5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Holiday tomorrow: മഴ കനക്കുന്നു; നാളെ രണ്ടു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

District Collector declared holiday for two districts: അങ്കണവാടികൾ, നഴ്‌സറികൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകൾ, പ്രൊഫഷണൽ കോളജുകൾ, ട്യൂഷൻ സെന്ററുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ച് ജില്ലാ കലക്ടർ ഉത്തരവിട്ടു.

Holiday tomorrow: മഴ കനക്കുന്നു; നാളെ രണ്ടു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
Kerala School Holiday Tomorrow.
aswathy-balachandran
Aswathy Balachandran | Published: 29 Jul 2024 20:38 PM

തൃശൂർ: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ രണ്ടു ജില്ലകൾക്ക് അവധി പ്രഖ്യാപിച്ചു. തൃശ്ശൂർ, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് നാളെ അവധി. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. അങ്കണവാടികൾ, നഴ്‌സറികൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകൾ, പ്രൊഫഷണൽ കോളജുകൾ, ട്യൂഷൻ സെന്ററുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ച് ജില്ലാ കലക്ടർ ഉത്തരവിട്ടു.

എന്നാൽ വിദ്യാർത്ഥികൾ താമസിച്ചു പഠിക്കുന്ന റസിഡൻഷ്യൽ സ്ഥാപനങ്ങൾക്കോ കോഴ്‌സുകൾക്കോ ഈ അവധി ബാധകമല്ല എന്നും കലക്ടറുടെ അറിയിപ്പിൽ പറയുന്നു. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റം ഉണ്ടായിരിക്കുന്നതല്ല എന്നും അറിയിപ്പുണ്ട്.

ALSO READ – സംസ്ഥാനത്ത് വീണ്ടും ഒരു കുട്ടിക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു

കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ടയിടങ്ങളില്‍ മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും കേന്ദ്ര കാലാവസ്ഥാ വകുപ്പ് സാധ്യത കല്പിക്കുന്നു.

വടക്കന്‍ ഛത്തീസ്ഗഡിന് മുകളില്‍ ചക്രവാതച്ചുഴി നിലനില്‍ക്കുന്നതും വടക്കന്‍ കേരള തീരം മുതല്‍ തെക്കന്‍ ഗുജറാത്ത് തീരം വരെ ന്യൂനമര്‍ദപാത്തി സ്ഥിതിചെയ്യുന്നതുമാണ് കേരളത്തിലെ മഴയ്ക്ക് കാരണം.രാവിലെ പാലക്കാടും തിരുവനന്തപുരവും ഒഴികെ 12 ജില്ലകളിലായിരുന്നു യെല്ലോ അലർട്ട്.

ഇതിനെയാണ് ഇപ്പോൾ പുതുക്കിയത്. കോഴിക്കോടിന്റെ മലയോര മേഖലകളിൽ പുലർച്ചെ മുതൽ കനത്ത മഴയാണ് പെയ്യുന്നത്. പലയിടങ്ങളിലും വെള്ളം കയറിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. വയനാട് മേപ്പാടി മുണ്ടക്കൈയിൽ വൻ മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും ഉണ്ടായി. പുത്തുമല കശ്മീർ ദ്വീപിലും മഴയുടെ പ്രശ്നങ്ങൾ കണക്കിലെടുത്ത് കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റി. അഗ്നിശമന സേനയും സ്ഥലത്തെത്തിയിരുന്നു.

Latest News