Demolish Buildings In School: സ്കൂളുകളിലെ അപകടാവസ്ഥയിലുള്ള കെട്ടിടങ്ങൾ പൊളിച്ചുനീക്കാൻ ഉത്തരവ്; പൊളിക്കുക സ്കൂൾ തുറക്കും മുമ്പ്
Demolish Old Buildings In School: പഴയ കെട്ടിടങ്ങൾ ഉണ്ടെന്ന കാരണത്താൽ പുതിയ കെട്ടിടങ്ങൾക്ക് ഫിറ്റ്നസ് കിട്ടാതെ വരുന്നുണ്ട്. ദുരന്ത നിവാരണ നിയമ പ്രകാരം ആവശ്യമായ നിർദേശം ജില്ലാ കളക്ടർമാർ നൽകും. ഇതിൻ്റെ അടിസ്ഥാനത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് കെട്ടിടങ്ങൾ പൊളിച്ചുനീക്കുക.

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ കോമ്പൗണ്ടുകളിൽ സ്ഥിതി ചെയ്യുന്ന അപകടാവസ്ഥയിലുള്ള എല്ലാ കെട്ടിടങ്ങളും പൊളിച്ചുനീക്കാൻ ഉത്തരവ്. സ്കൂൾ തുറക്കും മുൻപ് തന്നെ പൊളിച്ചുനീക്കുമെന്നാണ് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചിരിക്കുന്നത്. പുതിയ കെട്ടിടങ്ങൾ നിർമിച്ച സ്കൂളുകളിലും പഴയ കെട്ടിടങ്ങൾ അപകടാവസ്ഥയിൽ തുടരുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷിന്റെയും പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെയും നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്.
പഴയ കെട്ടിടങ്ങൾ ഉണ്ടെന്ന കാരണത്താൽ പുതിയ കെട്ടിടങ്ങൾക്ക് ഫിറ്റ്നസ് കിട്ടാതെ വരുന്നുണ്ട്. ദുരന്ത നിവാരണ നിയമ പ്രകാരം ആവശ്യമായ നിർദേശം ജില്ലാ കളക്ടർമാർ നൽകും. ഇതിൻ്റെ അടിസ്ഥാനത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് കെട്ടിടങ്ങൾ പൊളിച്ചുനീക്കുക. കൂടാതെ സ്കൂൾ കെട്ടിടങ്ങളുടെ മുകളിലേക്ക് വളർന്ന് നിൽക്കുന്ന വൃക്ഷങ്ങളുടെ ശാഖകളും മുറിച്ച് മാറ്റേണ്ടതുണ്ട്. സ്വകാര്യ വ്യക്തികൾക്കും ഉത്തരവ് ബാധകമാണ്.
സ്കൂൾ പരിസരത്ത് അപകടകരമായി നിൽക്കുന്ന മരങ്ങളും മുറിച്ചുമാറ്റും. പൂർണമായും സുരക്ഷിതമായ പഠനാന്തരീക്ഷം ഉറപ്പാക്കുന്നുവെന്ന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ ഉറപ്പാക്കാനും നിർദേശിച്ചു. ഇത്തരത്തിൽ എല്ലാ സുരക്ഷാ ഭീഷണികളും ഒഴിവായ അപകട സാധ്യതയില്ലാത്ത സ്കൂളുകൾക്ക് പ്രൊവിഷണൽ ഫിറ്റ്നസ് നൽകി അധ്യയനത്തിന് അവസരമൊരുക്കും.
ചുമരുകളുടെ പ്ലാസ്റ്ററിംഗ്, ഫ്ലോറിംഗിലെ ചെറിയ പ്രശ്നങ്ങൾ, ക്ലാസ് മുറിയിലെ അപാകതകൾ, ഫാൾസ് സീലിംഗ് ഇല്ലാത്തത് തുടങ്ങിയ സാങ്കേതിക കാരണങ്ങളാൽ ഫിറ്റ്നസ് ലഭിക്കാത്ത സ്കൂളുകൾക്ക് സർക്കാരിൻ്റെ നിർദ്ദേശം സഹാകരമാകുന്നത്. ഇത്തരത്തിൽ കേടുപാടുകൾ പരിഹരിച്ച 140 സ്കൂളുകൾക്കാണ് ഫിറ്റ്നസ് നൽകിയത്.
സ്കൂൾ പരിസരത്ത് അപകടകരമായി നിൽക്കുന്ന മരങ്ങളും മുറിച്ചുമാറ്റാൻ ഉത്തരവായിട്ടുണ്ട്. വിദ്യാർത്ഥികൾക്ക് പൂർണമായും സുരക്ഷിതമായ പഠനാന്തരീക്ഷം ഉറപ്പാക്കുന്നുവെന്ന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ ഉറപ്പാക്കാനും വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.