AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച പിതാവ് പിടിയില്‍; സംഭവം തിരുവനന്തപുരത്ത്‌

Thiruvananthapuram Assaults Case: അമ്മ ഉപേക്ഷിച്ച് പോയതോടെ പിതാവ് തന്നെ നിരന്തരം ശല്യം ചെയ്തിരുന്നതായി യുവതി പോലീസിനോട് പറഞ്ഞു. പിതാവിന്റെ ശല്യം സഹിക്കാന്‍ സാധിക്കാതെ വന്നതോടെയാണ് ഇവര്‍ പോലീസിനെ സമീപിച്ചത്.

മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച പിതാവ് പിടിയില്‍; സംഭവം തിരുവനന്തപുരത്ത്‌
Representational ImageImage Credit source: Getty
Shiji M K
Shiji M K | Updated On: 23 Jan 2025 | 06:11 PM

തിരുവനന്തപുരം: മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച പിതാവ് അറസ്റ്റില്‍ തിരുവനന്തപുരം ആര്യനാട് സ്വദേശിയാണ് പിടിയിലായത്. മുപ്പത് വയസുകാരിയായ മകളെയാണ് ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ഭര്‍ത്താവ് ഉപേക്ഷിച്ചതിനെ തുടര്‍ന്ന് അച്ഛനും അമ്മയ്‌ക്കൊപ്പമായിരുന്നു യുവതി കഴിഞ്ഞിരുന്നത്. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് അമ്മ ഇവരെ ഉപേക്ഷിച്ച് പോയി.

അമ്മ ഉപേക്ഷിച്ച് പോയതോടെ പിതാവ് തന്നെ നിരന്തരം ശല്യം ചെയ്തിരുന്നതായി യുവതി പോലീസിനോട് പറഞ്ഞു. പിതാവിന്റെ ശല്യം സഹിക്കാന്‍ സാധിക്കാതെ വന്നതോടെയാണ് ഇവര്‍ പോലീസിനെ സമീപിച്ചത്.

യുവതിയുടെ പരാതിയില്‍ പോലീസ് കേസെടുക്കുകയായിരുന്നു. കൂടാതെ യുവതിയുടെ മകളുടെ മൊഴിയും പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇവര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് ആര്യനാട് ഇന്‍സ്‌പെക്ടര്‍ വി എസ് അജീഷിന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തി പ്രതിയെ പിടികൂടുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി. ഇയാളെ റിമാന്‍ഡ് ചെയ്തു.

ആതിര കൊലപാതക കേസ് പ്രതി ജോണ്‍സണ്‍ വിഷം കഴിച്ചു

തിരുവനന്തപുരം: ആതിര കൊലക്കേസ് പ്രതി പിടിയില്‍. കഠിനംകുളത്ത് വീട്ടമ്മയായ ആതിരയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ജോണ്‍സണ്‍ ആണ് പിടിയിലായത്. ആതിരയുടെ ഇന്‍സ്റ്റഗ്രാം സുഹൃത്തും കൊല്ലം ദളവാപുരം സ്വദേശിയുമാണ് അസ്റ്റിലായ ജോണ്‍സണ്‍.

കോട്ടയം ചിങ്ങവനത്ത് വെച്ചാണ് പ്രതി പിടിയിലായത്. എന്നാല്‍ വിഷം കഴിച്ചതിനെ തുടര്‍ന്ന് ജോണ്‍സണെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. എലി വിഷമാണ് പ്രതി കഴിച്ചതെന്നാണ് പരിശോധനയില്‍ കണ്ടെത്തിയത്. ജോണ്‍സന്റെ ആരോഗ്യനില ഗുരുതരാവസ്ഥയില്‍ തുടരുകയാണെന്നാണ് വിവരം. പോലീസ് പിടികൂടിയതിന് ശേഷമാണ് ഇയാള്‍ വിഷം കഴിച്ചതെന്നാണ് നിഗമനം.

Also Read: Youtuber Manavalan: ജയിലിൽ വെച്ച് മുടി മുറിച്ചതും അസ്വസ്ഥത പ്രകടിപ്പിച്ചു; യൂട്യൂബർ മണവാളനെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി

ഒരു വര്‍ഷത്തോളം ആതിരയും ജോണ്‍സണും അടുപ്പത്തിലായിരുന്നു. ആദ്യം ഒരു ലക്ഷത്തോളം രൂപ ഇയാള്‍ ആതിരയില്‍ നിന്ന് വാങ്ങിച്ചു. പിന്നീട് കൊലപാതകം നടത്തുന്നതിന് മുമ്പ് 2,500 രൂപയും ഇയാള്‍ വാങ്ങിച്ചിരുന്നു. കൂടുതല്‍ പണം കൈക്കലാക്കുന്നതിനായി യുവതിയുടെ ചിത്രങ്ങള്‍ കാണിച്ച് ഇയാള്‍ ബ്ലാക്ക് മെയില്‍ ചെയ്യുകയായിരുന്നു. പിന്നീട് തന്നോടൊപ്പം വരാന്‍ വേണ്ടി ജോണ്‍സണ്‍ നിര്‍ബന്ധിച്ചെങ്കിലും ആതിര സമ്മതിക്കാതിരുന്നതാണ് കൊലപാതകത്തിന് കാരണം.