Heavy Rain Lashes Kerala: സംസ്ഥാനത്ത് മഴ ശക്തം; വെള്ളത്തിൽ മുങ്ങി തലസ്ഥാനം, വ്യാപക നാശനഷ്ടം; ജാഗ്രത

Heavy Rain Lashes Kerala: കനത്ത മഴയെ തുടർന്ന് തിരുവനന്തപുരം ജില്ലയിലെ പലഭാ​ഗങ്ങളിലും വെള്ളക്കെട്ടും വ്യാപക നാശനഷ്ടവും റിപ്പോർട്ട് ചെയ്തു. ന​ഗരത്തിൽ 14 ഇടങ്ങളിൽ വെള്ളം കയറി. റോഡുകളും വീടുകളും വെള്ളത്തിലായി.

Heavy Rain Lashes Kerala: സംസ്ഥാനത്ത് മഴ ശക്തം; വെള്ളത്തിൽ മുങ്ങി തലസ്ഥാനം, വ്യാപക നാശനഷ്ടം; ജാഗ്രത

Rain

Updated On: 

26 Sep 2025 | 06:27 PM

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യപാക മഴ തുടരുന്നു. മധ്യ-തെക്കൻ കേരളത്തിൽ ഇന്നലെ മുതൽ ശക്തമായ മഴയാണ് പെയ്യുന്നത്. കനത്ത മഴയെ തുടർന്ന് തിരുവനന്തപുരം ജില്ലയിലെ പലഭാ​ഗങ്ങളിലും വെള്ളക്കെട്ടും വ്യാപക നാശനഷ്ടവും റിപ്പോർട്ട് ചെയ്തു. ന​ഗരത്തിൽ 14 ഇടങ്ങളിൽ വെള്ളം കയറി. റോഡുകളും വീടുകളും വെള്ളത്തിലായി.

തമ്പാനൂർ, കിഴക്കേക്കോട്ട, ബേക്കറി ജംഗ്ഷന് എന്നിവയടക്കം പല സ്ഥലങ്ങളിലും വെളളക്കെട്ടുണ്ടായി. പലയിടത്തും കച്ചവടസ്ഥാപനങ്ങൾ തുറക്കാൻ കഴിഞ്ഞില്ല. വേളി പൊഴി മുറിക്കാൻ വൈകിയതിനെ തുടര്‍ന്ന് ആക്കുളം ഉള്ളൂര്‍ റോഡിൽ വെള്ളം കയറി. കനത്ത മഴയെ തുടർന്ന് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ വിമാനത്തിന്റെ ലാന്‍ഡിങ് വൈകി. കുവൈറ്റ് എയര്‍വേയ്‌സിന്റെ വിമാനമാണ് റണ്‍വേ കാണാനാകാത്തതിനെ തുടർന്ന് ഇറങ്ങാൻ വൈകിയത്.

പലയിടങ്ങളിലും വീടുകളിൽ വെള്ളം കയറി ആളുകൾ കുടുങ്ങി. ഇവരെ പോലീസും അഗ്നിശമനസേനയും ചേര്‍ന്ന് പുറത്തെത്തിച്ചു. പൂജപ്പുര ശ്രീചിത്ര റിസര്‍ച്ച് സെന്ററിന്റെ മതില്‍ ഇടിഞ്ഞുവീണു. വിളപ്പിൽ ക്ഷേത്രത്തിന് സമീപം എംഎൽഎ ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച വയോജനപാര്‍ക്കിന്‍റെ ഭിത്തി തകര്‍ന്നു. ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളും അടച്ചു.

Also Read:സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

ഇടുക്കി നെടുങ്കണ്ടം എഴുകുംവയലിൽ കൃഷി ഭൂമി ഒലിച്ചുപോയി. പത്തനംതിട്ടയിൽ ഇലന്തൂരിൽ വീടിന്‍റെ മതിലിടിഞ്ഞ് സംസ്ഥാന പാതയിലേക്ക് വീണു. തലയിറയിൽ കിണർ ഇടിഞ്ഞു താഴ്ന്നു. അതേസമയം സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. ഇതിനു പുറമെ ശനിയാഴ്ച വരെ മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കനത്ത മഴയുടെ പശ്ചാത്തലത്തിൽ ഇന്ന് തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടും കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ വടക്കൻ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം യെല്ലോ അലർട്ടുമാണ്.

ഈ ഭക്ഷണങ്ങൾ പ്ലാസ്റ്റിക് പാത്രത്തിൽ ഫ്രിഡ്ജിൽ വയ്ക്കരുത്
സൈന നെഹ്‌വാളിന്റെ ആസ്തിയെത്ര?
ദിവസങ്ങളോളം ചെറുനാരങ്ങ കേടുകൂടാതിരിക്കാൻ ഇങ്ങനെ ചെയ്യൂ
കോഴി ഇറച്ചിയുടെ കഴിക്കാന്‍ പാടില്ലാത്ത ഭാഗങ്ങള്‍ ഏതെല്ലാം?
കൊല്ലത്ത് പോലീസ് ജീപ്പ് ഇടിച്ച് തകർത്ത് കാപ്പ കേസ് പ്രതി
ഊട്ടിക്ക് സമീപമുള്ള ജനവാസ മേഖലയിൽ പുലി എത്തിയപ്പോൾ
ആരാധകനെ സ്റ്റേജിൽ വിളിച്ചുകയറ്റി പാടാൻ അവസരം നൽകി ഹനുമാൻകൈൻഡ്
ശബരിമല സ്വർണക്കൊള്ള കേസ് അന്വേഷണം എസ്ഐടി മന്ദഗതിയിലാക്കുന്നു