ബാലഭാസ്കറിന്റെ മരണത്തിൽ തുടരന്വേഷണം; സിബിഐയ്ക്ക് ഹൈക്കോടതി നിർദേശം
എന്നാൽ പിന്നാലെ നടന്ന അന്വേഷണത്തിൽ അപകടം സ്വാഭാവികമാണെന്നും ഗൂഢാലോചന ഒന്നും നടന്നിട്ടില്ല എന്നും. ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ടും സമർപ്പിച്ചിരുന്നു. എന്നാൽ സിബിഐയുടെ കണ്ടെത്തലുകളിൽ കുടുംബത്തിന് തൃപ്തി ഇല്ലായിരുന്നു. അപകടം നടന്ന സ്ഥലത്തെ ചില നിർണായക സാഹചര്യങ്ങളും സാമ്പത്തിക ഇടപാടുകളും കൂടുതൽ അന്വേഷിക്കണമെന്ന്....

Balabhaskar
കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിൽ തുടരന്വേഷണം നടത്താൻ സിബിഐക്ക് നിർദ്ദേശം നൽകി കോടതി. സംഭവത്തിൽ രണ്ട് തവണ സിബിഐ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇത് ചോദ്യം ചെയ്തുകൊണ്ട് കുടുംബം നൽകിയ ഹർജിയിലാണ് വീണ്ടും അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥർ അന്വേഷിക്കണം എന്നാണ് നിർദ്ദേശം. ജസ്റ്റിസ് ഗിരീഷിന്റെ ബെഞ്ചാണ് ഉത്തരവിട്ടത്. അപകടമരണവുമായി ബന്ധപ്പെട്ട് ബാലഭാസ്കറിന്റെ മാതാപിതാക്കളുടെ സംശയവും പരിശോധിക്കണമെന്നും കോടതി നിർദ്ദേശം മുന്നോട്ടുവച്ചു.
സിബിഐയുടെ കണ്ടെത്തലുകളിൽ കുടുംബത്തിന് തൃപ്തി ഇല്ല…
2018 ലാണ് വാഹനാപകടത്തിൽ ബാലഭാസ്കറും മകളും മരിച്ചത്. അപകടം നടന്ന ഉടനെ തന്നെ ദുരൂഹതകൾ ആരോപിക്കപ്പെട്ടിരുന്നു. എന്നാൽ പിന്നാലെ നടന്ന അന്വേഷണത്തിൽ അപകടം സ്വാഭാവികമാണെന്നും ഗൂഢാലോചന ഒന്നും നടന്നിട്ടില്ല എന്നും. ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ടും സമർപ്പിച്ചിരുന്നു. എന്നാൽ സിബിഐയുടെ കണ്ടെത്തലുകളിൽ കുടുംബത്തിന് തൃപ്തി ഇല്ലായിരുന്നു. അപകടം നടന്ന സ്ഥലത്തെ ചില നിർണായക സാഹചര്യങ്ങളും സാമ്പത്തിക ഇടപാടുകളും കൂടുതൽ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വീണ്ടും കോടതിയെ സമീപിച്ച സാഹചര്യത്തിലാണ് കോടതി സിബിഐയോട് അന്വേഷണം നടത്താൻ നിർദ്ദേശം നൽകിയത്.
ALSO READ:മാസപ്പടി കേസിൽ SIT രൂപീകരിച്ചത് നിയമവിരുദ്ധം! അഴിമതി തടയൽ നിയമപ്രകാരം കേസെടുക്കണമെന്ന് ഹൈക്കോടതി
അതേസമയം വാഹനം ഓടിച്ച അർജ്ജുൻ മാത്രമായിരുന്നു. എന്നാൽ അപകടമരണമല്ല കൊലപാതകമാണ് എന്നാണ് മാതാപിതാക്കൾ ഉന്നയിക്കുന്ന ആരോപണം. സംഭവത്തിൽ ബാലഭാസ്കറുമായി അടുപ്പമുണ്ടായിരുന്ന മാനേജർമാരും സഹായികളും പിന്നീട് സ്വർണ കടത്ത് കേസുമായി ബന്ധപ്പെട്ട അറസ്റ്റിലായത്. കേസിൽ കൂടുതൽ ദുരൂഹിത ഉയർത്തിയിരുന്നു. ബാലഭാസ്കർ അറിയാതെ അവർ സഞ്ചരിച്ചിരുന്ന വാഹനത്തിൽ സ്വർണക്കടത്ത് നടത്തിയിരുന്നു എന്ന സംശയം ഉയരുന്നുണ്ട് ഇക്കാര്യത്തിൽ അന്വേഷണം നടന്നിട്ടില്ലെന്നും മാതാപിതാക്കൾ കോടതിയിൽ വ്യക്തമാക്കിയിരുന്നു.
തിരുവനന്തപുരത്ത് പള്ളിപ്പുറത്ത് വച്ചായിരുന്നു ബാലഭാസ്കറും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെടുന്നത്. സംഭവത്തിൽ ബാലഭാസ്കർക്കും ഭാര്യയ്ക്കും ഗുരുതരമായി പരിക്കേൽക്കുകയും ഒപ്പം ഉണ്ടായിരുന്ന രണ്ടു വയസ്സുള്ള മകൾ സംഭവസ്ഥലത്ത് വച്ച് തന്നെ മരിക്കുകയും ചെയ്തു. ചികിത്സയിലായിരുന്ന ബാലഭാസ്കർ 2018 ഒക്ടോബർ 2ന് ആയിരുന്നു മരിച്ചത്.
ENGLISH SUMMARY
The court has directed the CBI to conduct further investigation into the death of violinist Balabhaskar. The CBI had previously conducted investigations and submitted reports on the matter on two occasions; the order for a fresh probe follows a petition filed by the family challenging these findings. The directive stipulates that the investigation must be conducted by officers of the rank of Deputy Superintendent of Police (DySP). The order was issued by the bench of Justice Girish.