V S Achuthanandan: വിഎസിനോടുള്ള ആദരസൂചകം, ഈ ജില്ലയില്‍ നാളെയും അവധി
Holiday in Alappuzha district tomorrow: ഇന്ന് രാത്രി ആലപ്പുഴ ജില്ലയില്‍ വിലാപയാത്ര പ്രവേശിക്കും. ബുധനാഴ്ച രാവിലെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനം. തുടര്‍ന്ന് റിക്രിയേഷന്‍ ഗ്രൗണ്ടിലെത്തിക്കും. ഇവിടുത്തെ പൊതുദര്‍ശനത്തിന് ശേഷം വലിയ ചുടുകാടില്‍ സംസ്‌കരിക്കും

വി എസ് അച്യുതാനന്ദൻ
ആലപ്പുഴ: അന്തരിച്ച മുന്‍മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനോടുള്ള ആദരസൂചകമായി ആലപ്പുഴ ജില്ലയില്‍ നാളെ (ജൂലൈ 23) അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും, സര്‍ക്കാര്‍ ഓഫീസുകള്‍ക്കും നാളെ അവധിയായിരിക്കും. വിഎസിന്റെ ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ഉടന്‍ തന്നെ തിരുവനന്തപുരത്തു നിന്നു ആലപ്പുഴയിലേക്ക് പുറപ്പെടും. ആലപ്പുഴ ജില്ലയില്‍ വിലാപയാത്ര പ്രവേശിക്കുമ്പോള്‍ ജില്ലാ കളക്ടര്‍ അലക്‌സ് വര്‍ഗീസിന്റെ നേതൃത്വത്തില്‍ ആദവ് നല്‍കും. വിഎസിനെ അവസാനമായി ഒരു നോക്ക് കാണാന്‍ വിവിധ ഇടങ്ങളില്‍ അവസരമുണ്ടാകും. എട്ട് സ്ഥലങ്ങളാണ് ഇതിന് നിശ്ചയിച്ചിരിക്കുന്നത്.
ആ എട്ട് സ്ഥലങ്ങള്‍
- ഓച്ചിറ അമ്പലത്തിന് കിഴക്കുവശം
- കെപിഎസി
- ജിഡിഎംഹാൾ
- കരീലകുളങ്ങര
- നങ്ങ്യാർകുളങ്ങര
- ഹരിപ്പാട്
- തോട്ടപ്പള്ളി
- ടിഡി മെഡിക്കൽ കോളേജ് ജങ്ഷന്‍
ഇന്ന് രാത്രി ആലപ്പുഴ ജില്ലയില്‍ വിലാപയാത്ര പ്രവേശിക്കും. ബുധനാഴ്ച രാവിലെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനം. തുടര്‍ന്ന് റിക്രിയേഷന്‍ ഗ്രൗണ്ടിലെത്തിക്കും. ഇവിടുത്തെ പൊതുദര്‍ശനത്തിന് ശേഷം വലിയ ചുടുകാടില്‍ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിക്കും.
Read Also: V S Achuthanandan: ബുധനാഴ്ച നടത്താനിരുന്ന പിഎസ്‌സി പരീക്ഷകള്‍ മാറ്റിവെച്ചു; അഭിമുഖങ്ങള്‍ നടക്കും
നിയന്ത്രണങ്ങള്‍
പൊതുദര്‍ശനത്തിന്റെ ഭാഗമായി ആലപ്പുഴ ബീച്ചില്‍ നാളെ സഞ്ചാരികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. നഗരത്തില്‍ ഗതാഗതക്രമീകരണങ്ങളും ഏര്‍പ്പെടുത്തി. മന്ത്രി സജി ചെറിയാന്‍ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. സംസ്‌കാരച്ചടങ്ങളുമായി ബന്ധപ്പെട്ടുള്ള ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിനാണ് യോഗം ചേര്‍ന്നത്.
നാളെ രാവിലെ 11 മണി മുതലാണ് ആലപ്പുഴ കടപ്പുറത്തെ റിക്രിയേഷന്‍ ഗ്രൗണ്ടില്‍ വിഎസിന്റെ ഭൗതികദേഹം പൊതുദര്‍ശനത്തിന് വയ്ക്കുന്നത്. വൈകിട്ട് മൂന്ന് മണി വരെയാണ് ഇവിടെ പൊതുദര്‍ശനം. തുടര്‍ന്ന് നാല് മണിയോടെയാകും സംസ്‌കാരം.