മത്സ്യങ്ങളൂടെ ഉള്ളിൽ ഒളിപ്പിച്ച് ലഹരി കടത്തുന്നു? മത്സ്യബന്ധന ബോട്ടുകൾ കേന്ദ്രീകരിച്ച് വൻ നർക്കോട്ടിക്സ് ഡീലെന്ന് ഇൻ്റലിജൻസ് റിപ്പോർട്ട്
Drugs Hidden Inside Fish: Intelligence Report on Kerala Coastal Smuggling: അതിവിദഗ്ധമായാണ് ബോട്ടുകളിൽ മയക്കുമരുന്ന് കടത്തുന്നത്. ഇതിനായി പ്രത്യേക രീതികൾ തന്നെ കടത്ത് സംഘങ്ങൾ ഉപയോഗിക്കുന്നുണ്ട്. മത്സ്യങ്ങൾക്കുള്ളിൽ മയക്കുമരുന്ന് ഒളിപ്പുക്കുക എന്നതാന് ഇതിൽ ഒരു രീതി. വലിയ മത്സ്യങ്ങളുടെ ആന്തരീകാവയവങ്ങൾ നീക്കം ചെയ്ത ശേഷം ലഹസി വസ്തുക്കൾ പ്ലാസ്റ്റിക് കവറിലാക്കി തുന്നിക്കെട്ടിയാണ് മയക്കുമരുന്നുകൾ വലിയ മത്സ്യങ്ങൾക്കുള്ളിൽ ഒളിപ്പിക്കുന്നത്

പ്രതീകാത്മക ചിത്രം
കേരളത്തിൻ്റെയും അയൽ സംസ്ഥാനങ്ങളുടെയും തീര പ്രദേശങ്ങളിൽ മത്സ്യബന്ധന ബോട്ടുകൾ കേന്ദ്രീകരിച്ച് വൻ തോതിൽ മാരക മയക്കുമരുന്നുകളുടെ കടത്ത് നടക്കുന്നതായി രഹസ്യാന്വേഷണ വിഭാഗത്തിൻ്റെ റിപ്പോർട്ട്. മലബാർ മേഖലയിലെ തീരപ്രദേശങ്ങൾ വഴി ശ്രീലങ്കയിലേക്ക് മയക്കുമരുന്ന് കടത്തുന്നു എന്നാണ് കണ്ടെത്തൽ. ഹെറോയിനും മെത്താഫിറ്റമിനും ഉൾപ്പെടെയുള്ള മാരക മയക്കുമരുന്നുകളാണ് കേരളത്തിൻ്റെ തീരപ്രദേശങ്ങൾ വഴി മത്സ്യബന്ധന ബോട്ടുകൾ വഴി കടത്തുന്നത് എന്നാണ് വിവരം. തിരികെ കേരളത്തിലേക്ക് സ്വർണം കൊണ്ടുവരുന്നു എന്നും വിവരമുണ്ട്.
അതിവിദഗ്ധമായാണ് ബോട്ടുകളിൽ മയക്കുമരുന്ന് കടത്തുന്നത്. ഇതിനായി പ്രത്യേക രീതികൾ തന്നെ കടത്ത് സംഘങ്ങൾ ഉപയോഗിക്കുന്നുണ്ട്. മത്സ്യങ്ങൾക്കുള്ളിൽ മയക്കുമരുന്ന് ഒളിപ്പുക്കുക എന്നതാന് ഇതിൽ ഒരു രീതി. വലിയ മത്സ്യങ്ങളുടെ ആന്തരീകാവയവങ്ങൾ നീക്കം ചെയ്ത ശേഷം ലഹസി വസ്തുക്കൾ പ്ലാസ്റ്റിക് കവറിലാക്കി തുന്നിക്കെട്ടിയാണ് മയക്കുമരുന്നുകൾ വലിയ മത്സ്യങ്ങൾക്കുള്ളിൽ ഒളിപ്പിക്കുന്നത്. പിന്നീട് ഇവ ഐസിട്ട് മൂടും. ഇത് കൂടാതെ ബോട്ടുകൾക്കുള്ളിൽ രഹസ്യ അറകൾ ഉണ്ടാക്കിയും ഐസിനുള്ളിൽ പാക്കറ്റുകളിലാക്കി ഒളിപ്പിച്ചും മയക്കുമരുന്നുകൾ കടത്തുന്നുണ്ട്. മീൻ്റെ ഗന്ധം ഉള്ളതിനാൽ മയക്കുമരുന്നിൻ്റെ സാനിധ്യം പെട്ടന്ന് ശ്രദ്ധയിൽപ്പെടില്ല എന്നതാണ് കടത്തുകാർക്കുള്ള സൗകര്യം.
Also Read: Railway Update: 20 സർവീസുകൾ, 10 സ്റ്റോപ്പുകൾ! ചെന്നൈയിൽ നിന്ന് കൊല്ലത്തേക്ക് ശബരി സ്പെഷ്യൽ സർവീസ്
നിർണ്ണായക വിവരങ്ങൾ അടങ്ങിയ റിപ്പോർട്ട് അന്വേഷണ ഏജൻസികൾ സംസ്ഥാന രഹസ്യാന്വേഷണ വിഭാഗത്തിന് കൈമാറിയിട്ടുണ്ട്. കേരളത്തിന് പുറമെ തമിഴ്നാട്ടിലെ കന്യാകുമാരി, തുത്തുക്കുടി, രാമേശ്വരം, വേദാരണ്യം എന്നീ തീരങ്ങൾ കേന്ദ്രീകരിച്ചും മത്സ്യബന്ധന ബോട്ടുകളിൽ ശ്രീലങ്കയിലേക്ക് വൻ തോതിൽ മയക്കുമരുന്ന് കടത്ത് നടക്കുന്നുണ്ട് എന്നാണ് രഹസ്യാന്വേഷണ വിഭാഗങ്ങൾക്ക് ലഭിച്ചിരിക്കുന്ന വിവരം.
അതേസമയം സംസ്ഥാനത്ത് ഓപറേഷൻ തൂഫാൻ്റെ ഭാഗമായുള്ള മയക്കുമരുന്ന് വേട്ട തുടരുകയാണ്. ലക്കിടിയിൽ 8.52 ഗ്രാം എം.ഡി.എം.എയുമായി തമിഴ്നാട് സ്വദേശികൾ പിടിയിലായ സംഭവത്തിൽ മലപ്പുറം സ്വദേശിയായ ഡോക്ടർ കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെ എമേർജെൻസി ക്രിട്ടിക്കൽ കെയർ വിഭാഗം മേധാവിയായ കെ.എൻ മുഹമ്മദ് ഫാബിൻ ആണ് പിടിയിലായത്. മയക്കുമരുന്ന് കൊണ്ടുവന്നത് മുഹമ്മദ് ഫാബിന് വേണ്ടിയാണെന്ന് പ്രതികൾ മൊഴി നൽകിയതിന് പിന്നാലെയായിരുന്നു അറസ്റ്റ്.
29.020 രാസലഹരിയുമായി മൂവാറ്റുപുഴയിലും കഴിഞ്ഞ ദിവസം രണ്ട് പേർ പിടിയിലായിരുന്നു. വളയൻചിറങ്ങര പുത്തൂരൻ കവല ഭാഗം കളത്തി പറമ്പിൽ ആൽബിൻ ഷാജി (26), അല്ലപ്ര വെള്ളൂരാൻ കുന്ന് വീട്ടിൽ ആദർശ് അനൂപ് (19) എന്നിവരെയാണ് മൂവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്. രാസലഹരി ഗോവയിൽ നിന്ന് വലിയ അളവിലെത്തിച്ച് ചില്ലറ വിൽപ്പന നടത്തിവരികയായിരുന്നു പ്രതികൾ.
English Summary
Intelligence reports reveal that fishing boats in Kerala and Tamil Nadu are smuggling lethal drugs to Sri Lanka by hiding them inside large fish and ice boxes.