Nadapuram POCSO Case: ഇൻസ്റ്റഗ്രാം വഴി പരിചയം, പിന്നാലെ പീഡനം; കോഴിക്കോട് പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ 5 പേർ പിടിയിൽ
Five Arrested in Nadapuram POCSO Case: കഴിഞ്ഞ ദിവസമാണ് ഞെട്ടിക്കുന്ന വിവരം പുറം ലോകം അറിഞ്ഞത്. സ്കൂളിൽ നടത്തിയ കൗൺസിലിങ്ങിലാണ് പീഡന വിവരം പെൺകുട്ടി വെളിപ്പെടുത്തിയത്.

sexual assualt
കോഴിക്കോട്: നാദാപുരത്ത് പത്താം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ ബസ് ജീവനക്കാർ ഉൾപ്പെടെ അഞ്ച് പേർ പിടിയിൽ. പെൺകുട്ടി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ വ്യത്യസ്ത സമയങ്ങളിലാണ് പീഡനം ഉണ്ടായത്. ഇത് പ്രകാരം അഞ്ച് എഫ്ഐആറാണ് കേസുമായി ബന്ധപ്പെട്ട് റജിസ്റ്റർ ചെയ്തത്.
കഴിഞ്ഞ ദിവസമാണ് ഞെട്ടിക്കുന്ന വിവരം പുറം ലോകം അറിഞ്ഞത്. സ്കൂളിൽ നടത്തിയ കൗൺസിലിങ്ങിലാണ് പീഡന വിവരം പെൺകുട്ടി വെളിപ്പെടുത്തിയത്. ഇക്കാര്യം കൗൺസിലിങ് നടത്തിയ ആൾ വടകര പൊലീസിൽ അറിയിക്കുകയായിരുന്നു. എന്നാൽ പീഡനം നടന്നത് നാദാപുരം സ്റ്റേഷന്റെ പരിധിയിലായതിനാൽ വടകര പോലീസിൽനിന്ന് നാദാപുരം പോലീസിലേക്ക് കേസ് കൈമാറുകയായിരുന്നു.
പെൺകുട്ടിയുമായി ഇൻസ്റ്റാഗ്രാമീലൂടെ പരിചയപ്പെട്ട ശേഷം പീഡനം നടത്തിയെന്നാണ് വിവരം. കേസിൽ പിടിയിലായ അഞ്ചു പേരും 21, 22 വയസ്സ് പ്രായമുളളവരാണ്. വിവിധ സ്ഥലങ്ങളിൽ പല സമയങ്ങളിലായി പീഡിപ്പിച്ചുവെന്നാണ് പെൺകുട്ടി നൽകിയ മൊഴി.