Happy New Year 2026: തലസ്ഥാനത്തും പാപ്പാഞ്ഞി കത്തും; കൊച്ചി വേണ്ട ന്യൂയറിന് കോവളം മതി

Thiruvananthapuram New Year Events: 40 അടി ഉയരമുള്ള പാപ്പാഞ്ഞിയെ കാണാന്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇപ്പോള്‍ തന്നെ ആളുകള്‍ എത്തുന്നുണ്ട്. എപ്പിലോഗ് എന്ന പേരിലാണ് പുതുവത്സരാഘോഷങ്ങള്‍ നടത്തുന്നത്.

Happy New Year 2026: തലസ്ഥാനത്തും പാപ്പാഞ്ഞി കത്തും; കൊച്ചി വേണ്ട ന്യൂയറിന് കോവളം മതി

പ്രതീകാത്മക ചിത്രം

Published: 

28 Dec 2025 | 07:45 AM

തിരുവനന്തപുരം: പുതുവത്സരാഘോഷങ്ങള്‍ ഗംഭീരമാക്കാന്‍ പാപ്പാഞ്ഞിയെ കത്തിക്കാനൊരുങ്ങി തലസ്ഥാന നഗരിയും. തിരുവനന്തപുരം വെള്ളാറിലെ കേരള ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്റ്റ് വില്ലേജിന്റെ നേതൃത്വത്തിലാണ് പാപ്പാഞ്ഞിയെ ഒരുക്കുന്നത്. കോവളത്ത് ക്രാഫ്റ്റ് വില്ലേജിലെ പത്തോളം കലാകാരന്മാരുടെ നേതൃത്വത്തില്‍ പാപ്പാഞ്ഞിയുടെ നിര്‍മ്മാണം പുരോഗമിക്കുകയാണ്.

40 അടി ഉയരമുള്ള പാപ്പാഞ്ഞിയെ കാണാന്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇപ്പോള്‍ തന്നെ ആളുകള്‍ എത്തുന്നുണ്ട്. എപ്പിലോഗ് എന്ന പേരിലാണ് പുതുവത്സരാഘോഷങ്ങള്‍ നടത്തുന്നത്. പാപ്പാഞ്ഞിയെ കത്തിക്കുന്നതിന് പുറമെ വേറെയും ഒട്ടേറെ പരിപാടികള്‍ ഇവിടെ നടക്കും.

അഭയ ഹിരണ്‍മയിയുടെ നേതൃത്വത്തില്‍ ഹിരണ്‍മയം ബാന്‍ഡിന്റെ സംഗീത വിരുന്നുണ്ടാകും. ഇതുകൂടാതെ ഡിജെ പാര്‍ട്ടി, ഫുഡ് ഫെസ്റ്റ്, ചെണ്ട ഫ്യൂഷന്‍, വെടിക്കെട്ട് ഉള്‍പ്പെടെയുള്ളവയും ആഘോഷത്തിന് മാറ്റുകൂട്ടാന്‍ സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്.

Also Read: Kochi Metro: പുതുവത്സരം കൊച്ചിയില്‍ ആഘോഷിക്കാം; പാതിരാത്രിയും മെട്രോ സര്‍വീസ് ഉറപ്പ്

കലാപരിപാടികള്‍ ആരംഭിക്കുന്നതിന് മുമ്പ് പൊതു സന്ദര്‍ശനമുണ്ടാകും. ഡിസംബര്‍ 31ന് വൈകിട്ട് മൂന്ന് മണി വരെയാണ് സന്ദര്‍ശന സമയം. വൈകിട്ട് ഏഴ് മണിയോടെ കലാപരിപാടികള്‍ ആരംഭിക്കും. രാത്രി 12 മണി വരെയായിരിക്കും പരിപാടികള്‍. പുതുവര്‍ഷത്തില്‍ വെടിക്കെട്ടോടെ പാപ്പാഞ്ഞിയെ കത്തിക്കും, ഇതോടെ ആഘോഷങ്ങള്‍ സമാപിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

Follow Us
കന്നി വോട്ടാണോ? ഹൽവ വാങ്ങാൻ മറക്കല്ലേ
തിരഞ്ഞെടുപ്പു ദിവസം ചൂടിൽ ഉരുകുമോ? അതോ മഴയോ?
വെറും 38 വോട്ട്, കുറഞ്ഞ ഭൂരിപക്ഷത്തിൽ ജയിച്ചവർ
വോട്ടര്‍ ഐഡി ഇല്ലേ? വോട്ട് ചെയ്യാന്‍ ഇവ കൊണ്ടുപോകാം
കൊട്ടിക്കലാശത്തിൽ പുതിയ സ്റ്റെപ്പുമായി ബി ഗോപാലകൃഷ്ണൻ
എന്തിനാ ഇത്ര ധൃതി, കോട്ടയത്ത് നടന്ന അപകടം കണ്ടോ
ബിജെപിയുടെ കൊട്ടിക്കലാശം
സിറാജിൻ്റെ പെരുമാറ്റം കണ്ടോ?