Global Ayyappa Sangamam: ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കാൻ പന്തളം കൊട്ടാരത്തിൽ നിന്ന് ആരുമെത്തില്ല
Pandalam Palace Reps to Skip Agola Ayyappa sangamam: ശബരിമലയിലെ യുവതീ പ്രവേശവുമായി ബന്ധപ്പെട്ട് സർക്കാർ എടുത്ത കേസുകൾ പിൻവലിക്കാത്തതിലും, സുപ്രീം കോടതിയിൽ നിലപാട് തിരുത്താത്തതിലും കൊട്ടാരം പ്രതിഷേധം അറിയിച്ചു.
പത്തനംതിട്ട: ആഗോള അയ്യപ്പസംഗമം നടക്കുമ്പോൾ പന്തളം കൊട്ടാരം പ്രതിനിധികൾ ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കില്ല. കൊട്ടാരത്തിൽ രണ്ട് കുടുംബാംഗങ്ങൾ മരിച്ചതിനെത്തുടർന്നുള്ള അശുദ്ധി നിലനിൽക്കുന്നതിനാലാണ് ഈ തീരുമാനമെന്ന് പന്തളം കൊട്ടാരം നിർവാഹക സംഘം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
വിഷയങ്ങളോടുള്ള പ്രതിഷേധം
ശബരിമലയിലെ യുവതീ പ്രവേശവുമായി ബന്ധപ്പെട്ട് സർക്കാർ എടുത്ത കേസുകൾ പിൻവലിക്കാത്തതിലും, സുപ്രീം കോടതിയിൽ നിലപാട് തിരുത്താത്തതിലും കൊട്ടാരം പ്രതിഷേധം അറിയിച്ചു. വിശ്വാസത്തെ സംരക്ഷിച്ചുകൊണ്ട് വേണം സർക്കാരും ദേവസ്വം ബോർഡും മുന്നോട്ട് പോകേണ്ടതെന്നും പന്തളം കൊട്ടാരം ആവശ്യപ്പെട്ടു.
Also Read: ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് വിചിത്ര ഉത്തരവുമായി മലബാർ ദേവസ്വം ബോർഡ്
അശുദ്ധിക്ക് കാരണം
സെപ്റ്റംബർ 11-ന് രാജകുടുംബാംഗമായ ലക്ഷ്മി തമ്പുരാട്ടിയും, അടുത്തിടെ കൊട്ടാരം നിർവാഹകസംഘം സെക്രട്ടറിയുടെ സഹോദരി പുത്രിയായ മാളവികയും അന്തരിച്ചിരുന്നു. ഇവരുടെ വിയോഗത്തെത്തുടർന്നുള്ള അശുദ്ധി നിലനിൽക്കുന്നതുകൊണ്ടാണ് പ്രതിനിധികൾ സംഗമത്തിൽ നിന്ന് വിട്ടുനിൽക്കുന്നത്.
മലബാർ ദേവസ്വം ഉത്തരവിന് സ്റ്റേ
ആഗോള അയ്യപ്പ സംഗമത്തിൽ ക്ഷേത്ര ഫണ്ട് ഉപയോഗിക്കാമെന്ന മലബാർ ദേവസ്വം ഉത്തരവിന് ഹൈക്കോടതി സ്റ്റേ. യാത്രാ ചെലവിന് ക്ഷേത്ര ഫണ്ട് ഉപയോഗിക്കാമെന്നാണ് ദേവസ്വം ബോർഡ് ഉത്തരവിട്ടതിനാണ് ഈ തിരിച്ചടി നേരിട്ടത്. മലബാർ ദേവസ്വത്തിന് കീഴിലെ ജീവനക്കാർക്ക് ആഗോള അയ്യപ്പ സംഗമത്തിൽ യാത്ര ചെലവെന്നോണം ക്ഷേത്രം ഫണ്ട് ഉപയോഗിക്കാം എന്നായിരുന്നു നിർദേശം. അതാത് ക്ഷേത്രങ്ങൾ ഫണ്ട് നൽകണമെന്ന ഉത്തരവിനാണ് സ്റ്റേ ലഭിച്ചിരിക്കുന്നത്.