BEVCO: മദ്യത്തിന് പേരും ലോഗോയും ക്ഷണിച്ചുള്ള ഉത്തരവിൽ ബെവ്കോയ്ക്ക് ഹൈക്കോടതിയുടെ നോട്ടീസ്

BEVCO: ബിവറേജസ് കോർപ്പറേഷനെ കൂടാതെ എക്സൈസ് കമ്മീഷണർ അഡീഷണൽ സെക്രട്ടറിക്കും സംഭവത്തിൽ കോടതി നോട്ടീസ് അയച്ചിട്ടുണ്ട്...

BEVCO: മദ്യത്തിന് പേരും ലോഗോയും ക്ഷണിച്ചുള്ള ഉത്തരവിൽ ബെവ്കോയ്ക്ക് ഹൈക്കോടതിയുടെ നോട്ടീസ്

High Court (1)

Updated On: 

09 Jan 2026 | 01:53 PM

മദ്യത്തിന് പേരും ലോഗോയും ക്ഷണിച്ചുകൊണ്ടുള്ള ഉത്തരവിൽ ബിവറേജസ് കോർപ്പറേഷന് നോട്ടീസ് നൽകി ഹൈക്കോടതി. കോട്ടയം ഡിസിസി വൈസ് പ്രസിഡന്റ് ആണ് ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിച്ചിരുന്നത്. ഈ പശ്ചാത്തലത്തിലാണ് കോടതിയുടെ നടപടി. ഈ വിജ്ഞാപനം ഭരണഘടന വിരുദ്ധവും മദ്യത്തെ പ്രോത്സാഹിപ്പിക്കുന്ന എന്നാണ് ഹർജിയിൽ ആരോപിക്കുന്നത്. ബിവറേജസ് കോർപ്പറേഷനെ കൂടാതെ എക്സൈസ് കമ്മീഷണർ അഡീഷണൽ സെക്രട്ടറിക്കും സംഭവത്തിൽ കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.

നോട്ടീസിൽ വിശദീകരണം നൽകണം ഇതിനുശേഷമാകും വാദം ആരംഭിക്കുക. ഇതിനെതിരെ നേരത്തെതന്നെ കെഎസ്ഇബി അടക്കമുള്ളവർ രംഗത്ത് എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഹൈക്കോടതിയിൽ ഹർജി എത്തിയത്. ഹർജി ഇന്ന് പരി​ഗണിക്കവേയാണ് ഹൈക്കോടതി നോട്ടീസ് അയച്ചത്.

പാലക്കാട്ടെ മലബാർ ഡിസ്റ്റിലറീസിൽ നിന്നും പുറത്തിറക്കുന്ന ബ്രാൻഡിക്ക് ഉചിതമായ പേരും ലോഗോയും ക്ഷണിച്ചായിരുന്നു ബീവറേജസ് കോർപ്പറേഷൻ വിജ്ഞാപനം പുറത്തിറക്കിയത്. ബ്രാൻഡിക്ക് ഏറ്റവും മികച്ച പേര് നിർദേശിക്കുന്നവർക്ക് 10,000 രൂപ സമ്മാനം നൽകുമെന്നായിരുന്നു ബെവ്കോയുടെ വാ​ഗ്ധാനം.

നരേന്ദ്രമോദി ശബരിമലയിൽ എത്തുന്നു?

പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായും ശബരിമല ദർശനത്തിന് എത്തും എന്ന് റിപ്പോർട്ട്. രാഷ്ട്രപതി എത്തിയത് എവിടെയാണ് ഇരുവരും സന്ദർശനത്തിന് ഉണ്ടാകുമെന്ന് ഉയരുന്നത്. മാർച്ച് അവസാനത്തിൽ മോദി കേരളത്തിൽ എത്തുന്ന പശ്ചാത്തലത്തിൽ ആയിരിക്കും ശബരിമല ദർശനവും എന്നാണ് സൂചന.

Related Stories
Sabarimala Makaravilakku 2026: മകരവിളക്ക് ദിനം വൻ നിയന്ത്രണങ്ങൾ; പ്രവേശനം 35,000 പേർക്ക് മാത്രമാക്കി ഹൈക്കോടതി
Train Service: വേണാട് മാത്രമല്ല, ജോലിക്ക് പോകുന്നവർക്ക് ഈ ട്രെയിനുകളും സഹായകം
Kerala Lottery Result: കയ്യിലുണ്ടോ കാരുണ്യ ലോട്ടറി ടിക്കറ്റ്? ഇന്ന് കോടിയും ലക്ഷങ്ങളും സ്വന്തമാക്കിയത് ഈ നമ്പറുകൾ
Kandararu Rajeevaru: ജയിലിൽ വെച്ച് ദേഹാസ്വാസ്ഥ്യം; തന്ത്രി കണ്ഠരര് രാജീവരെ ആശുപത്രിയിലേക്ക് മാറ്റി
Amit Sha Visit Traffic Restriction: ഈ വഴിയൊന്നും പോവേണ്ടാ… പെട്ടുപോകും! അമിത് ഷായുടെ സന്ദർശനത്തിൽ തിരുവനന്തപുരത്ത് ​ഗതാ​ഗത നിയന്ത്രണം
Sabarimala: എരുമേലി ചന്ദനക്കുടം ഇന്ന്; മകരവിളക്കിനോടനുബന്ധിച്ച് 15 വ്യൂ പോയിൻ്റുകളിൽ പ്രത്യേക സുരക്ഷ
പൈനാപ്പിൾ റോസ്റ്റ് ചെയ്ത് കഴിക്കാം, ഗുണങ്ങളുണ്ട്
ബജറ്റ്, പണവുമായി ബന്ധമില്ല, വാക്ക് വന്ന വഴി
മയിൽപ്പീലി വച്ചാൽ വീട്ടിൽ പല്ലി വരില്ല... സത്യമാണോ, കാരണം
പച്ചമുളക് കേടുവരാതിരിക്കാൻ എന്താണ് വഴി? ഇത് ചെയ്യൂ
Viral Video : നടുറോഡിൽ പൊരിഞ്ഞ അടി, റോഡ് മൊത്തം ബ്ലോക്കായി
അറസ്റ്റിലായ തന്ത്രിയെ കൊല്ലം വിജിലൻസ് കോടതിയിൽ എത്തിച്ചപ്പോൾ
തന്ത്രിയുടെ അറസ്റ്റിൽ പ്രതികരിക്കാതെ ദേവസ്വം ബോർഡ് പ്രസിഡൻ്റ്
അറസ്റ്റിലായ തന്ത്രിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ