Sobha Surendran: ശോഭ സുരേന്ദ്രൻ്റെ വീടിന് സമീപം സ്ഫോടക വസ്തു പൊട്ടിത്തെറിച്ചു; ആക്രമണം ബൈക്കിലെത്തി

Blast Near Sobha Surendran House: ബൈക്കിൽ എത്തിയ നാലു പേരടങ്ങുന്ന സം​ഘമാണ് സ്ഫോടക വസ്തു എറിഞ്ഞതെന്നാണ് വിവരം. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളടക്കം കേന്ദ്രീകരിച്ച് തൃശ്ശൂർ സിറ്റി പോലീസ് കമ്മിഷണറുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Sobha Surendran: ശോഭ സുരേന്ദ്രൻ്റെ വീടിന് സമീപം സ്ഫോടക വസ്തു പൊട്ടിത്തെറിച്ചു; ആക്രമണം ബൈക്കിലെത്തി

Sobha Surendran

Updated On: 

26 Apr 2025 05:50 AM

തൃശൂർ: ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രൻ്റെ (Sobha Surendran) വീടിന് സമീപം സ്ഫോടക വസ്തു പൊട്ടിത്തെറിച്ചു. തൃശൂർ അയ്യന്തോളിലെ ശോഭ സുരേന്ദ്രന്റെ വീടിന് മുന്നിലാണ് വെള്ളിയാഴ്ച്ച രാത്രിയോടെ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചത്. ബൈക്കിൽ എത്തിയ നാലു പേരടങ്ങുന്ന സം​ഘമാണ് സ്ഫോടക വസ്തു എറിഞ്ഞതെന്നാണ് വിവരം.

ശോഭ സുരേന്ദ്രൻ വീട്ടിൽ ഉണ്ടായിരുന്ന സമയത്ത് തന്നെയാണ് സ്ഫോടനം നടന്നിരിക്കുന്നത്. വീടിന് മുന്നിലുള്ള റോഡിൽ പൊട്ടിത്തെറി ശബ്ദം കേട്ടതായി ശോഭ സുരേന്ദ്രൻ പറഞ്ഞു. സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് ബിജെപി സിറ്റി പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ, ജില്ലയിലെ എല്ലാ ബിജെപി നേതാക്കളുടെയും വീടുകൾക്ക് സംരക്ഷണം നൽകാൻ പോലീസ് സർദേശം നൽകുകയും ചെയ്തു.

പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളടക്കം കേന്ദ്രീകരിച്ച് തൃശ്ശൂർ സിറ്റി പോലീസ് കമ്മിഷണറുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംശയകരമായ രീതിയിൽ രാത്രിയിൽ പ്രദേശത്തുകൂടി ഒരു കാർ പോകുന്നത് കണ്ടതായി സമീപവാസികൾ പോലീസിന് മൊഴി നൽകുകയും ചെയ്തു. ശോഭ സുരേന്ദ്രന്റെ വീട് ലക്ഷ്യമാക്കി എറിഞ്ഞുവെന്നാണ് മനസ്സിലാക്കുന്നത്.

 

 

Related Stories
Sabarimala Gold Scam: ശബരിമല സ്വർണക്കൊള്ളയിൽ ഉന്നതർ പെടുമോ?; ഉണ്ണികൃഷ്ണൻ പോറ്റിയേയും മുരാരി ബാബുവിനെയും ഇന്ന് കസ്റ്റഡിയിൽ വാങ്ങും
Actress Assault Case: പൾസർ സുനി ശ്രീലക്ഷ്മി എന്ന യുവതിയുമായി സംസാരിച്ചു, ഇവരെ എന്തുകൊണ്ട് സാക്ഷിയാക്കിയില്ല; പ്രോസിക്യൂഷനോട് കോടതി
Kerala Weather Alert: പകൽ ചൂട്, രാത്രി തണുപ്പ്; സംസ്ഥാനത്തെ കാലാവസ്ഥ, അയ്യപ്പഭക്തരും ശ്രദ്ധിക്കുക
രണ്ടാമത്തെ ബലാത്സംഗക്കേസ്: രാഹുൽ മാങ്കൂട്ടത്തിൽ ഇന്ന്‌ ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരായേക്കില്ല
KSRTC Bus Controversy: കെഎസ്ആര്‍ടിസി ബസിൽ ദിലീപിന്റെ സിനിമ പ്രദര്‍ശിപ്പിച്ചു; പിന്നാലെ പ്രതിഷേധവുമായി യാത്രക്കാരി; ടിവി ഓഫ് ചെയ്തു
Kerala Weather Update: തെളിഞ്ഞ മാനം കണ്ട് ആശ്വസിക്കണോ? തണുപ്പിനൊപ്പം മഴയും വില്ലനാകും! കാലാവസ്ഥ മുന്നറിയിപ്പ് ഇങ്ങനെ….
ഓട്‌സ് കഴിക്കുമ്പോള്‍ ഇങ്ങനെ തോന്നാറുണ്ടോ? സൂക്ഷിക്കാം
ക്രിസ്മസ് അപ്പുപ്പന് ആ തൊപ്പി കിട്ടിയതെങ്ങനെ?
കുക്കറിൽ ചായ ഉണ്ടാക്കിയാലോ ?
പ്രമേഹമുള്ളവര്‍ക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ?
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം