Elamaram Kareem: ഭൂമി തട്ടിപ്പ് കേസിൽ ഹാജരായില്ല; എളമരം കരീമിന് അറസ്റ്റ് വാറണ്ട്

Elamaram Kareem Issued Arrest Warrant in Land Fraud Case: 2009 -2011 കാലഘട്ടത്തിൽ ക്രഷർ നടത്താനെന്ന പേരിൽ എളമരം കരീമിന്റെ ബന്ധുവായ നൗഷാദ് തട്ടിപ്പ് നടത്തിയെന്നും, ഇയാളുടെ പേരിലേക്ക് ഭൂമി എഴുതി നൽകുന്നതിന് ഇടനിലക്കാരനായി എളമരം കരീം പ്രവർത്തിച്ചുവെന്നുമാണ് പരാതി.

Elamaram Kareem: ഭൂമി തട്ടിപ്പ് കേസിൽ ഹാജരായില്ല; എളമരം കരീമിന് അറസ്റ്റ് വാറണ്ട്

എളമരം കരീം

Updated On: 

02 Apr 2025 | 02:30 PM

കോഴിക്കോട്: സിപിഎം നേതാവും മുൻ വ്യവസായ മന്ത്രിയുമായ എളമരം കരീമിന് ഭൂമി തട്ടിപ്പ് കേസിൽ അറസ്റ്റ് വാറണ്ട്. മുക്കം കാരശ്ശേരിയിലെ മുക്കം ക്രഷർ ആന്റ് ഗ്രാനൈറ്റുമായി ബന്ധപ്പെട്ട കേസിൽ കോടതിയിൽ ഹാജരാവാത്തതിനെ തുടർന്നാണ് അറസ്റ്റ് വാറണ്ട്. താമരശ്ശേരി കോടതിയാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.

2009 -2011 കാലഘട്ടത്തിൽ ക്രഷർ നടത്താനെന്ന പേരിൽ എളമരം കരീമിന്റെ ബന്ധുവായ നൗഷാദ് തട്ടിപ്പ് നടത്തിയെന്നും, ഇയാളുടെ പേരിലേക്ക് ഭൂമി എഴുതി നൽകുന്നതിന് ഇടനിലക്കാരനായി എളമരം കരീം പ്രവർത്തിച്ചുവെന്നുമാണ് പരാതി. പിന്നീട് സ്വന്തം പേരിലേക്ക് സ്ഥലം രജിസ്റ്റർ ചെയ്ത ശേഷം നികുതി അടച്ച് സ്ഥലം കൈക്കലാക്കിയെന്നും, പറഞ്ഞിരുന്ന പോലെ ക്വാറി തുടങ്ങിയില്ലെന്നും പണം നൽകിയില്ലെന്നും പരാതിയിൽ പറയുന്നു.

ALSO READ: പിണറായി വിജയന്റെ ഭരണം കേരളത്തെ തള്ളിയിട്ടത് രൂക്ഷമായ ധനപ്രതിസന്ധിയുടെ കയത്തിലേക്ക്; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ്‌

ഭൂമി നഷ്ടപ്പെട്ടവർ 2013ൽ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയിരുന്നു. പിന്നാലെ 2015ൽ ക്രൈം ബ്രാഞ്ച് പരാതിയിൽ അന്വേഷണം നടത്തുകയും ചെയ്തു. ഈ അന്വേഷണത്തിന്റെ റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിക്കുകയും ചെയ്തു. എന്നാൽ, ക്രൈം ബ്രാഞ്ച് ഈ കേസ് എഴുതിത്തള്ളാൻ തീരുമാനം എടുത്തതോടെ, ഉന്നതബന്ധം ഉപയോഗിച്ച് കേസ് ഇല്ലാതാക്കാൻ ശ്രമിക്കുകയാണെന്ന് കാണിച്ച് ഭൂമി നഷ്ടപ്പെട്ടവർ കോടതിയെ സമീപിച്ചു. കേസിൽ നാല് തവണ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടും എളമരം കരീം ഹാജരായിരുന്നില്ല. ഇതോടെയാണ് ഇപ്പൊ താമരശ്ശേരി കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.

പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ