AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

MV Govindan: ‘ആർ.എസ്.എസിന് എന്ത് കല? വേടന്റെ പാട്ടുകൾ കരുത്തുള്ളത്, വേട്ടയാടാൻ സമ്മതിക്കില്ല’; എംവി ഗോവിന്ദൻ

MV Govindan about Rapper Vedan songs: ആർ.എസ്.എസിന് എന്ത് കലയെന്നും വേടൻ സം​ഗീതത്തിലൂടെ കലാപം ഉണ്ടാക്കാൻ ശ്രമിക്കുകയാണെന്നാണ് അവർ പറയുന്നതെന്നും ​ഗോവിന്ദൻ പറഞ്ഞു. വേടൻ ആധുനിക സം​ഗീതത്തിന്റെ പടത്തലവനാണെന്നും വേടൻ എഴുതുന്ന പാട്ടുകൾക്ക് കരുത്തുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

MV Govindan: ‘ആർ.എസ്.എസിന് എന്ത് കല? വേടന്റെ പാട്ടുകൾ കരുത്തുള്ളത്, വേട്ടയാടാൻ സമ്മതിക്കില്ല’; എംവി ഗോവിന്ദൻ
nithya
Nithya Vinu | Published: 19 May 2025 12:08 PM

വേടന്റെ പാട്ടുകൾ കരുത്തുള്ളവയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം. വി ​ഗോവിന്ദൻ. വേട്ടനെ വേട്ടയാടാൻ സമ്മതിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. വേടനെതിരെ ആർ.എസ്.എസ് നേതാക്കളുൾപ്പെടെ രം​ഗത്തെത്തുന്ന സാഹചര്യത്തിലാണ് എംവി ​ഗോവിന്ദന്റെ പരാമർശം.

ആർ.എസ്.എസിന് എന്ത് കലയെന്നും വേടൻ സം​ഗീതത്തിലൂടെ കലാപം ഉണ്ടാക്കാൻ ശ്രമിക്കുകയാണെന്നാണ് അവർ പറയുന്നതെന്നും ​ഗോവിന്ദൻ പറഞ്ഞു. വേടൻ ആധുനിക സം​ഗീതത്തിന്റെ പടത്തലവനാണെന്നും വേടൻ എഴുതുന്ന പാട്ടുകൾക്ക് കരുത്തുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ജാമ്യമില്ലാ വകുപ്പ് ചുമത്തിയപ്പോൾ പാർട്ടി വേടനൊപ്പമായിരുന്നു. കഞ്ചാവ് പിടിച്ച സംഭവത്തിൽ തെറ്റ് പറ്റിയതാണെന്ന് വേടൻ സമ്മതിച്ചതാണെന്നും അവിടെ അത്  തീരേണ്ടിയതായിരുന്നുവെന്നും എംവി ​ഗോവിന്ദൻ പറഞ്ഞു. വേടനെതിരെ നടപടിയെടുത്ത വനംവകുപ്പ് ഉദ്യോ​ഗസ്ഥരെ വീണ്ടും വിമർശിച്ചു. വേടന്റെ പാട്ടുകൾ കേൾക്കുമ്പോൾ ചില ഉ​ദ്യോ​ഗസ്ഥർക്ക് കണ്ണ് കടിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആർഎസ്എസ് നേതാവും കേസരി മുഖ്യപത്രാധിപനുമായ എൻ. ആർ മധു വേടനെതിരെ നടത്തിയ പരാമർശങ്ങൾ ചർച്ചയായിരുന്നു. പൊതുപരിപാടികളിലും അഭിമുഖങ്ങളിലും വേടനെതിരെ അദ്ദേഹം സംസാരിച്ചിരുന്നു. വേടന് പിന്നിൽ ശക്തമായ സ്പോൺസർമാരുണ്ടെന്നും വേടന്റെ പാട്ട് ജാതി ഭീകരവാദം പ്രചരിപ്പിക്കുന്നുവെന്നുമാണ് എൻ. ആർ മധു പറഞ്ഞത്.