Kerala Rain Alert: സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴ; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
Heavy rain Alert in kerala: നാല് ജില്ലകളിൽ ഓറഞ്ച് അലർട്ടും ഏഴ് ജില്ലകളിൽ യെല്ലോ അലർട്ടുമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ,പാലക്കാട് , മലപ്പുറം എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇത് പ്രകാരം ഇന്ന് വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. നാല് ജില്ലകളിൽ ഓറഞ്ച് അലർട്ടും ഏഴ് ജില്ലകളിൽ യെല്ലോ അലർട്ടുമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ,പാലക്കാട് , മലപ്പുറം എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. അതേസമയം അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
നാളെയും സംസ്ഥാനത്ത് വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ,പാലക്കാട് , മലപ്പുറം എന്നീ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ച കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട് എന്നിവിടങ്ങളിലും വ്യാഴാഴ്ച കാസര്‍കോട്, കണ്ണൂരിലും യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
Also Read:മഴയെത്തുന്നു! മണ്‍സൂണ്‍ രീതികളില്‍ മാറ്റത്തിന് സാധ്യതയെന്ന് വിദഗ്ധര്‍
അതേസമയം ഇത്തവണ കേരളത്തിൽ കാലവർഷം നേരത്തെ എത്തുമെന്നാണ് സൂചന. കഴിഞ്ഞ 15 വർഷത്തിനിടയിൽ കാലവർഷം നേരത്തെ എത്തുന്ന വർഷമായിരിക്കും ഇതെന്നാണ് സൂചന. മെയ് 27 -ഓടെ കാലവർഷം കേരളത്തിൽ എത്തുമെന്നാണ് ആദ്യം പ്രവചിച്ചിരുന്നത്. എന്നാൽ മെയ് 24-ഓടെ മൺസൂൺ എത്താനുള്ള സാധ്യതയാണ് കാണുന്നത്. ഇതിന് അനുകൂലമായ കാലാവസ്ഥയാണ് ഇപ്പോൾ സംസ്ഥാനത്ത് പ്രകടമാകുന്നത്.
സാധാരണയായി ജൂൺ ഒന്നിനാണ് സംസ്ഥാനത്ത് തെക്കുപടിഞ്ഞാറൻ മൺസൂൺ എത്തുന്നത്. കഴിഞ്ഞ വർഷം മെയ് 31ന് മൺസൂൺ ഷെഡ്യൂളിനേക്കാൾ ഒരു ദിവസം മുമ്പാണ് മഴ എത്തിയത്. ആൻഡമാൻ ദ്വീപുകളിൽ മെയ് 13 ന് മൺസൂൺ എത്തിയിരുന്നു.