AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Newborn at Ammathottil: തിരുവോണ ദിനത്തിൽ അമ്മത്തൊട്ടിലില്‍ പുതിയ അതിഥി; പേര് ‘തുമ്പ’

New Member Arrives at Amma Thottil: തിരുവനന്തപുരത്തെ ശിശുക്ഷേമ സമിതി ആസ്ഥാനത്താണ് നാല് ദിവസം മാത്രം പ്രായമുള്ള പെൺകുഞ്ഞിനെ ലഭിച്ചത്. കുഞ്ഞിന് തുമ്പ എന്ന് പേരിട്ടു.

Newborn at Ammathottil: തിരുവോണ ദിനത്തിൽ അമ്മത്തൊട്ടിലില്‍ പുതിയ അതിഥി; പേര് ‘തുമ്പ’
പ്രതീകാത്മക ചിത്രം Image Credit source: Freepik
nandha-das
Nandha Das | Updated On: 05 Sep 2025 16:06 PM

തിരുവനന്തപുരം: തിരുവോണ ദിനത്തിൽ അമ്മത്തൊട്ടിലിൽ പുതിയ അംഗമെത്തി. തിരുവനന്തപുരത്തെ ശിശുക്ഷേമ സമിതി ആസ്ഥാനത്താണ് നാല് ദിവസം മാത്രം പ്രായമുള്ള പെൺകുഞ്ഞിനെ ലഭിച്ചത്. കുഞ്ഞിന് തുമ്പ എന്ന് പേരിട്ടു. ഇന്ന് (സെപ്റ്റംബർ 5) ഉച്ചയോടെയാണ് കുഞ്ഞിനെ ശിശുക്ഷേമ സമിതിയിൽ ലഭിച്ചത്.

അതേസമയം, കഴിഞ്ഞ ഓഗസ്റ്റ് 16ന് ഒരാഴ്ച മാത്രം പ്രായം തോന്നിക്കുന്ന പെൺകുഞ്ഞിനെയും ലഭിച്ചിരുന്നു. വൈകുന്നേരം അഞ്ച് മണിയോടെയാണ് ശിശുക്ഷേമ സമിതി ആസ്ഥാനത്ത് കുഞ്ഞിനെ ലഭിച്ചത്. രാജ്യം 79-ാം സ്വാതന്ത്ര്യം ആഘോഷിക്കുന്ന വേളയിൽ ലഭിച്ച കുഞ്ഞിന് ‘സ്വന്തത്ര’ എന്ന് പേരിടുകയും ചെയ്തു. ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി എൽ അരുൺഗോപിയാണ് ഇക്കാര്യം അറിയിച്ചത്.

2.8 കിലോ തൂക്കം വരുന്ന കുഞ്ഞിനെ ആദ്യം തൈക്കാട്‌ സ്‌ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ പരിശോധന നടത്തി ആരോഗ്യ പ്രശ്നങ്ങളൊന്നും ഇല്ലെന്ന് കണ്ടെത്തിയതിന് പിന്നാലെ തിരുവനന്തപുരത്തെ ശിശുക്ഷേമ സമിതിയുടെ ദത്തെടുക്കൽ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു.

ALSO READ: ഓണം അമ്മാവൻ തൂക്കി…. ബസിൽ തനിക്കുനേരെയുണ്ടായ അതിക്രമത്തിൻറെ വിഡിയോ പങ്കുവച്ച് കണ്ടൻറ് ക്രിയേറ്റർ

തിരുവനന്തപുരത്ത് ഈ വർഷം മാത്രം ലഭിച്ച കുഞ്ഞുങ്ങളുടെ എണ്ണം പത്തായി. കൂടാതെ ആലപ്പുഴയിൽ നാല് കുട്ടികളെയും ലഭിച്ചിരുന്നു. ഇതോടെ ശിശുക്ഷേമ സമിതിയ്‌ക്ക്‌ ഈ വർഷം പരിചരണയ്‌ക്കായി ലഭിച്ചത്‌ ആകെ 14 കുഞ്ഞുങ്ങളാണ്. തിരുവനന്തപുരത്താണ് ഏറ്റവും കൂടുതൽ കുഞ്ഞുങ്ങളെ ലഭിച്ചത്. കുട്ടിയുടെ ദത്തെടുക്കൽ നടപടികൾ ആരംഭിക്കേണ്ടതുണ്ട്. അതിനാൽ കുഞ്ഞിന്റെ അവകാശികൾ ആരെങ്കിലും ഉണ്ടെങ്കിൽ രണ്ട് മാസത്തിനുള്ളിൽ സംസ്ഥാന ശിശുക്ഷേമ സമിതി ഓഫീസുമായി ബന്ധപ്പെടണമെന്നും ജനറൽ സെക്രട്ടറി ജി എൽ അരുൺഗോപി അറിയിച്ചു.