AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Railway Time: കനത്ത മഴ; സംസ്ഥാനത്ത് ട്രെയിനുകൾ വൈകിയോടുന്നു

Trains running late: രാവിലെ 5:05ന് തിരുനെൽവേലിയിൽ നിന്നും പുറപ്പെടേണ്ടിയിരുന്ന തിരുനെൽവേലി – ജാംനഗർ എക്സ്പ്രസിന്റെ സമയത്തിൽ മാറ്റം. ട്രെയിൻ 9 മണിക്കൂർ 55 മിനിറ്റ് വൈകി ഉച്ച കഴിഞ്ഞ് 3 മണിയ്ക്കേ തിരുനെൽവേലിയിൽ നിന്നും പുറപ്പെടൂവെന്ന് അധികൃതർ അറിയിച്ചു.

Railway Time: കനത്ത മഴ; സംസ്ഥാനത്ത് ട്രെയിനുകൾ വൈകിയോടുന്നു
Image Credit source: Getty Images
Nithya Vinu
Nithya Vinu | Published: 16 Jun 2025 | 07:12 AM

കനത്ത മഴയെ തുടർന്ന് സംസ്ഥാനത്തെ ട്രെയിനുകൾ വൈകിയോടുന്നു. പലയിടങ്ങളിലും ട്രാക്കിൽ മരം വീണതായി വിവരം. തിരുവനന്തപുരത്തുനിന്ന് 5.20ന് പുറപ്പെടേണ്ട വേണാട് എക്സ്പ്രസ്സ് രണ്ടു മണിക്കൂർ വൈകിയാകും യാത്ര ആരംഭിക്കുക. കൂടാതെ ചെന്നൈ എഗ്മോർ എക്സ്പ്രസ് 50 മിനിറ്റും തിരുവനന്തപുരം അമൃത എക്സ്പ്രസ് 51 മിനിറ്റും വൈകി ഓടുന്നു.

തിരുവനന്തപുരം ലോകമാന്യത്തിലക് സൂപ്പർഫാസ്റ്റ് എക്സ്പ്രസ് 3 മണിക്കൂർ അഞ്ച് മിനിറ്റ് വൈകിയാണ് സർവീസ് ആരംഭിച്ചത്. രാവിലെ 5:05ന് തിരുനെൽവേലിയിൽ നിന്നും പുറപ്പെടേണ്ടിയിരുന്ന തിരുനെൽവേലി – ജാംനഗർ എക്സ്പ്രസിന്റെ സമയത്തിൽ മാറ്റം. ട്രെയിൻ 9 മണിക്കൂർ 55 മിനിറ്റ് വൈകി ഉച്ച കഴിഞ്ഞ് 3 മണിയ്ക്കേ തിരുനെൽവേലിയിൽ നിന്നും പുറപ്പെടൂവെന്ന് അധികൃതർ അറിയിച്ചു. തിരുനെൽവേലിയിൽ എത്തിച്ചേരേണ്ട 19578 ജാംനഗർ – തിരുനെൽവേലി എക്സ്പ്രസ്സ്‌ വൈകിയതോടെയാണ് സമയം പുന:ക്രമീകരിച്ചത്.

മംഗലാപുരം തിരുവനന്തപുരം എക്സ്പ്രസ് 1 മണിക്കൂർ 53 മിനിറ്റ് വൈകിയാണ് യാത്ര അവസാനിപ്പിച്ചത്. ചെന്നൈ എഗ്മോർ ഒരു മണിക്കൂർ 6 മിനിറ്റും  എംജിആർ ചെന്നൈ ആലപ്പുഴ എക്സ്പ്രസ് 21 മിനിറ്റും വൈകിയാണ് ഓടുന്നത്.

അതേസമയം സംസ്ഥാനത്ത് അതിതീവ്രമഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. എല്ലാ ജില്ലകളിലും മുന്നറിയിപ്പുണ്ട്. ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ അഞ്ചു ജില്ലകളിൽ റെഡ് അലര്‍ട്ട് മുന്നറിയിപ്പാണുള്ളത്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് എന്നീ ജില്ലകളിൽ ഓറഞ്ച് അലര്‍ട്ടും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലര്‍ട്ട് മുന്നറിയിപ്പുമുണ്ട്.