Mar Jacob Thoomkuzhy: തൃശൂർ അതിരൂപത മുൻ അധ്യക്ഷൻ മാർ ജേക്കബ് തൂങ്കുഴി കാലം ചെയ്തു

Mar Jacob Thoomkuzhy Passes Away: വാര്‍ധക്യസഹജമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ കുറച്ചു ദിവസമായി ജൂബിലി മിഷൻ മെഡിക്കൽ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

Mar Jacob Thoomkuzhy: തൃശൂർ അതിരൂപത മുൻ അധ്യക്ഷൻ മാർ ജേക്കബ് തൂങ്കുഴി കാലം ചെയ്തു

Mar Jacob Thoomkuzhy

Updated On: 

17 Sep 2025 16:25 PM

തൃശൂർ: തൃശൂർ അതിരൂപത മുൻ ആർച്ച് ബിഷപ്പ് മാർ ജേക്കബ് തൂങ്കുഴി കാലം ചെയ്തു. 95 വയസ്സായിരുന്നു. ഇന്ന് ഉച്ചയ്ക്കു 2.50നാണ് വിയോഗം. വാര്‍ധക്യസഹജമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ കുറച്ചു ദിവസമായി ജൂബിലി മിഷൻ മെഡിക്കൽ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

തൃശൂർ അതിരൂപത ആർച്ച്‌ ബിഷപ്, മാനന്തവാടി രൂപതയുടെ പ്രഥമ ബിഷപ്, താമരശേരി രൂപതാ ബിഷപ് എന്നീ സ്‌ഥാനങ്ങളിൽ അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. തൃശൂർ അതിരൂപതയിൽ ഒരു പതിറ്റാണ്ട് മെത്രാപ്പോലീത്തയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. സഭയുടെ വി​ദ്യാഭ്യാസരം​ഗത്തും വലിയ സംഭാവനയാണ് അദ്ദേഹം നൽകിയിട്ടുള്ളത്. 22 വർഷം മാനന്തവാടി രൂപതയുടെ ബിഷപ് ആയിരുന്നു.

Also Read:‘എന്റെ നെഞ്ചത്തോട്ട് കയറിക്കോ; നിങ്ങളുടെ മന്ത്രി ഇവിടെയല്ലേ താമസിക്കുന്നത്’; വയോധികയോട് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി

1930 ഡിസംബർ 13-നായിരുന്നു പാല വിളക്കുമാടത്ത് കുരിയപ്പൻ-റോസ ദമ്പതികളുടെ നാലാമത്തെ മകനായി അദ്ദേഹം ജനിച്ചത്. കുടുംബം പിന്നീട് കോഴിക്കോട് തിരുവമ്പാടിയിലേക്കു കുടിയേറുകയായിരുന്നു. 1947-ൽ വൈദികപരിശീലനം ആരംഭിച്ച അദ്ദേഹം റോമില്‍ വെച്ച് 1956 ഡിസംബര്‍ 22 -ന് വൈദികപട്ടം സ്വീകരിച്ചു.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും