AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Father Kills Daughter: ഭര്‍തൃവീട്ടില്‍ നിന്ന് പിണങ്ങി വീട്ടിലെത്തി; ആലപ്പുഴയില്‍ പിതാവ് മകളെ കഴുത്തില്‍ തോര്‍ത്ത് മുറുക്കി കൊലപ്പെടുത്തി

Father Kills Daughter in Omanapuzha Alappuzha:ആത്മഹത്യയെന്നാണ് ആദ്യം കരുതിയത്. എന്നാൽ, കഴുത്തിലെ പാടുകള്‍ ശ്രദ്ധയില്‍പ്പെട്ടതോടെ പോസ്റ്റ്‌മോര്‍ട്ടം നടത്തുകയായിരുന്നു. തുടർന്നാണ് കൊലപാതകമെന്ന് സ്ഥിരീകരിച്ചത്.

Father Kills Daughter: ഭര്‍തൃവീട്ടില്‍ നിന്ന് പിണങ്ങി വീട്ടിലെത്തി; ആലപ്പുഴയില്‍ പിതാവ് മകളെ കഴുത്തില്‍ തോര്‍ത്ത് മുറുക്കി കൊലപ്പെടുത്തി
എയ്ഞ്ചൽ ജാസ്മിൻ, ജോസ്Image Credit source: social media
sarika-kp
Sarika KP | Updated On: 02 Jul 2025 17:54 PM

ആലപ്പുഴ: പിതാവ് മകളെ കഴുത്തില്‍ തോര്‍ത്ത് മുറുക്കി കൊലപ്പെടുത്തി. എയ്ഞ്ചല്‍ ജാസ്മിന്‍ (28) ആണ് കൊല്ലപ്പെട്ടത്. പ്രതി ജോസ് മോനെ പോലീസ് കസ്റ്റഡിയിലെടുത്തു. ആലപ്പുഴ ഓമനപ്പുഴയിൽ ഇന്നലെ രാത്രിയോടെയാണ് സംഭവം .

ഭർത്താവുമായി പിണങ്ങി കഴിയുകയായിരുന്നു യുവതിയെ ഇന്നലെ രാത്രിയോടെയാണ് വീട്ടിൽ അനക്കമറ്റ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് വീട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആത്മഹത്യയെന്നാണ് ആദ്യം കരുതിയത്. എന്നാൽ, കഴുത്തിലെ പാടുകള്‍ ശ്രദ്ധയില്‍പ്പെട്ടതോടെ പോസ്റ്റ്‌മോര്‍ട്ടം നടത്തുകയായിരുന്നു. തുടർന്നാണ് കൊലപാതകമെന്ന് സ്ഥിരീകരിച്ചത്.

Also Read:സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു; ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, അഞ്ചിടത്ത് യെല്ലോ

ഭർത്താവുമായി വഴക്കിട്ട് ജാസ്മിൻ ഇടയ്ക്കിടെ വീട്ടിൽ വന്നു നിൽക്കുമായിരുന്നു. ഇക്കാര്യം പറഞ്ഞ് ജോസ് മോനും ജാസ്മിനും വഴക്കിട്ടിരുന്നു. ഇതാണ് പിന്നീട് സഘർഷത്തിലേക്ക് നീങ്ങുകയും കഴുത്തിൽ തോർത്ത് മുറുക്കുകയുമായിരുന്നു എന്നാണ് വിവരം.സംഭവത്തിൽ കേസെടുത്ത പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.