Kannur Firework Accident :കണ്ണൂരിൽ ക്ഷേത്രത്തിൽ വെടിക്കെട്ടിനിടെ അപകടം; അഞ്ചു പേർക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം
Firework Accident at Kannur Azhikode:നാടൻ അമിട്ട് ആൾക്കൂട്ടത്തിനിടയിൽ വീണ് പൊട്ടുകയായിരുന്നു. ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് അപകടമുണ്ടായത്.

പ്രതീകാത്മക ചിത്രം
കണ്ണൂർ: കണ്ണൂർ അഴീക്കോട് ക്ഷേത്രത്തിൽ വെടിക്കെട്ടിനിടെയുണ്ടായ അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരം. അഴീക്കോട് നീർക്കടവ് മുച്ചിരിയൻ ക്ഷേത്രത്തിലെ ഉൽസവത്തിനിടെയാണ് സംഭവം. നാടൻ അമിട്ട് ആൾക്കൂട്ടത്തിനിടയിൽ വീണ് പൊട്ടുകയായിരുന്നു. ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് അപകടമുണ്ടായത്.
തെയ്യം കെട്ട് ഉത്സവം കാണാൻ എത്തിയവർക്കിടയിലേക്കാണ് അമിട്ട് വീണ് പൊട്ടിയത്. മുകളിൽ പോയി പൊട്ടാതെ ആൾക്കൂട്ടത്തിനിടയിലേക്ക് വീണ് പൊട്ടുകയായിരുന്നു. പരിക്കേറ്റവരിൽ 12 വയസ്സുള്ള കുട്ടിയുൾപ്പെടെയുണ്ട്. ഗുരുതരമായി പരിക്കേറ്റയാളെ മംഗലാപുരത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. മറ്റുള്ളവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ബപ്പിരിയൻ തെയ്യം കാണാൻ വൻ ജനസാഗരമാണ് ക്ഷേത്രത്തിൽ എത്തിയത്.