Breaking news: പൊന്നാനിയിൽ മത്സ്യബന്ധനബോട്ടിൽ കപ്പലിടിച്ച് അപകടം; രണ്ടുപേർ മരിച്ചു

കപ്പലിൽ ഉണ്ടായിരുന്നവർ തന്നെയാണ് ആദ്യം രക്ഷാപ്രവർത്തനം നടത്താൻ മുന്നിട്ടിറങ്ങിയത്. അഴീക്കൽ സ്വദേശി നൈനാറാണ് ബോട്ടുടമ.

Breaking news: പൊന്നാനിയിൽ മത്സ്യബന്ധനബോട്ടിൽ കപ്പലിടിച്ച് അപകടം; രണ്ടുപേർ മരിച്ചു

(പ്രതീകാത്മക ചിത്രം )

Updated On: 

13 May 2024 09:40 AM

പൊന്നാനി (മലപ്പുറം): മത്സ്യബന്ധനത്തിന് പോയ ബോട്ടിൽ കപ്പലിടിച്ച് പൊന്നാനിയിൽ അപകടം. അപകടത്തെത്തുടർന്ന് കാണാതായ രണ്ടുപേരുടെ മൃതദേഹം കണ്ടെത്തിയതായി റിപ്പോർട്ട്. അഴീക്കൽ സ്വദേശി അബ്ദുൾ സലാം (43), ​ഗഫൂർ(45) എന്നിവരാണ് അപകടത്തിൽ മരിച്ചത്. അപകടം നടക്കുന്ന സമയത്ത് ആറുപേർ ആയിരുന്നു ബോട്ടിൽ ഉണ്ടായിരുന്നത് എന്നാണ് വിവരം.

സംഭവം നടന്നതിനു പിന്നാലെ ഇതിൽ നാലുപേരെ രക്ഷപ്പെടുത്തി. എന്നാൽ രണ്ടുപേരെ കാണാതാവുകയായിരുന്നു. തിങ്കളാഴ്ച പുലർച്ചെ ഒരു മണിയോടെ ആയിരുന്നു സംഭവം നടന്നത്. ശക്തമായി കപ്പൽ ഇടിച്ചതിനെ തുടർന്ന് ബോട്ട് രണ്ടായി പിളർന്ന് കടലിൽ മുങ്ങിത്താഴ്ന്നു.

കപ്പലിൽ ഉണ്ടായിരുന്നവർ തന്നെയാണ് ആദ്യം രക്ഷാപ്രവർത്തനം നടത്താൻ മുന്നിട്ടിറങ്ങിയത്. അഴീക്കൽ സ്വദേശി നൈനാറാണ് ബോട്ടുടമ. അദ്ദേഹത്തിൻ്റെ ഉടമസ്ഥതതയിലുള്ള ഇസ്ലാഹി എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്. വെള്ളിയാഴ്ചയാണ് സംഘം മത്സ്യബന്ധത്തിനായി പുറപ്പെട്ടത്.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ