Neyyattinkara Food Poison: ചെമ്പല്ലി കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ; 35 പേര്‍ ആശുപത്രിയില്‍

Neyyattinkara Fish Poisoning Updates: പുല്ലുവിള സാമൂഹിക ആരോഗ്യകേന്ദ്രത്തിലും കാഞ്ഞിരംകുളത്തെ സ്വകാര്യ ആശുപത്രിയിലുമാണ് ആളുകളെത്തിയത്. പിന്നീട് കൂടുതല്‍ ബുദ്ധിമുട്ടുള്ളവരെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.

Neyyattinkara Food Poison: ചെമ്പല്ലി കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ; 35 പേര്‍ ആശുപത്രിയില്‍

പ്രതീകാത്മക ചിത്രം

Published: 

30 Oct 2025 | 02:38 PM

നെയ്യാറ്റിന്‍കര: മീന്‍ കഴിച്ചതിനെ തുടര്‍ന്നുണ്ടായ ഭക്ഷ്യവിഷബാധയേറ്റ് നാല്‍പതോളം പേര്‍ ചികിത്സയില്‍. തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലാണ് സംഭവം. കാഞ്ഞിരംകുളം, പുതിയതുറ, പുത്തന്‍കട, ഊരമ്പ് തുടങ്ങിയ ചന്തകളില്‍ നിന്ന് വാങ്ങിയ മീന്‍ കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ചെമ്പല്ലി ഇനത്തില്‍പ്പെട്ട മീനാണ് എല്ലാവരും വാങ്ങിയതെന്നാണ് വിവരം.

കഴിഞ്ഞ ദിവസം വൈകീട്ടോടെയാണ് ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങളോടെ ആളുകള്‍ ആശുപത്രികളിലെത്തിയത്. വയറിളക്കം, ഛര്‍ദി ഉള്‍പ്പെടെയുള്ള രോഗലക്ഷണങ്ങളുമായി പുല്ലുവിള സാമൂഹിക ആരോഗ്യകേന്ദ്രത്തിലും കാഞ്ഞിരംകുളത്തെ സ്വകാര്യ ആശുപത്രിയിലുമാണ് ആളുകളെത്തിയത്. പിന്നീട് കൂടുതല്‍ ബുദ്ധിമുട്ടുള്ളവരെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും നില ഗുരുതരമല്ലെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

തിരുവനന്തപുരം മെഡിക്കല്‍ കോളേജ്, കാരക്കോണം മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളിലും ആളുകള്‍ ചികിത്സയില്‍ കഴിയുന്നതായി വിവരമുണ്ട്. മീന്‍ പഴകിയതാണോ അല്ലെങ്കില്‍ രാസവസ്തുക്കള്‍ കലര്‍ത്തിയതാണോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ കണ്ടെത്തുന്നതിനായി ഭക്ഷ്യസുരക്ഷ വകുപ്പ് പരിശോധന ആരംഭിച്ചു.

Also Read: Kollam Black Magic: മന്ത്രവാദത്തിന് വഴങ്ങിയില്ല; കൊല്ലത്ത് ഭാര്യയുടെ മുഖത്ത് തിളച്ച മീൻകറിയൊഴിച്ചു

സുജിത്ത്, വത്സല, അഞ്ജന എസ് ജോസ്, മനു, മഞ്ജുള, മോഹനചന്ദ്രന്‍, ഷീല, ക്രിസ്തുദാസ്, സരള ജാസ്മിന്‍, ഷെറിന്‍, ത്രേസ്യ, ലക്ഷ്മണന്‍, മെറീന, മേരി സിലുവയ്യന്‍, മെര്‍ലിന്‍, ഷൈല പ്രവീണ്‍, അംബ്രോസ്, ജല തുടങ്ങിയവരാണ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്.

Related Stories
Medisep Phase 2: അഞ്ചുലക്ഷം രൂപയുടെ സൗജന്യ ചികിത്സ, മെഡിസെപിന്റെ രണ്ടാം ഘട്ടം ഫെബ്രുവരി ഒന്ന് മുതൽ
Crime News: വിവാഹത്തെ എതിർത്തു; ടെക്സ്റ്റൈൽസ് ജീവനക്കാരിയെ കുത്തി പരിക്കേൽപ്പിച്ച് മകന്റെ കാമുകി
Christmas New Year Bumper 2026: 20 കോടിയിലേക്ക് ഇനി 3 ദിവസം മാത്രം, റെക്കോഡ് വില്പനയിൽ ക്രിസ്തുമസ്- പുതുവത്സര ബമ്പർ
Kerala Driving License: ടെസ്റ്റ് പാസായാൽ ലൈസൻസ് ഉടനടി, പുതിയ നടപടി ഉടനെ എത്തുമോ?
Japanese Encephalitis: ലക്ഷണങ്ങളില്ല, അമീബിക് ഭീതി വരും മുമ്പേ ഉള്ളത്, ജപ്പാൻ മസ്തിഷ്കജ്വരത്തെപ്പറ്റി കേട്ടിട്ടുണ്ടോ?
Kozhikode Deepak Death: ഷിംജിതയെ പോലീസ് വാഹനത്തിൽ കയറ്റാതെ സ്വകാര്യ വാഹനത്തിൽ കയറ്റിയത് എന്തിന്? കൊലക്കുറ്റം ചുമത്തണമെന്ന് ദീപക്കിന്റെ കുടുംബം
തൈര് എത്ര നാൾ വരെ ഫ്രിഡ്ജിൽ സൂക്ഷിക്കാം
പോത്തിറച്ചി എങ്ങനെ തിരിച്ചറിയാം?
ഷാരൂഖാന്റെ വാച്ചിന്റെ വില എത്ര? പ്രത്യേകതകൾ ഏറെ
കോളിഫ്‌ളവറില്‍ നിന്നും പുഴുവിനെ തുരത്താനുള്ള വഴിയിതാ
വയനാട് പനമരം മേഖലയിൽ കാട്ടാനക്കൂട്ടം ഇറങ്ങിയപ്പോൾ
അറസ്റ്റിലായ ഷിംജിതയെ മെഡിക്കൽ പരിശോധനയ്ക്ക് എത്തിച്ചപ്പോൾ
നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ച് കയറി
ആ ചേച്ചി പറഞ്ഞില്ലായിരുന്നെങ്കിലോ? ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചത് കണ്ടോ