Thamarassery Churam Accident: ചരക്ക് ലോറി ഏഴ് വാഹനങ്ങളിൽ ഇടിച്ച് അപകടം; താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്

Goods Lorry Hits Seven Vehicles at Thamarassery Churam: നിയന്ത്രണം നഷ്ടപ്പെട്ട ചരക്ക് ലോറി ആറ് വാഹനങ്ങളിൽ ഇടിച്ച ശേഷം കാറിന് മുകളിലേക്ക് മറിയുകയായിരുന്നു. മൂന്ന് കാറുകൾ, രണ്ട് ബൈക്കുകൾ, ഒരു പിക്കപ്പ് വാൻ, ഒരു ഓട്ടോയും ഒരു കാറുമാണ് അപകടത്തിൽ പെട്ടത്.

Thamarassery Churam Accident: ചരക്ക് ലോറി ഏഴ് വാഹനങ്ങളിൽ ഇടിച്ച് അപകടം; താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്

താമരശ്ശേരി ചുരത്തിലുണ്ടായ അപകടം

Updated On: 

26 Aug 2025 06:58 AM

താമരശ്ശേരി: താമരശ്ശേരി ചുരത്തിലെ എട്ടാം വളവിൽ ചരക്ക് ലോറി വാഹനങ്ങളിൽ ഇടിച്ച് അപകടം. നിയന്ത്രണം നഷ്ടപ്പെട്ട ചരക്ക് ലോറി ആറ് വാഹനങ്ങളിൽ ഇടിച്ച ശേഷം കാറിന് മുകളിലേക്ക് മറിയുകയായിരുന്നു. മൂന്ന് കാറുകൾ, രണ്ട് ബൈക്കുകൾ, ഒരു പിക്കപ്പ് വാൻ, ഒരു ഓട്ടോയും ഒരു കാറുമാണ് അപകടത്തിൽ പെട്ടത്. തിങ്കളാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം.

ചരക്ക് ലോറി ആദ്യം ഇടിച്ച കാർ തലകീഴായി മറിയുകയായിരുന്നു. ഇതോടെ മുന്നിലെ കാറിൽ ഉണ്ടായിരുന്ന യാത്രക്കാർ ഇറങ്ങി ഓടി. ഇത് കാരണം വലിയ അപകടങ്ങൾ ഒഴിവാക്കാനായി. ഇതിന് തൊട്ടുപിന്നാലെ വളവിൽ കടന്ന് പോകാനായി നിർത്തിയിട്ടിരുന്ന വാഹനങ്ങൾ ഒന്നിന് പുറകെ ഒന്നായി ഇടിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജ്, വൈത്തിരി താലൂക്ക് ആശുപത്രി, പുതുപ്പായി സ്വകാര്യ ആശുപത്രി എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചു.

ALSO READ: 2019ൽ കാണാതായ യുവാവിനെ കൊന്നു കുഴിച്ചുമൂടി; 2 സുഹൃത്തുക്കൾ കോഴിക്കോട് അറസ്റ്റിൽ

റോഡിൽ നിന്നും അപകടത്തില്‍പ്പെട്ട വാഹനങ്ങൾ നീക്കിയിട്ടുണ്ട്. എങ്കിലും ഗതാഗതകുരുക്ക് ഇപ്പോഴും തുടരുകയാണെന്നാണ് വിവരം. ഹൈവേ പോലീസ്, ട്രാഫിക് പോലീസ്, അടിവാരം ഔട്ട് പോസ്റ്റിലെ പോലീസ് ഉദ്യോഗസ്ഥർ, കൽപ്പറ്റയിൽ നിന്നുമെത്തിയ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ, ചുരം ഗ്രീൻ ബ്രിഗേഡ്, ചുരം സംരക്ഷണ സമിതി പ്രവർത്തകർ തുടങ്ങിയവർ ചേർന്ന് ഗതാഗതം സുഗമമാക്കാനുള്ള നീക്കങ്ങള്‍ തുടരുകയാണ്. നിലവില്‍, ചുരത്തിലൂടെ ഒരു വരിയായി മാത്രമാണ് വാഹനങ്ങള്‍ കടത്തിവിടുന്നത്

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ