Foetus In Drainage: തിരുവനന്തപുരം മെഡിക്കൽ കോളേജിന് മുന്നിലെ ഓടയിൽ ഭ്രൂണം; കണ്ടെത്തിയത് ശുചീകരണ തൊഴിലാളികൾ

Foetus Found In Drainage: ആശുപത്രിയിലെ എംഐസിയുവിന് / മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിന് മുന്നിലുള്ള ഓടയിലാണ് ഭ്രൂണം ഉപേക്ഷിക്കപ്പെട്ട നിലയിൽ കാണപ്പെട്ടത്. ഇന്ന് വൈകുന്നേരം നാല് മണിയോടെയാണ് പരിസരം വൃത്തിയാക്കാനെത്തിയ ശുചീകരണ തൊഴിലാളികൾ ഓടയ്ക്കുള്ളിൽ ഭ്രൂണം ആദ്യം കണ്ടത്. ഉടൻതന്നെ ഇവർ ആശുപത്രി അധികൃതരെയും സൂപ്രണ്ടിനെയും വിവരമറിയിക്കുകയായിരുന്നു.

Foetus In Drainage: തിരുവനന്തപുരം മെഡിക്കൽ കോളേജിന് മുന്നിലെ ഓടയിൽ ഭ്രൂണം; കണ്ടെത്തിയത് ശുചീകരണ തൊഴിലാളികൾ

Thiruvananthapuram Medical College

Updated On: 

11 Nov 2026 | 07:30 PM

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് പരിസരത്തെ ഓടയിൽ നിന്ന് ഭ്രൂണം കണ്ടെത്തി (Foetus Found In Drainage). ആശുപത്രിയിലെ എംഐസിയുവിന് / മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിന് മുന്നിലുള്ള ഓടയിലാണ് ഭ്രൂണം ഉപേക്ഷിക്കപ്പെട്ട നിലയിൽ കാണപ്പെട്ടത്. ഇന്ന് വൈകുന്നേരം നാല് മണിയോടെയാണ് പരിസരം വൃത്തിയാക്കാനെത്തിയ ശുചീകരണ തൊഴിലാളികൾ ഓടയ്ക്കുള്ളിൽ ഭ്രൂണം ആദ്യം കണ്ടത്. ഉടൻതന്നെ ഇവർ ആശുപത്രി അധികൃതരെയും സൂപ്രണ്ടിനെയും വിവരമറിയിക്കുകയായിരുന്നു.

വിവരം ലഭിച്ചതിനെ തുടർന്ന് മെഡിക്കൽ കോളേജ് പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾ നടത്തുകയും ഇൻക്വസ്റ്റ് നടപടികൾ ആരംഭിക്കുകയും ചെയ്തു. ഏകദേശം നാല് മാസം പ്രായമുള്ള ഭ്രൂണമാണ് കണ്ടെത്തിയതെന്നാണ് പ്രാഥമിക വിവരം. ഓടയിൽ ഭ്രൂണം എങ്ങനെ എത്തി എന്നതിനെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. വിദ്യാർഥികളുടെ പഠനാവശ്യത്തിന് കൊണ്ടുവന്നതാകാമെന്നാണ് പ്രാഥമിക നിഗമനം.

ALSO READ: കൊല്ലത്ത് പരിപ്പുവടയ്ക്ക് ഉപ്പു കുറഞ്ഞതിന്റെ പേരിൽ തട്ടുകട അടിച്ചു തകർത്തു; യുവാക്കൾക്കായി അന്വേഷണം

ഇതിനുമുമ്പും മെഡിക്കൽ കോളേജ് കോമ്പൗണ്ടിൽ നിന്ന് ഭ്രൂണം കണ്ടെത്തിയിരുന്നു. അവ നിർമാർജനം ചെയ്യുന്നതുമായി ബന്ധപ്പെട്ട് നേരത്തെയും പരാതികൾ ശക്തമായി ഉയർന്നിരുന്നു. ഭ്രൂണം കണ്ടെത്തിയ ഭാഗം പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് അടച്ചിരിക്കുകയാണ്. സംഭവത്തിൽ മെഡിക്കൽ കോളജ് പൊലീസ് പരിശോധന ആരംഭിച്ചതായി അധികൃതർ അറിയിച്ചു.

സായയുടെ ചാറ്റ് പുറത്ത്, ഭർതൃവീട്ടിൽ പ്രശ്നങ്ങളുണ്ടായിരുന്നെന്ന് സൂചന

കൊല്ലം ഇരവിപുരത്ത് ഭർതൃവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയ സായ എന്ന 26 കാരിയും സുഹൃത്തുമായുള്ള വാട്സ്ആപ്പ് ചാറ്റ് പുറത്ത്. ഭർതൃവീട്ടിൽ പ്രശ്നങ്ങളുണ്ടായിരുന്നെന്ന സൂചന നൽകുന്ന, ചാറ്റുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. സെപ്റ്റംബർ 24ന് നടത്തിയ ചാറ്റാണ് ഇത്. ‘എന്താ പറ്റിയത് നിനക്ക്’ എന്ന സുഹൃത്തിന്റെ ചോദ്യത്തിന് ‘വീട്ടിൽ സീൻ, വിളിക്കാം’ എന്നാണ് സായ മറുപടി നൽകുന്നത്. ‘ആരുമായിട്ടാണ് പ്രശ്നം, അഫ്സലാണോ’ എന്ന ചോദ്യത്തിന് ‘എല്ലാവരും’ എന്നും മറുപടിയും നൽകി.

പിന്നീട് സുഹൃത്ത് വീഡിയോ കോളിൽ വിളിച്ചെങ്കിലും സായ ഫോൺ എടുത്തില്ല. തുടർന്ന് വാട്സ്ആപ്പിലൂടെ ഒരുതവണമാത്രം കാണാൻ കഴിയുന്ന തരത്തിലുള്ള സന്ദേശവും അയച്ചു. അതേസമയം, സായയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും മകൾ ആത്മഹത്യ ചെയ്യില്ലെന്നുമാണ് കുടുംബം ആരോപിക്കുന്നത്. മരണം നടന്ന് നാലു മണിക്കൂറിനു ശേഷമാണ് വിവരം അറിയിച്ചതെന്ന് കുടുംബം ആരോപിച്ചു.

സായയുടെ ലാപ്ടോപ്പും ഡയറിയും കാണാനില്ലെന്നും ഇവയിൽ ഇവർക്കെതിരായ തെളിവുകളുണ്ടായിരുന്നുവെന്നുമാണ് കുടുംബം പറയുന്നത്. ഭർതൃവീട്ടുകാർ ഇവ നശിപ്പിച്ചിട്ടുണ്ടാകാമെന്നും കുടുംബം സംശയിക്കുന്നു. സ്വന്തം വീട്ടിലേക്ക് ഫോണിൽ ബന്ധപ്പെടുന്നതുപോലും ഭർത്താവ് അഫ്സൽ വിലക്കിയിരുന്നുവെന്നും ആരോപണമുണ്ട്.

English Summary:

A foetus was discovered inside a drainage manhole near the MICU block on the Thiruvananthapuram Medical College premises. Authorities are currently probing.

Loading...
Unable to load recommendations.
Follow Us
Related Stories
​വൈദ്യുതി വാങ്ങൽ: ജുഡീഷ്യൽ അ‌ന്വേഷണം വേണം, മുഖ്യമന്ത്രി നട്ടാൽ കുരുക്കാത്ത നുണ പ്രചരിപ്പിക്കുന്നെന്ന് പിണറായി
കൊല്ലത്ത് പരിപ്പുവടയ്ക്ക് ഉപ്പു കുറഞ്ഞതിന്റെ പേരിൽ തട്ടുകട അടിച്ചു തകർത്തു; യുവാക്കൾക്കായി അന്വേഷണം
ഇനിയും അരിശം തീർന്നില്ലേ, ഒരു സംഭവത്തിൽ എങ്ങനെയാണ് രണ്ട് FIR; കാലടി സർവകലാശാലയോട് ചോദ്യങ്ങളുമായി ​ഹൈക്കോടതി
മെസ്സിയുടെ പേരിലെ സാമ്പത്തിക തട്ടിപ്പ്: മുൻ കായിക മന്ത്രി അബ്ദുറഹിമാനെതിരെ അന്വേഷണം വരുന്നു
സംസ്ഥാനത്ത് ഓട്ടോ, ടാക്സി നിരക്കുകൾ വർദ്ധിക്കും! സർക്കാർ ആവശ്യം അംഗീകരിച്ചതോടെ പണിമുടക്ക് പിൻവലിച്ചു
Kerala Lottery Result Today: ഭാഗ്യം നിങ്ങൾക്കൊപ്പമോ? ഇന്നത്തെ കേരള ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം
ഫ്രിഡ്ജിൽ കല്ലുപ്പ് വെച്ചാലുള്ള ഗുണം അറിയണോ? അത്ഭുതം കാണാം
വിശപ്പില്ലേ..? ഈ വിറ്റാമിന്റെ കുറവാണ്
പൈനാപ്പിളും ക്യാരറ്റും ഉണ്ടോ? വെറും 5 മിനിറ്റിൽ തയ്യാറാക്കാം ഈ സൂപ്പർ സ്മൂത്തി
ചോറിന് പകരം എന്ത് കഴിക്കാം? വണ്ണം കുറയ്ക്കാൻ അറിഞ്ഞോളൂ....
നിർത്തിയിട്ടിരുന്ന ലോറി പുറകോട്ടുരുണ്ടു, പിന്നെ നടന്നത്
ലാൻ്റിനിംഗിനിടെ ഹെലികോപ്ടറുകള്‍ കൂട്ടിയിടിച്ചു
Watch: തടി ലോഡുമായി ലോറി കൊക്കയിലേക്ക്
ക്ഷേത്രവാതിൽ തള്ളി തുറക്കാൻ ശ്രമിക്കുന്ന കരടി