Guruvayur Temple: ഗുരുവായൂർ ഏകാദശി: ഉദയാസ്തമന പൂജ വൃശ്ചിക മാസത്തിൽ തന്നെ നടത്തണം; ദേവസ്വത്തിന് തിരിച്ചടി

Guruvayur Temple to Hold Ekadasi Pooja on Traditional Date: ഭരണസമിതിയുടെ ഈ വാദങ്ങൾ സുപ്രീംകോടതി തള്ളിക്കളഞ്ഞു. തന്ത്രിക്ക് ഉചിതമെന്ന് തോന്നിയാൽ ഈ തുലാമാസത്തിലും ഉദയാസ്തമന പൂജ നടത്താമെന്നും കോടതി ഇടക്കാല ഉത്തരവിൽ വ്യക്തമാക്കി.

Guruvayur Temple: ഗുരുവായൂർ ഏകാദശി: ഉദയാസ്തമന പൂജ വൃശ്ചിക മാസത്തിൽ തന്നെ നടത്തണം; ദേവസ്വത്തിന് തിരിച്ചടി

ഗുരുവായൂർ ക്ഷേത്രം

Published: 

30 Oct 2025 15:24 PM

ന്യൂഡൽഹി: ഗുരുവായൂർ ക്ഷേത്രത്തിലെ വൃശ്ചിക മാസത്തിലെ ഏകാദശി ഉദയാസ്തമന പൂജ, ആ മാസത്തിൽ തന്നെ നടത്തണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. ഭരണപരമായ സൗകര്യങ്ങൾ മുൻനിർത്തി പൂജയുടെ തീയതി മാറ്റിവെക്കരുത് എന്നും കോടതി വ്യക്തമാക്കി.

ക്ഷേത്രത്തിലെ വിഗ്രഹത്തിൻ്റെ ചൈതന്യം വർദ്ധിപ്പിക്കുക എന്നതാണ് പൂജകളിലൂടെ തന്ത്രിയുടെ പ്രധാന കടമയെന്നും, ഭക്തരുടെ തിരക്ക് പരിഗണിച്ച് പൂജകൾ മാറ്റേണ്ട ആവശ്യം തന്ത്രിക്കില്ലെന്നും ജസ്റ്റിസ് ജെ കെ മഹേശ്വരി അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. ഈ വർഷത്തെ വൃശ്ചിക ഏകാദശി ഡിസംബർ ഒന്നിനാണ്.

കഴിഞ്ഞ വർഷം വൃശ്ചിക ഏകാദശി നാളിലെ പൂജ, ഭക്തജനത്തിരക്ക് കാരണം തുലാമാസത്തിലെ ഏകാദശിയിലേക്ക് മാറ്റിയിരുന്നു. ഇതിനെതിരെ തന്ത്രിയുടെ കുടുംബമായ പുഴക്കര ചേന്നാസ് മനയിലെ ചില അംഗങ്ങൾ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.

 

Also Read: Gold: സ്വർണം കീഴടങ്ങി, വെള്ളിയും ഇടിവിൽ; നേട്ടം മുഴുവൻ ഇക്കൂട്ടർക്ക്

 

ഗുരുവായൂർ ദേവസ്വം നിയമത്തിലെ 10(ജി) വകുപ്പ് പ്രകാരം ഭക്തർക്ക് സൗകര്യങ്ങൾ ഒരുക്കേണ്ടത് ദേവസ്വത്തിൻ്റെ നിയമപരമായ കടമയാണെന്ന് ഭരണസമിതി സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിൻ്റെ ഭാഗമായാണ് തന്ത്രിയുടെ അനുമതിയോടെ പൂജ മാറ്റിയത്. മാത്രമല്ല, ക്ഷേത്രത്തിൽ നിലനിന്നിരുന്ന നിരവധി ആചാരങ്ങളിൽ മുൻ തന്ത്രിമാർ മാറ്റം വരുത്തിയിട്ടുണ്ടെന്നും പൂജയില്ലാതെ വൃശ്ചിക ഏകാദശി പൂർത്തിയാകില്ലെന്ന വാദം തെറ്റാണെന്നും ദേവസ്വം ബോർഡ് കോടതിയെ അറിയിച്ചിരുന്നു.

 

കോടതി ഉത്തരവ്

 

ഭരണസമിതിയുടെ ഈ വാദങ്ങൾ സുപ്രീംകോടതി തള്ളിക്കളഞ്ഞു. തന്ത്രിക്ക് ഉചിതമെന്ന് തോന്നിയാൽ ഈ തുലാമാസത്തിലും ഉദയാസ്തമന പൂജ നടത്താമെന്നും കോടതി ഇടക്കാല ഉത്തരവിൽ വ്യക്തമാക്കി. പരമ്പരാഗതമായ ആചാരങ്ങൾ അതേപടി തുടരണം എന്ന ഭക്തരുടെയും തന്ത്രി കുടുംബാംഗങ്ങളുടെയും നിലപാടിനാണ് ഇതോടെ സുപ്രീംകോടതിയിൽ വിജയം കണ്ടിരിക്കുന്നത്.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും