Aranmula Vallasdya: ദേവന് നേദിക്കുന്നതിന് മുൻപ് വള്ളസദ്യ മന്ത്രിക്ക് നൽകിയത് കടുത്ത ആചാരലംഘനം; പരിഹാരക്രിയ വേണമെന്ന് തന്ത്രിയുടെ കത്ത്

Aranmula Vallasadya Controversy: കഴിഞ്ഞ അഷ്ടമിരോഹിണി ദേവൻ സ്വീകരിച്ചിട്ടില്ല എന്നും പരിഹാരക്രിയ ചെയ്യണമെന്നും തന്ത്രി കത്തിൽ വ്യക്തമാക്കി. കൂടാതെ പള്ളിയോട സേവാസംഘം(

Aranmula Vallasdya: ദേവന് നേദിക്കുന്നതിന് മുൻപ് വള്ളസദ്യ മന്ത്രിക്ക് നൽകിയത് കടുത്ത ആചാരലംഘനം; പരിഹാരക്രിയ വേണമെന്ന് തന്ത്രിയുടെ കത്ത്

Aranmula Vallasadya

Updated On: 

14 Oct 2025 | 10:59 PM

തിരുവനന്തപുരം: ആറന്മുള അഷ്ടമി രോഹിണി(Aranmula Ashtami Rohini) യുടെ വള്ളസദ്യ(Vallasadhya) ദേവന് സമർപ്പിക്കുന്നതിന് മുമ്പ് മന്ത്രിക്ക് നൽകിയത് കടുത്ത ആചാരലംഘനമാണെന്ന് തന്ത്രി. ദേവസ്വം ബോർഡിന് നൽകിയ കത്തിലാണ് തന്ത്രി ഇതിനെക്കുറിച്ച് പരാമർശിച്ചിരിക്കുന്നത്. ആചാരം ലംഘിച്ചതിന് പരിഹാര ക്രിയ ചെയ്യണമെന്നും തന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്. ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യയിൽ ആചാരലംഘനം നടന്നിട്ടുണ്ടെന്ന് ഇപ്പോൾ തന്ത്രി സ്ഥിരീകരിച്ചിരിക്കുകയാണ്.

ദേവന് നേദിക്കുന്നതിനു മുൻപായി മന്ത്രിക്ക് സദ്യ വിളമ്പിയ നടപടി ഗുരുതരമായ ആചാരലംഘനം ആണെന്നാണ് തന്ത്രി കത്തിൽ പരാമർശിക്കുന്നത്. കഴിഞ്ഞ അഷ്ടമിരോഹിണി ദേവൻ സ്വീകരിച്ചിട്ടില്ല എന്നും പരിഹാരക്രിയ ചെയ്യണമെന്നും തന്ത്രി കത്തിൽ വ്യക്തമാക്കി. കൂടാതെ പള്ളിയോട സേവാസംഘം(Palliyoda Seva Sangham) ഭാരവാഹികളും ദേവസ്വം ഉദ്യോഗസ്ഥരും ക്ഷേത്രനടയിൽ എണ്ണപ്പണം സമർപ്പിക്കണമെന്നും ചടങ്ങുകൾ ആവർത്തിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.

ഇതോടെ ആചാരലംഘനം നടന്നിട്ടില്ലെന്ന പള്ളിയോട സേവാ സംഘത്തിന്റെ വാദം പൊളിഞ്ഞു. തന്ത്രി തന്നെ ലംഘനം സ്ഥിരീകരിച്ചതോടെ പള്ളിയോട സേവാസംഘം വെട്ടിലായിരിക്കുകയാണ്. ഭാവിയിൽ ഇത്തരം വീഴ്ചകൾ സംഭവിക്കില്ലെന്ന് എല്ലാവരും ചേർന്ന് സത്യം ചെയ്യണമെന്നും തന്ത്രിയുടെ കത്തിൽ പറയുന്നു.

 

പോത്തിറച്ചി എങ്ങനെ തിരിച്ചറിയാം?
ഷാരൂഖാന്റെ വാച്ചിന്റെ വില എത്ര? പ്രത്യേകതകൾ ഏറെ
കോളിഫ്‌ളവറില്‍ നിന്നും പുഴുവിനെ തുരത്താനുള്ള വഴിയിതാ
ഈ ഭക്ഷണങ്ങൾ പ്ലാസ്റ്റിക് പാത്രത്തിൽ ഫ്രിഡ്ജിൽ വയ്ക്കരുത്
ഇന്ത്യന്‍ ആര്‍മിയുടെ റൈഫിള്‍ ഘടിപ്പിച്ച റോബോട്ടിനെ കണ്ടിട്ടുണ്ടോ? റിപ്പബ്ലിക് പരേഡിന്റെ റിഹേഴ്‌സലിനിടയിലെ കാഴ്ച
പ്രയാഗ്‌രാജിൽ വ്യോമസേനയുടെ പരിശീലന വിമാനം കുളത്തിൽ തകർന്നുവീണു
അമിത ലോഡ് ആപത്ത്
Bullet Train Video: ഇന്ത്യയിൽ ഉടൻ, ഇതാണ് ആ ബുള്ളറ്റ് ട്രെയിൻ