപോയിന്റില്‍ മൃത​ദേ​ഹം കണ്ടെത്തിയത്. ഇവിടെ നിന്ന് സാം കഞ്ഞിക്കുഴിയിലെത്തി കാർ കഴുകാൻ നൽകി. ശേഷം ബസ് കയറി എംജി സര്‍വകലാശാലാ ക്യാംപസില്‍ എത്തി. ഇവിടെ വച്ച് ജെസിയുടെ ഫോൺ ക്യംപസിലെ മാത്തമാറ്റിക്‌സ് ഡിപ്പാര്‍ട്‌മെന്റിനു സമീപത്തെ കുളത്തില്‍ എറിഞ്ഞതായാണ് പോലീസിനു നല്‍കിയ മൊഴി.

Also Read: സാമിന്റെ പരസ്ത്രീ ബന്ധം ജെസി ചോദ്യം ചെയ്തു; പിന്നാലെ ശ്വാസംമുട്ടിച്ചുകൊന്ന് കൊക്കയിൽ തള്ളി

അതേസമയം ജെസിയുടെ സംസ്കാരം ഇന്ന് രണ്ട് മണിക്ക് പത്തനംതിട്ട കൈപ്പട്ടൂരിലെ സെന്റ് ഇഗ്നേഷ്യസ് ഓർത്തഡോക്സ് പള്ളിയിൽ നടക്കും. നിലവിൽ . തിരുവല്ല ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ് മൃതദേ​​ഹം.

ഐടി പ്രഫഷണലായ സാം എംജി യൂണിവേഴ്സിറ്റി ക്യാംപസിൽ ട്രാവല്‍ ആന്‍ഡ് ടൂറിസം ബിരുദ കോഴ്‌സും പഠിക്കുന്നുണ്ട്. എന്നാൽ ഇയാൾ കോഴ്സ് പാതിവഴിയിൽ ഉപേക്ഷിച്ച് മടങ്ങിയെന്ന് അധികൃതർ പറഞ്ഞു. ഇരുവരും തമ്മിൽ ഏറെ നാളായി കുടുംബപ്രശ്‌നങ്ങള്‍ നിലനിന്നിരുന്നതായാണ് പോലീസ് പറയുന്നത്. ഒരു വീട്ടിലാണ് താമസമെങ്കിലും ഇവര്‍ അകന്നുകഴിയുകയായിരുന്നു. ഇവരുടെ വിവാഹമോചനക്കേസും നടന്നുവരികയാണ്.

Related Stories
Japanese Encephalitis: ലക്ഷണങ്ങളില്ല, അമീബിക് ഭീതി വരും മുമ്പേ ഉള്ളത്, ജപ്പാൻ മസ്തിഷ്കജ്വരത്തെപ്പറ്റി കേട്ടിട്ടുണ്ടോ?
Kozhikode Deepak Death: ഷിംജിതയെ പോലീസ് വാഹനത്തിൽ കയറ്റാതെ സ്വകാര്യ വാഹനത്തിൽ കയറ്റിയത് എന്തിന്? കൊലക്കുറ്റം ചുമത്തണമെന്ന് ദീപക്കിന്റെ കുടുംബം
Kerala Coastal Alert issued: സംസ്ഥാനത്ത് കള്ളക്കടൽ പ്രതിഭാസം, ഈ ജില്ലകളിൽ കടലാക്രമണ സാധ്യത പ്രവചിച്ച് അധികൃതർ
Kozhikode Deepak Death : ദീപക് ജീവനൊടുക്കിയ സംഭവം; ഷിംജിത അറസ്റ്റിൽ, പിടിയിലായത് ബന്ധുവീട്ടിൽ നിന്നും
Kerala Lottery Result: ധനലക്ഷ്മി കടാക്ഷിച്ചത് ആരെ? ഇന്നത്തെ ഭാഗ്യനമ്പർ ഇതാണേ… ലോട്ടറി ഫലം അറിയാം
Kollam-theni National highway: കൊല്ലം – തേനി ദേശീയപാത ഗ്രീൻഫീൽഡ് ഹൈവേ ആയിരിക്കുമോ? സാധ്യതകൾ ഇങ്ങനെ
പോത്തിറച്ചി എങ്ങനെ തിരിച്ചറിയാം?
ഷാരൂഖാന്റെ വാച്ചിന്റെ വില എത്ര? പ്രത്യേകതകൾ ഏറെ
കോളിഫ്‌ളവറില്‍ നിന്നും പുഴുവിനെ തുരത്താനുള്ള വഴിയിതാ
ഈ ഭക്ഷണങ്ങൾ പ്ലാസ്റ്റിക് പാത്രത്തിൽ ഫ്രിഡ്ജിൽ വയ്ക്കരുത്
അങ്കമാലിയിൽ ഉത്സവത്തിനിടയിൽ ആന ഇടയുന്നു
ഇന്ത്യന്‍ ആര്‍മിയുടെ റൈഫിള്‍ ഘടിപ്പിച്ച റോബോട്ടിനെ കണ്ടിട്ടുണ്ടോ? റിപ്പബ്ലിക് പരേഡിന്റെ റിഹേഴ്‌സലിനിടയിലെ കാഴ്ച
പ്രയാഗ്‌രാജിൽ വ്യോമസേനയുടെ പരിശീലന വിമാനം കുളത്തിൽ തകർന്നുവീണു
അമിത ലോഡ് ആപത്ത്