Dry day Kerala : പനി പടരുന്നു; സംസ്ഥാനത്ത് വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ അടിയന്തര ഡ്രൈ ഡേ

Fever Cases Surge in Kerala: പുതിയതായി സ്ഥിരീകരിച്ച ഷിഗെല്ല രോഗബാധ മലിനമായ വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണ് പകരുന്നത് എന്നതിനാൽ ഹോട്ടലുകൾ, തട്ടുകടകൾ, സ്കൂൾ കാന്റീനുകൾ എന്നിവിടങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന കർശനമാക്കും. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കാൻ പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

Dry day Kerala :  പനി പടരുന്നു; സംസ്ഥാനത്ത് വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ അടിയന്തര ഡ്രൈ ഡേ

Government Announces 3 Day Dry Kerala

Published: 

17 Jun 2026 | 04:15 PM

തിരുവനന്തപുരം: സംസ്ഥാനത്ത് പനി ഉൾപ്പെടെയുള്ള പകർച്ചവ്യാധി വ്യാപനം അതിരൂക്ഷമാകുന്ന പശ്ചാത്തലത്തിൽ പ്രതിരോധ നടപടികളുടെ ഭാഗമായി തുടർച്ചയായ മൂന്ന് ദിവസം ഡ്രൈ ഡേ നടപ്പാക്കാൻ സർക്കാർ തീരുമാനം. ജില്ലാ മെഡിക്കൽ ഓഫീസർമാരുമായും ജില്ലാ കളക്ടർമാരുമായും ആരോഗ്യമന്ത്രി കെ. മുരളീധരൻ നടത്തിയ അടിയന്തര അവലോകന യോഗത്തിലാണ് നിർണായക തീരുമാനം കൈക്കൊണ്ടത്.

കൊതുകുകളുടെയും മറ്റ് രോഗാണുക്കളുടെയും ഉറവിട നശീകരണത്തിനായി മൂന്ന് ദിവസങ്ങളിൽ വ്യത്യസ്ത മേഖലകളിൽ ശുചീകരണ പ്രവർത്തനങ്ങൾ കേന്ദ്രീകരിക്കും.

  • വെള്ളിയാഴ്ച: സംസ്ഥാനത്തെ മുഴുവൻ സ്‌കൂളുകളിലും ശുചീകരണം നടത്തും.
  • ശനിയാഴ്ച: എല്ലാ സർക്കാർ, സ്വകാര്യ ഓഫീസുകളിലും പൊതുസ്ഥാപനങ്ങളിലും.
  • ഞായറാഴ്ച: വീടുകളും പരിസരങ്ങളും കേന്ദ്രീകരിച്ച് പൊതുജനങ്ങൾ ശുചീകരണത്തിൽ പങ്കാളികളാകും.

അടിയന്തര നടപടിക്ക് പിന്നിൽ

തിരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ ഇത്തവണ മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങളിൽ വലിയ പോരായ്മകൾ സംഭവിച്ചതായി കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി തന്നെ സമ്മതിച്ചിരുന്നു. ശുചീകരണം മന്ദഗതിയിലായതും മഴ ശക്തമായതുമാണ് രോഗബാധ പെട്ടെന്ന് ഉയരാൻ കാരണമായത്.

സംസ്ഥാനത്ത് ഓരോ ദിവസവും പതിനായിരത്തിലധികം ആളുകളാണ് പനി ബാധിച്ച് ചികിത്സ തേടുന്നത്. ഇതിന് പുറമെ കഴിഞ്ഞ ദിവസം മാത്രം എട്ടുപേർക്ക് കോഴിക്കോട് ഉൾപ്പെടെയുള്ള മേഖലകളിൽ റിപ്പോർട്ട് ചെയ്യുന്ന ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. ഡെങ്കിപ്പനി കേസുകളും കുത്തനെ ഉയരുകയാണ്. വരും ദിവസങ്ങളിൽ മഴ കനത്താൽ ഡെങ്കിപ്പനി, എലിപ്പനി കേസുകൾ ഇനിയും വർദ്ധിക്കുമെന്നും അത് ആരോഗ്യരംഗത്തെ പ്രതിസന്ധിയിലാക്കുമെന്നുമുള്ള വിദഗ്ധരുടെ മുന്നറിയിപ്പ് മുൻകൂട്ടി കണ്ടാണ് സർക്കാരിന്റെ ഈ അടിയന്തര ഇടപെടൽ.

ALSO READ: വനിതകൾക്ക് കെഎസ്ആർടിസിയിൽ ഗവിയിലേക്ക് ഫ്രീയായി പോകാം; ബസ് സമയവും റൂട്ടും അറിയാം

മൂന്ന് ദിവസത്തെ ഡ്രൈ ഡേ ക്യാമ്പയിൻ വൻ വിജയമാക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, വാർഡ് കൗൺസിലർമാർ, ആശാ വർക്കർമാർ, ഹരിതകർമ്മ സേന എന്നിവരുടെ അടിയന്തര യോഗങ്ങൾ വാർഡ് തലങ്ങളിൽ വിളിച്ചുചേർക്കും.

ഷിഗെല്ല ജാഗ്രത

പുതിയതായി സ്ഥിരീകരിച്ച ഷിഗെല്ല രോഗബാധ മലിനമായ വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണ് പകരുന്നത് എന്നതിനാൽ ഹോട്ടലുകൾ, തട്ടുകടകൾ, സ്കൂൾ കാന്റീനുകൾ എന്നിവിടങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന കർശനമാക്കും. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കാൻ പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

സർക്കാർ ആശുപത്രികളിൽ പനി ബാധിതരുടെ തിരക്ക് വർദ്ധിക്കുന്ന സാഹചര്യത്തിൽ പ്രത്യേക ഫീവർ ക്ലിനിക്കുകൾ ആരംഭിക്കാനും ഒപി (OP) സമയങ്ങളിൽ മാറ്റം വരുത്താനും ആരോഗ്യവകുപ്പ് ആലോചിക്കുന്നുണ്ട്. ആവശ്യത്തിന് മരുന്നുകളുടെ സംഭരണം ഉറപ്പാക്കാൻ കെ.എം.എസ്.സി.എൽ-ന് (KMSCL) നിർദ്ദേശം നൽകിയിട്ടുണ്ട്. ഡെങ്കിപ്പനിയും എലിപ്പനിയും തുടക്കത്തിലേ കണ്ടെത്തിയില്ലെങ്കിൽ ഗുരുതരമാകാൻ സാധ്യതയുള്ളതിനാൽ, പനിയുള്ളവർ യാതൊരു കാരണവശാലും ഡോക്ടറുടെ നിർദ്ദേശമില്ലാതെ മെഡിക്കൽ സ്റ്റോറുകളിൽ നിന്ന് വാങ്ങി സ്വയംചികിത്സ നടത്തരുതെന്ന് ആരോഗ്യവകുപ്പ് കർശന മുന്നറിയിപ്പ് നൽകി.

English Summary

To combat a severe surge in infectious diseases where daily fever cases have crossed 10,000, the Kerala government has announced a three-day state-wide “Dry Day” campaign focusing on source reduction of mosquitoes. The drive will be implemented sequentially across schools on Friday, offices on Saturday, and residential areas on Sunday to curb the rapid spread of dengue, leptospirosis, and shigella.

Follow Us
Related Stories
Sabarimala Milma Ghee Scam: ശബരിമലയിൽ മിൽമയുടെ ഭാഗത്തുനിന്നും വീഴ്ച ഉണ്ടായിട്ടില്ല, നെയ്യിന് ഗുണനിലവാരമില്ലെന്ന് ദേവസ്വം ബോർഡ് ഇതുവരെ അറിയിച്ചിട്ടില്ല; ചെയർമാൻ
അ‌തിതീവ്ര മഴ മുന്നറിയിപ്പ് വന്നത് രാത്രി, പരിശോധിക്കാൻ മറ്റ് സംവിധാനങ്ങൾ ഇല്ലായിരുന്നു: വിശദീകരിച്ച് സർക്കാർ
‘ഭക്ഷണം കഴിക്കാൻ പാടില്ലെന്ന് ഇപ്പോഴാണ് മനസ്സിലായത്’; വിരുന്ന്, ഹെലികോപ്റ്റർ വിവാദങ്ങളിൽ മുഖ്യമന്ത്രി
Kerala Rain Alert: വീണ്ടും ചക്രവാതച്ചുഴി! 12 ജില്ലകൾക്ക് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു; വരുന്ന അഞ്ചുദിവസവും ശക്തമായ കാറ്റും മഴയും
മരിച്ചവരുടെ കുടുംബങ്ങൾക്ക് 8 ലക്ഷം, ക്യാമ്പിലുള്ളവർക്ക് 3,800 രൂപ, വീട് നഷ്ടമായവർക്ക് 12 ലക്ഷം: മുഖ്യമന്ത്രി
Kerala Lottery Result Today: തോരാമഴയിലും ഭാഗ്യം തേടിയെത്താം; ഭാഗ്യതാര ലോട്ടറി ഫലം!
ഇക്കൂട്ടർ അബദ്ധത്തിൽ പോലും കാപ്പി കുടിക്കരുത്!
ഫ്രീഡം സെയിലിൽ വാങ്ങാൻ 10 മോട്ടറോള ഫോണുകൾ
അമ്പട ഹെൽത്തിക്കുട്ടാ! വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന പീനട്ട് ബട്ടർ റെസിപ്പി
തലമുടിയുടെ അറ്റം പിളരുന്നത് തടയാൻ ചെയ്യേണ്ടവ
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ