Kochi Train Derails: കൊച്ചിയിൽ ചരക്കു തീവണ്ടി പാളം തെറ്റി; ട്രെയിനുകൾ വൈകിയോടുന്നു
Kalamassery Train Derail: അപകടം മറ്റു ട്രെയിൻ ഗതാഗതത്തെ ബാധിച്ചു. ഈ ട്രെയിനുകൾ വൈകിയാണ് ഓടുന്നത് ഈ...

Train Derails At Kochi
കൊച്ചി: കളമശ്ശേരിയിൽ ചരക്ക് തീവണ്ടി പാളം തെറ്റി അപകടം. ട്രെയിൻ വൈദ്യുതി പോസ്റ്റിൽ ഇടിച്ചാണ് അപകടം സംഭവിച്ചത്. ആളപായം ഇല്ലെന്നാണ് നിലവിൽ ലഭിക്കുന്ന റിപ്പോർട്ട്. ട്രെയിൻ പാളം തെറ്റിയത് മറ്റു തീവണ്ടികളുടെ യാത്രയെയും ബാധിച്ചിരിക്കുകയാണ്. ആറുമണിക്ക് മുമ്പായി ട്രെയിൻ ഗതാഗതം പുനസ്ഥാപിക്കാൻ സാധിക്കുമെന്നാണ് റെയിൽവേ വൃത്തങ്ങൾ അറിയിക്കുന്നത്.
കളമശ്ശേരി റെയിൽവേ സ്റ്റേഷനിലാണ് സംഭവം. ചരക്ക് ട്രെയിൻ ഷണ്ടിങ് ചെയ്യുന്നതിനിടയിൽ റെയിൽപ്പാലം അവസാനിക്കുന്ന ഭാഗത്തുള്ള ബാരിക്കേടും ഇടിച്ചു മുന്നോട്ടു പോവുകയായിരുന്നു. ശേഷം വൈദ്യുത പോസ്റ്റിൽ ഇടിച്ചു. ഇതോടെ ഈ ട്രാക്കിൽ വൈദ്യുത തടസ്സം നേരിട്ടു. ഇതിന്റെ ഭാഗമായി ആലുവ ഭാഗത്തേക്കുള്ള ട്രെയിൻ ഗതാഗതമാണ് തടസ്സപ്പെട്ടിരിക്കുന്നത്. ഗതാഗതം പുനരാരംഭിക്കുന്നതിന് വേണ്ടിയുള്ള നടപടികൾ ദ്രുതഗതിയിൽ പൂർത്തീകരിക്കുന്നതായി റെയിൽവേ വൃത്തങ്ങൾ അറിയിച്ചു.
ട്രെയിൻ പാളം തെറ്റിയതിനെ തുടർന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന ഏറനാട് എക്സ്പ്രസ് ആലുവയിൽ നിർത്തിയിട്ടിരിക്കുകയാണ് എന്നാണ് റിപ്പോർട്ട്. ഗുരുവായൂർ എറണാകുളം പാസഞ്ചർ നിലവിൽ അങ്കമാലിയിലാണ്. തിരുവനന്തപുരം ഇൻഡോർ പ്രതിവാദ ട്രെയിൻ ഒന്നരമണിക്കൂർ വൈകിയോടും.